x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ സി​റ്റി​ഗ്യാ​സ് പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു

വെബ് ഡെസ്ക്
Published: August 15, 2026 03:26 AM IST | Updated: August 15, 2026 03:26 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: പാ​ച​ക​വാ​ത​കം പൈ​പ്പുലൈ​നി​ലൂ​ടെ നേ​രി​ട്ടു വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന സി​റ്റി ഗ്യാ​സ് പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. കേ​ന്ദ്ര പെ​ട്രോ​ളി​യം പ്ര​കൃ​തി​വാ​ത​ക നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ (പി​എ​ൻ​ജി​ആ​ർ​ബി)​ദേ​ശീ​യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ര​സ്പ​ര ബ​ന്ധി​ത​മാ​യ ഭൂ​ഗ​ർ​ഭ പ്ര​കൃ​തിവാ​ത​ക പൈ​പ്പ് ലൈ​നി​ലൂ​ടെ ഗാ​ർ​ഹി​ക, വാ​ണി​ജ്യ, വ്യ​വ​സാ​യി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പൈ​പ്പ് ചെ​യ്ത പ്ര​കൃ​തി വാ​ത​ക​വും കം​പ്ര​സ് ചെ​യ്ത പ്ര​കൃ​തി വാ​ത​ക​വും വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി പ​ത്ത​നം​തി​ട്ട ,കു​ള​ന​ട, കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല, എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ ഗ്യാ​സ് സ്റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

2021 ലാ​ണ് ജി​ല്ല​യെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് അം​ഗീ​കാ​രം ല​ഭി​ച്ച് അ​ഞ്ചു​വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും സാ​ധി​ച്ചി​ട്ടി​ല്ല.

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ഭാ​ര​ത് പെ​ട്രോ​ളി​യം, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​തി​നാവ​ശ്യ​മാ​യ ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ നി​ർ​മി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​നാ​യി കു​ള​ന​ട​യി​ൽ പ്ലാ​ന്‍റിന്‍റെ പ്രാ​രം​ഭ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

മ​റ്റു ജി​ല്ല​ക​ൾ ബ​ഹു​ദൂ​രം മു​ന്നി​ൽ

11 ജി​ല്ല​ക​ൾ​ക്കാ​ണ് നേ​ര​ത്തേ പെ​ട്രോ​ളി​യം ആ​ൻ​ഡ് നാ​ച്ചു​റ​ൽ ഗ്യാ​സ് റെ​ഗു​ലേ​റ്റ​റി ബോ​ർ​ഡിന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ വീ​ടു​ക​ളി​ലേ​ക്ക് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ത​ന്നെ ക​ണ​ക്‌ഷ​ൻ ന​ൽ​കിത്തു​ട​ങ്ങി​യി​രു​ന്നു.

അ​പേ​ക്ഷ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് കു​ടി​വെ​ള്ള ക​ണ​ക്‌ഷൻ മാ​തൃ​ക​യി​ലാ​ണ് പ്ര​കൃ​തി​വാ​ത​ക ക​ണ​ക്‌ഷ​ൻ ന​ൽ​കു​ന്ന​ത്. പു​തി​യ ക​ണ​ക്‌ഷൻ എ​ടു​ക്കാ​ൻ 7000 രൂ​പ​യോ​ളം പ്രാ​രം​ഭ ചെ​ല​വ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ​രു​ന്നു​ണ്ട്. സി​റ്റി ഗ്യാ​സ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ (സി​ജി​ഡി ) ശൃം​ഖ​ല​ക​ൾ കേ​ര​ള​ത്തി​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് കേ​ന്ദ്ര പെ​ട്രോ​ളി​യം പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യം സീ​ക​രി​ച്ചു​വ​രു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സി​എ​ൻ​ജി​യും തു​ട​ർ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വാ​ത​ക​വും വി​ത​ര​ണം ചെ​യ്യാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​കും വീ​ടു​ക​ളി​ലേ​ക്ക് പാ​ച​ക​വാ​ത​കം നേ​രി​ട്ട് വി​ത​ര​ണം ചെ​യ്യു​ക. അ​ടു​ത്ത പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 120,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ഈ ​മേ​ഖ​ല​യി​ൽ കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

100 ശ​ത​മാ​നം അ​പ​ക​ട​ര​ഹി​തം

നൂ​റു​ശ​ത​മാ​ന​വും അ​പ​ക​ട​​ര​ഹി​ത​മാ​ണ് ഈ​പ​ദ്ധ​തി. സാ​ധാ​ര​ണ ന​മു​ക്ക് ല​ഭി​ക്കു​ന്ന പാ​ച​ക​വാ​ത​കസി​ലി​ണ്ട​റു​ക​ൾ സുര​ക്ഷാമാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് വ്യാ​പ​ക പ​രാ​തിയു​ണ്ട്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും ദ്ര​വി​ച്ചു തു​ട​ങ്ങി​യ​തു​മാ​യ സി​ലി​ണ്ട​റു​ക​ൾവ​രെ വി​ത​ര​ണം ചെ​യ്യു​ന്ന​തായാ​ണ് പ​രാ​തിയുയ​രു​ന്ന​ത്. പ്ലാന്‍റു​ക​ളി​ൽനി​ന്ന് എ​ത്തി​ക്കു​ന്ന സി​ലി​ണ്ട​റു​ക​ൾ അ​തേ​പ​ടി പ​രി​ശോ​ധ​ന​ക​ൾ ഒ​ന്നും ന​ട​ത്താ​തെ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ പ​ല സി​ലി​ണ്ട​റു​ക​ളി​ലും മാ​ലി​ന്യം ക​ല​ർ​ന്ന പൊ​ടി​ക​ൾ ഉ​ള്ള​താ​യും അ​ത് സ്റ്റൗ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യും പ​രാ​തി​ക​ളുണ്ട്. സി​റ്റി ഗ്യാ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ ഈ ​പ​രാ​തി​ക​ളെ​ല്ലാം ത​ന്നെ പ​രി​ഹ​രി​ക്കാം.

ഉ​പ​ഭോ​ക്താ​ക്ക​ളി​ൽനി​ന്ന് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ഈ​ടാ​ക്കാ​തെ 50 ല​ക്ഷം രൂ​പ​യോ​ളം അ​പ​ക​ട പ​രി​ര​ക്ഷ ന​ൽ​കു​ന്നു​ണ്ട്.

അ​പ​ക​ടം മൂ​ലം ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടാ​ൽ 10 ല​ക്ഷം രൂ​പ വ്യ​ക്തി​ഗ​ത അ​പ​ക​ട പ​രി​ര​ക്ഷ ല​ഭി​ക്കും. ഒ​രു അ​പ​ക​ട​ത്തി​ന് 30 ല​ക്ഷം രൂ​പവ​രെ​യു​ള്ള ചി​കി​ത്സാ പോ​ളി​സി​യി​ലൂ​ടെ ല​ഭി​ക്കും.​ ഒ​രാ​ൾ​ക്ക് നാ​ല് ല​ക്ഷം രൂ​പ വ​രെ​യാ​ണ് ചി​കി​ത്സാ ധ​ന​സ​ഹാ​യം. വ​സ്തു​വ​ക​ക​ൾ​ക്കു​ണ്ടാ​കു​ന്ന നാ​ശന​ഷ്ട​ത്തി​നും നാ​ലു ല​ക്ഷം രൂ​പ ല​ഭി​ക്കും. പ​ര​മാ​വ​ധി ഒ​രു അ​പ​ക​ടം ന​ട​ന്നാ​ൽ 50 ല​ക്ഷം രൂ​പവ​രെ അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് ല​ഭ്യ​മാ​ണ്.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up