പ്രതീകാത്മക ചിത്രം
പത്തനംതിട്ട: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ ഇന്നു രാവിലെ ഒമ്പതിന് മന്ത്രി പി.സി. വിഷ്ണുനാഥ് ദേശീയപതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. രാവിലെ എട്ടിന് പരിപാടി ആരംഭിക്കും.
8.45ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. പരേഡ് കമാന്‍ഡര്‍ക്കൊപ്പം മന്ത്രി പരേഡ് പരിശോധിക്കും. പത്തനംതിട്ട ഡിഎച്ച്ക്യു ക്യാമ്പിലെ കെ.എന്‍. ബിജുലാല്‍ പരേഡ് കമാന്‍ഡറാകും.
പരേഡ് മാര്‍ച്ച് പാസ്റ്റിനുശേഷം മുഖ്യാതിഥി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികളുടെ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ് എന്നീ വകുപ്പുകളും എസ്പിസി, എന്‍സിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെആര്‍സി, ബാന്‍ഡ് എന്നിവയും ഉള്‍പ്പെടെ 21 പ്ലറ്റൂണുകള്‍ ചടങ്ങില്‍ അണിനിരക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രൂപ്പുകള്‍ക്കുള്ള സമ്മാനദാനം മന്ത്രി നിര്‍വഹിക്കും.
Tags : Nattuvisesham DistrictNews DeepikaNews