x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ദി​നാ​ള്‍ ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​യ്ക്ക് ഇ​ന്ന് ജ​ന്മ​നാ​ടി​ന്‍റെ ആ​ദ​രം

വെബ് ഡെസ്ക്
Published: August 15, 2026 03:40 AM IST | Updated: August 15, 2026 03:40 AM IST

ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​

മു​ക്കൂ​ർ: മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​യ്ക്ക് ഇ​ന്നു ജ​ന്മ​നാ​ടാ​യ മു​ക്കൂ​ർ ആ​ദ​രം അ​ർ​പ്പി​ക്കും.

ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് മാ​തൃ​ദേ​വാ​ല​യ​മാ​യ മു​ക്കൂ​ർ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ ക​ർ​ദി​നാ​ളി​നു സ്വീ​ക​ര​ണം ന​ൽ​കും. പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളി​നും ജൂ​ബി​ലി കു​ർ​ബാ​ന​യ്ക്കും അ​ദ്ദേ​ഹം കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

3.30ന് ​ജൂ​ബി​ലി ഭ​വ​ന​ങ്ങ​ളു​ടെ കൂ​ദാ​ശ​യും താ​ക്കോ​ൽ​ദാ​ന​വും. 4.30ന് ​മു​ക്കൂ​ര്‍ ക​വ​ല​യി​ല്‍ പൗ​രാ​വ​ലി​യു​ടെ വ​ര​വേ​ല്‍​പ് ന​ല്‍​കും. 5.30ന് ​ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ല്ല അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ, വി​കാ​രി ഫാ. ​ഷാ​ജി ബ​ഹ​നാ​ൻ, വി​വി​ധ രാ​ഷ്‌ട്രീയ, സാ​മൂ​ഹി​ക, സാ​മു​ദാ​യി​ക നേ​താ​ക്ക​ള്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ച​ട​ങ്ങി​ല്‍ ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം ക​ര്‍​ദി​നാ​ളി​ന് സ​മ്മാ​നി​ക്കും. 2001 ഓ​ഗ​സ്റ്റ് 15ന് ​തി​രു​മൂ​ല​പു​രം പ​ള്ളി അ​ങ്ക​ണ​ത്തി​ലാ​ണ് ഫാ.​ ഐ​സ​ക് തോ​ട്ടു​ങ്ക​ൽ ഐ​സ​ക് മാ​ർ ക്ലീ​മി​സ് എ​ന്ന പേ​രി​ൽ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നും അ​പ്പ​സ്തോ​ലി​ക് വി​സി​റ്റ​റു​മാ​യി അ​ഭി​ഷി​ക്ത​നാ​യ​ത്.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up