x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്തനംതിട്ടയിൽ ഇ​നി 12 പോ​ലീ​സ് സ​ർ​ക്കി​ളു​ക​ൾ

വെബ് ഡെസ്ക്
Published: August 15, 2026 03:33 AM IST | Updated: August 15, 2026 03:33 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ഇ​ന്നു​മു​ത​ൽ കേ​ര​ള പോ​ലീ​സി​ൽ ന​ട​പ്പാ​ക്കു​ന്ന ഭ​ര​ണപ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​നി 12 സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ൾ. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല പ​ഴ​യ​തു​പോ​ലെ എ​സ്ഐ​മാ​ർ​ക്കാ​യി​രി​ക്കും. എ​സ്എ​ച്ച്ഒ ത​സ്തി​ക​യി​ലു​ണ്ടാ​യി​രു​ന്ന സി​ഐ​മാ​രെ വി​വി​ധ സ​ർ​ക്കി​ളു​ക​ളി​ലാ​യി പു​ന​ർ​വി​ന്യ​സി​ച്ച് ഉ​ത്ത​ര​വാ​യി.

പ​ത്ത​നം​തി​ട്ട എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന ജി. ​അ​രു​ൺ പ​ത്ത​നം​തി​ട്ട സി​ഐ​യാ​യി മാ​റും. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ പു​തി​യ സി​ഐ​മാ​ർ ഇ​വ​രാ​ണ്. ആ​റ​ന്മു​ള - എം.​ആ​ർ. രാ​കേ​ഷ് കു​മാ​ർ, പ​ത്ത​നം​തി​ട്ട ക​ൺ​ട്രോ​ൾ റൂം - ​കെ. ദീ​പ​ക്, അ​ടൂ​ർ - ആ​ർ. രാ​ജീ​വ്, പ​ന്ത​ളം - സി. ​ബാ​ബു കു​റു​പ്പ്, കീ​ഴ്വാ​യ്പൂ​ര് - ഇ. ​അ​ജീ​ബ്, തി​രു​വ​ല്ല - കെ.​എ​സ്. ഗോ​പ​കു​മാ​ർ, കോ​ന്നി - ജി. ​പു​ഷ്പ​കു​മാ​ർ, ചി​റ്റാ​ർ - ജെ. ​അ​ജ​യ​ൻ, റാ​ന്നി - ടി. ​രാ​ജേ​ഷ് കു​മാ​ർ, പെ​രു​നാ​ട് - ആ​ർ. സു​രേ​ഷ് കു​മാ​ർ, പ​ന്പ - സി.​കെ. മ​നോ​ജ്.

മു​ന്പു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ സി​ഐ ഓ​ഫീ​സി​നു കീ​ഴി​ൽ ഒ​ന്നി​ല​ധി​കം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ണ്ടാ​കും. ആ​റ​ന്മു​ള സി​ഐ​ക്കു കീ​ഴി​ൽ ആ​റ​ന്മു​ള, കോ​യി​പ്രം സ്റ്റേ​ഷ​നു​ക​ളാ​ണ്. അ​ടൂ​രി​നു കീ​ഴി​ൽ അ​ടൂ​ർ കൂ​ടാ​തെ ഏ​നാ​ത്ത്, കൊ​ടു​മ​ൺ സ്റ്റേ​ഷ​നു​ക​ളും പ​ന്ത​ള​ത്തി​നു കീ​ഴി​ൽ പ​ന്ത​ള​വും ഇ​ല​വും​തി​ട്ട​യും ഉ​ണ്ടാ​കും.
കോ​ന്നി​ക്കു കീ​ഴി​ൽ കൂ​ട​ൽ, ത​ണ്ണി​ത്തോ​ട് സ്റ്റേ​ഷ​നു​ക​ളാ​യി​രി​ക്കും. പ​ത്ത​നം​തി​ട്ട​യ്ക്കു കീ​ഴി​ൽ പ​ത്ത​നം​തി​ട്ട​യും മ​ല​യാ​ല​പ്പു​ഴ​യു​മാ​ണ്. കീ​ഴ്വാ​യ്പൂ​രി​നു കീ​ഴി​ൽ കീ​ഴ്വാ​യ്പൂ​രും പെ​രു​ന്പെ​ട്ടി​യു​മാ​ണ്. റാ​ന്നി സി​ഐ​യു​ടെ പ​രി​ധി​യി​ൽ റാ​ന്നി, വെ​ച്ചൂ​ച്ചി​റ സ്റ്റേ​ഷ​നു​ക​ളു​ണ്ടാ​കും. തി​രു​വ​ല്ല സി​ഐ തി​രു​വ​ല്ല, പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല​യി​ലു​ണ്ടാ​കും. ചി​റ്റാ​റി​നു കീ​ഴി​ൽ ചി​റ്റാ​റും മൂ​ഴി​യാ​റു​മാ​ണ്.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up