x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ഷൈ​ജു കു​ര്യ​ൻ വൈ​എം​സി​എ സ​ബ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ

വെബ് ഡെസ്ക്
Published: August 15, 2026 03:31 AM IST | Updated: August 15, 2026 03:31 AM IST

ഫാ. ​ഷൈ​ജു കു​ര്യ​ൻ

പ​ത്ത​നം​തി​ട്ട: വൈ​എം​സി​എ പ​ത്ത​നം​തി​ട്ട സ​ബ് റീ​ജണ​ൽ ചെ​യ​ർ​മാ​നാ​യി ഫാ. ​ഷൈ​ജു കു​ര്യ​ൻ തെ​രഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വൈ​എം​സി​എ സം​സ്ഥാ​ന എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം ചെ​യ​ർ​മാ​ൻ, സം​സ്ഥാ​ന മി​ഷ​ൻ ആ​ൻ​ഡ് ഡെവ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. പ്ര​ക്കാ​നം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റാ​ണ്. ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി റീ​ജൺ ഫി​നാ​ൻ​സ് കോ​-ഓർ​ഡി​നേ​റ്റ​റും ഇ​ല​ന്തൂ​ർ വൈ​എം​സി​എ അം​ഗ​വു​മാ​യ സ്ക​റി​യ തോ​മ​സും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വൈ​സ് ചെ​യർമാ​ന്മാ​രാ​യി ജെ.​കെ.ടി. ​ജോ​ർ​ജ് (ഓ​മ​ല്ലൂ​ർ), ജ​സ്റ്റി​ൻ ജോ​ർ​ജ് മാ​ത്യു (പ​ത്ത​നം​തി​ട്ട) എ​ന്നി​വ​രെ​യും വി​വി​ധ ക​ൺ​വീ​ന​ർ​മാ​രാ​യി ജോ​ൺ സ​ക​റി​യ (തൂ​വ​യൂ​ർ)- ട്രെ​യി​നിം​ഗ്, രാ​ജു ജോ​ൺ (മ​ല്ല​ശേ​രി) - മി​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്, ഏ​ബ്ര​ഹാം ജോ​ർ​ജ് (കൈ​പ്പ​ട്ടൂ​ർ) - യൂത്ത് -​വു​മ​ൺ, പി.​വി. തോ​മ​സ് (ന​ന്നു​വ​ക്കാ​ട് നോ​ർ​ത്ത്) - സ്പോ​ർ​ട്സ്, വ​ർ​ഗീ​സ് ജി. ​കു​രു​വി​ള (ക​ട​മ്പ​നാ​ട്) - മീ​ഡി​യ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ആ​നി സ​ജി (ന​ന്നു​വ​ക്കാ​ട്) - വി​മ​ൻ​സ് ഫോ​റം, കെ.​എ. സു​രേ​ഷ് (എനാ​ത്ത്) - യു​വ​ത, കെ.​എ​സ്. ജോ​സ് (കു​മ്പ​ഴ) - സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up