കത്തോലിക്കാ കോൺഗ്രസ്
കൂത്താട്ടുകുളം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കത്തോലിക്കാ കോൺഗ്രസ് കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. തിരുക്കുടുംബ ഫൊറോന പള്ളി പാരിഷ് ഹാളിൽ പാലാ രൂപത വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജെയിംസ് കുടിലിൽ അധ്യക്ഷത വഹിച്ചു.
സഹ വികാരി ഫാ. ജോസഫ് മരോട്ടിക്കൽ, കത്തോലിക്കാ കോൺഗ്രസ് രൂപത ട്രഷറർ ജോയി കെ. മാത്യു, മേഖല പ്രസിഡന്റ് ബേബി ആലുങ്കൽ, ഭാരവാഹികളായ ബിജു തറമഠം, ടി.സി. കുട്ടിച്ചൻ, എബിൻ ഏബ്രഹാം, സ്റ്റീഫൻ ചിറയിൽ എന്നിവർ പ്രസംഗിച്ചു.
കല്ലൂർക്കാട് പഞ്ചായത്ത്
കല്ലൂർക്കാട്: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കല്ലൂർക്കാട് കൃഷിഭവൻ ഹാളിൽ കാസർകോഡ് ഡെപ്യൂട്ടി കളക്ടർ രഞ്ജിത് ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു പ്രസിഡന്റ് സിനി മനോജ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കല്ലൂർക്കാട് പഞ്ചായത്തിലെ 32 വിദ്യാർഥികളെയാണ് അനുമോദിച്ചത്.
ആയവന എസ്എച്ച് ലൈബ്രറി
മൂവാറ്റുപുഴ: ആയവന എസ്എച്ച് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. പ്രതിഭ പുരസ്ക്കാര ചടങ്ങ് ആയവന പഞ്ചായത്ത് പ്രസിഡന്റ് ജീമോന്‍ പോള്‍ കടാംകുളം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രതിഭ പുരസ്കാര വിതരണവും നിര്‍വഹിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ. ഉണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി.