x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഭ​ക​ൾക്ക് ആ​ദ​രം


Published: June 16, 2026 07:15 AM IST | Updated: June 16, 2026 07:15 AM IST

ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്

കൂ​ത്താ​ട്ടു​കു​ളം: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് കൂ​ത്താ​ട്ടു​കു​ളം മേ​ഖ​ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. തി​രു​ക്കു​ടും​ബ ഫൊ​റോ​ന പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യിം​സ് കു​ടി​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ഹ വി​കാ​രി ഫാ. ​ജോ​സ​ഫ് മ​രോ​ട്ടി​ക്ക​ൽ, ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് രൂ​പ​ത ട്ര​ഷ​റ​ർ ജോ​യി കെ. ​മാ​ത്യു, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ബേ​ബി ആ​ലു​ങ്ക​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു ത​റ​മ​ഠം, ടി.​സി. കു​ട്ടി​ച്ച​ൻ, എ​ബി​ൻ ഏ​ബ്ര​ഹാം, സ്റ്റീ​ഫ​ൻ ചി​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്

ക​ല്ലൂ​ർ​ക്കാ​ട്: പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ക​ല്ലൂ​ർ​ക്കാ​ട് കൃ​ഷി​ഭ​വ​ൻ ഹാ​ളി​ൽ കാ​സ​ർ​കോ​ഡ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ര​ഞ്ജി​ത് ജോ​ർ​ജ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് സി​നി മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ 32 വി​ദ്യാ​ർ​ഥിക​ളെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്.

ആ​യ​വ​ന എ​സ്എ​ച്ച് ലൈ​ബ്ര​റി

മൂ​വാ​റ്റു​പു​ഴ: ആ​യ​വ​ന എ​സ്എ​ച്ച് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു. പ്ര​തി​ഭ പു​ര​സ്‌​ക്കാ​ര ച​ട​ങ്ങ് ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജീ​മോ​ന്‍ പോ​ള്‍ ക​ടാം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് പ്ര​തി​ഭ പു​ര​സ്‌​കാ​ര വി​ത​ര​ണ​വും നി​ര്‍​വ​ഹി​ച്ചു.


താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി സി.​കെ. ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്‌​സി ജോ​ര്‍​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ക്ലാ​സ് ന​ട​ത്തി.

Tags : nattu vishesham Respect for talents

Recent News

Corehub Up