ചിറ്റൂർ: അണിക്കോട്ടിൽ ബസിറങ്ങി റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച സ്ത്രീ അതേ ബസിടിച്ച് മരിച്ചു. അമ്പലപ്പറമ്പ് കരിങ്കരപ്പള്ളി പരേതനായ അലിയാരുടെ ഭാര്യ സൈനബ (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.20 നായിരുന്നു അപകടം.
ഉടൻതന്നെ താലുക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈനബ അണിക്കോട്ടിലുള്ള സ്വകാര്യ ലോഡ്ജിൽ ശുചീകരണ തൊഴിലാളിയാണ്. പോലീസ് നടപടികൾക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി. മക്കൾ: അനീഷ, നിഷാദ്.
Tags : Housewife dies hit by bus crossing road