x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ


Published: August 15, 2026 04:56 AM IST | Updated: August 15, 2026 04:56 AM IST

നെ​ടു​മ്പാ​ശേ​രി : ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ 14കാ​രിയെ വാ​ട​ക വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രു​മാ​ല്ലൂ​ർ മ​ന​ക്ക​പ്പ​ടി പെ​രി​ങ്ങാ​ട​ത്ത് വീ​ട്ടി​ൽ പി.​ജി. വി​ജേ​ഷി​ന്‍റെ മ​ക​ൾ പാ​ർ​വ​തി​യെ​യാ​ണ് വാ​ട​ക വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തി​ലെ ചാ​ലാ​ക്ക​ലി​ൽ ഇ​വ​ർ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൊ​ബൈ​ൽ ഫോ​ൺ അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ച്ച​തിന് മാ​താ​പി​താ​ക്ക​ൾ വ​ഴ​ക്കു​പ​റഞ്ഞിരു​ന്നു.

ഇ​തി​ൽ മ​നം നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഏ​താ​നും മാ​സ​ം മു​മ്പാ​ണ് വി​ജേ​ഷി​ന്‍റെ കു​ടും​ബം ചാ​ലാ​ക്ക​ൽ ഭാ​ഗ​ത്തെ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സം ആ​രം​ഭി​ച്ച​ത്. കു​റ്റി​പ്പു​ഴ ഹൈ​സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ളാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് മ​ര​ണ​മ​ട​ഞ്ഞ പാ​ർ​വ്വ​തി. ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തി​നു ശേ​ഷം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു . തു​ട​ർ​ന്ന് കു​ന്നു​ക​ര ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. അ​മ്മ: ഷ​ബീ​ന. സ​ഹോ​ദ​ര​ൻ: പ​വ​ൻ.

Tags : Ninth grade student found

Recent News

Corehub Up