തൃശൂർ: ജില്ലാ ഫുട്ബോൾ അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോടനുബന്ധിച്ച് സംസ്ഥാന ചാന്പ്യൻമാരായ സീനിയർ പുരുഷ-വനിതാ ടീമംഗങ്ങളെയും സബ് ജൂണിയർ- ജൂണിയർ വനിതാ ടീമംഗങ്ങളെയും ആദരിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സി. സുമേഷ് അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം വിക്ടർ മഞ്ഞില മുഖ്യാഥിതിയായി.
പദ്മശ്രീ ലഭിച്ച ഐ.എം. വിജയനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഡിഎഫ്എ ആക്ടിംഗ് സെക്രട്ടറി റോയ് കുര്യൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, ഫുട് ബോ ൾ പരിശീലകൻ എം. പീതാംബരൻ, മുൻ ദേശീയ ഫുട് ബോൾ താരങ്ങളായ കെ.എഫ്. ബെന്നി, സി.ഡി. ഫ്രാൻസിസ്, ഷെഫീക്ക്, എൻ.കെ. ഇട്ടിമാത്യു, പി.എം. അശോക് കുമാർ, സ്പോർട്സ് കൗണ്‍സിൽ എക്സിക്യൂട്ടിവ് അംഗം എം. വി. പ്രശാന്ത്, കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എം. ശിവകുമാർ, ഒളിന്പിക് അസോസിയേഷൻ ട്രഷറർ വി.സി. വിനോദ്, സോളി സേവ്യർ, കെ.എ. നവാസ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ഒഴിവുവന്ന ഭാരവാഹിസ്ഥാനങ്ങളിലേക്കു ഡേവിഡ് ആന്റോ (സെക്രട്ടറി), വി. മുരളീധരൻ (വൈസ് പ്രസിഡന്റ്), കെ.ജി. രഘുനന്ദനൻ (ജോയിന്റ് സെക്രട്ടറി), സി.കെ. മനോജ്, എം.പി. വിനയചന്ദ്രൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.