x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ര്‍ ലൈ​സ​ന്‍​സ് പു​തു​ക്കി​യ​തി​നു കി​ട്ടി​യത് മു​ന്‍മ​ന്ത്രി വെ​ളി​പ്പെ​ടു​ത്ത​ണം: മ​ദ്യ​നി​രോ​ധ​ന​സ​മി​തി


Published: June 27, 2026 02:07 AM IST | Updated: June 27, 2026 02:07 AM IST

കൊ​ട​ക​ര: ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ ഇ​ല്ലാ​ത്ത​വ​രു​ടെയും നി​കു​തി​യ​ട​വി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​വ​രു​ടെ യും ബാ​ര്‍ ലൈ​സ​ന്‍​സ് പു​തു​ക്കിന​ല്‍​കി​യ​തി​ന് എ​ന്തു​കി​ട്ടി​യെ​ന്ന് മു​ന്‍ എ​ക്‌​സൈ​സ് മ​ന്ത്രി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള മ​ദ്യ​നി​രോ​ധ​ന​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​വി​ന്‍​സെ​ന്‍റ് മാ​ളി​യേ​ക്ക​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ല്‍ ജി​ല്ല മ​ദ്യ​നി​രോ​ധ​ന​സ​മി​തി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​യാ​ത്ര​യു​ടെ സ​മാ​പ​ന​യോ​ഗം കൊ​ട​ക​ര​യി​ല്‍ ഉ​ദ് ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം സം​സ്ഥാ​ന​ത്തെ 260 ബാ​ര്‍ ഹോ​ട്ട​ലു​ക​ള്‍ വി​റ്റു​വ​ര​വ് നി​കു​തി അ​ട​യ്ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യി​രു​ന്നു. നി​കു​തി അ​ട​യ്ക്കാ​ത്ത ബാ​റു​ക​ളു​ടെ ലൈ​സ​ന്‍​സ് പു​തു​ക്കു​ന്ന​തു​ത​ട​യാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നെ​ങ്കി​ലും മു​ന്‍​സ​ര്‍​ക്കാ​ര്‍ അ​ത് ചെ​യ്യാ​തെ, എ​ല്ലാ​വ​ര്‍ ക്കും ​ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കി.
അ​തു​പോ​ലെ, കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്റ്റാ​ര്‍ ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ച ഹോ​ട്ട​ലു​ക​ള്‍​ക്കു​മാ​ത്ര​മേ ബാ​ര്‍ ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കാ​വൂ എ​ന്നി​രി​ക്കെ, റീ ​ക്ലാ​സി​ഫി​ക്കേ​ഷ​ന് അ​പേ​ക്ഷി​ച്ച എ​ല്ലാ ഹോ​ട്ട​ലു​ക​ള്‍​ക്കും അ​പേ​ക്ഷ അം​ഗീ ക​രി​ച്ചോ എ​ന്ന​തു പ​രി​ഗ​ണി​ക്കാ​തെ ബാ​ര്‍ ലൈ​സ​ന്‍​സ് പു​തു​ക്കി​ക്കൊ​ടു​ത്തു. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ വ​ലി​യ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് വീ​ര്യം​കു​റ​ഞ്ഞ മ​ദ്യം വി​ല്‍​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​രു​തെ​ന്നും ഇ​ത് മ​ദ്യ​പി ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടാ​നും മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗം വ​ര്‍​ധി​ക്കാ​നും കാ​ര​ണ​മാ​കു​മെ​ന്നും ഡോ. ​മാ​ളി​യേ​ക്ക​ല്‍ പ​റ​ഞ്ഞു. മ​ദ്യ​നി​രോ​ധ​ന​സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍റ്് ആ​ന്‍റ​ണി പ​ന്ത​ല്ലൂക്കാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി. ​എം. ഹ​ബീ​ബു​ള്ള, മേ​ഴ്‌​സി ജോ​യി, ഫാ. ​ജോ​ഷി ക​ല്ലേ​ലി, ജോ​സ് ചെ​മ്പി​ശേ​രി, മാ​ര്‍​ട്ടി​ന്‍ പേ​രേ​ക്കാ​ട​ന്‍, ജോ​സ് കോ​ച്ചേ​ക്കാ​ട​ന്‍, എ. ​മോ​ഹ​ന്‍​ദാ​സ്, അ​നി​ല്‍ കു​നി​യ​ത്ത്, ജ​യ​ന്‍ കൂ​വ​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ച്ചു.

Tags : Prohibition Committee Former minister

Recent News

Corehub Up