കൊല്ലങ്കോട്: സിതാർകുണ്ട് ഭാഗത്ത് വീട്ടിൽ ചങ്ങലയിൽ ബന്ധിച്ചിരുന്ന വളർത്തുനായയെ പുലി കൊന്നു. തടിക്കാട് റഷീദിന്റെ ആൾതാമസമില്ലാത്ത വിട്ടിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ചങ്ങലയ്ക്കിട്ട് ഇവിടത്തെ തൊഴിലാളി വീട്ടിലേക്കുപോയി. ഇന്നലെ രാവിലെ ഒന്പതിനു സ്ഥലത്തെത്തിയപ്പോഴാണ് നായയെ ചത്തനിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെതുടർന്ന് വനംവകുപ്പ് ജീവനക്കാർ സംഭവസ്ഥലത്തെത്തി പരിശോധിച്ചതിൽ പുലിയുടെ സാമീപ്യം സ്ഥിരീകരിച്ചു.
ഇതിനിടെ രണ്ടു കിലോമീറ്റർ അകലെ കാളിക്കുളമ്പിൽ മൂന്നാഴ്ചയ്ക്കുമുൻപ് പുലിയെ കണ്ട സ്ഥലത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചെങ്കിലും പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. സീതാർകുണ്ടിൽ നായയെ കൊന്നതു കാളിക്കുളമ്പിൽ കാണപ്പെട്ട പുലിയാവാനിടയുണ്ടെന്നും അധികൃതർ സംശയം പ്രകടിപ്പിച്ചു.