x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേ​പ്പൂ​രി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ശ്വാ​സം​മു​ട്ടി മ​രി​ച്ച സം​ഭ​വം: വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പൊ​ലി​സ്

വെബ് ഡെസ്ക്
Published: October 12, 2026 01:53 AM IST | Updated: October 12, 2026 01:53 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ര്‍ ഹാ​ര്‍​ബ​റി​ല്‍ ബോ​ട്ടി​ന്‍റെ സ്റ്റോ​ര്‍ റൂ​മി​ല്‍ ശ്വാ​സം​മു​ട്ടി ര​ണ്ടു​തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ അ​ന​ധി​കൃ​ത വ​ള​മ​ത്സ്യ ശേ​ഖ​ര​ണ​മാ​ണെ​ന്ന ആ​ക്ഷേ​പ​മു​യ​ര്‍​ന്ന​തോ​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ബേ​പ്പൂ​ര്‍ പൊ​ലി​സ്.

നി​ല​വി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​പ​ക​ട​മു​ണ്ടാ​യ സ്‌​റ്റോ​ര്‍ റൂ​മി​ല്‍ നി​ന്നു​ള്ള സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പൊ​ലി​സ് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്നു​ള്ള സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കും. അ​തി​നു​ശേ​ഷ​മേ വി​ഷ വാ​ത​ക​മാ​ണോ അ​തോ മ​റ്റേ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​മാ​ണോ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് വ്യ​ക്ത​മാ​കു​ക​യു​ള്ളൂ​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ബേ​പ്പൂ​ര്‍ ഹാ​ര്‍​ബ​റി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ സ്റ്റോ​ര്‍ റൂ​മി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ല്‍ പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ സ​ച്ചി​ന്‍ ദാ​സ്, ദി​ലീ​പ് സു​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ബേ​പ്പൂ​ര്‍ ഹാ​ര്‍​ബ​റി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ മ​ത്സ്യം സൂ​ക്ഷി​ക്കു​ന്ന സ്റ്റോ​ര്‍ റൂ​മി​ല്‍ ഇ​റ​ങ്ങി​യ ഇ​രു​വ​ര്‍​ക്കും ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ബോ​ധ​ര​ഹി​ത​രാ​യ തൊ​ഴി​ലാ​ളി​ക​ളെ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും മ​റ്റു തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്.

മ​ര​ണ​ത്തി​ന് കാ​ര​ണം അ​ന​ധി​കൃ​ത വ​ള​മ​ത്സ്യ ശേ​ഖ​ര​ണ​മാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ബോ​ട്ടു​ക​ളു​ടെ അ​ടി​ത്ത​ട്ടി​ല്‍ ഐ​സ് ഇ​ടാ​തെ നി​ക്ഷേ​പി​ക്കു​ന്ന ചെ​റു​മ​ത്സ്യ​ങ്ങ​ളെ (വ​ള​മ​ത്സ്യം) ഫി​ഷ് മി​ല്ലു​ക​ള്‍​ക്കും തീ​റ്റ​പ്പൊ​ടി നി​ര്‍​മാ​ണ​ത്തി​നു​മാ​യി ശേ​ഖ​രി​ക്കു​ന്ന രീ​തി​യു​ണ്ട്. ഈ ​മ​ത്സ്യ​ങ്ങ​ള്‍ അ​ഴു​കു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന വി​ഷ​വാ​ത​ക​മാ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. അ​ടു​ത്ത ദി​വ​സം ത​ന്നെ മ​ര​ണ​മ​ട​ഞ്ഞ ര​ണ്ടു പേ​രു​ടെ​യും പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കും. അ​തി​ല്‍ നി​ന്ന് മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് പ്രാ​ഥ​മി​ക സൂ​ച​ന ല​ഭി​ക്കു​മെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്ര​തീ​ക്ഷ.

Tags : investigation NattuVishasham DistrictNews

Recent News

Corehub Up