Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NIA

ചെ​ങ്കോ​ട്ട സ്‌​ഫോ​ട​ന​ക്കേ​സ്: മൂ​​​​ന്നു പേ​​​​ര്‍​ക്കെ​​​​തി​​​​രേ​​​ കു​​​​റ്റ​​​​പ​​​​ത്രം

ന്യൂ​​​​​ഡ​​​​​ല്‍​ഹി: ചെ​​​​​ങ്കോ​​​​​ട്ട സ്‌​​​​​ഫോ​​​​​ട​​​​​ന​​​​​ക്കേ​​​​​സി​​​​​ല്‍ ഒ​​​​​ളി​​​​​വി​​​​​ല്‍ പോ​​​​​യ ശി​​​​​ശു​​​​​രോ​​​​​ഗ വി​​​​​ദ​​​​​ഗ്ധ​​​​​ന്‍ ഉ​​​​​ള്‍​പ്പെ​​​​​ടെ മൂ​​​​​ന്ന് പേ​​​​​ര്‍​ക്കെ​​​​​തി​​​​​രേ​​​കൂ​​​​ടി എ​​​​​ന്‍​ഐ​​​​​എ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു.

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ര്‍​ഷം ഡ​​​​​ല്‍​ഹി​​​​​യി​​​​​ലെ ചെ​​​​​ങ്കോ​​​​​ട്ട​​​​​യ്ക്കു സ​​​​​മീ​​​​​പം ന​​​​​ട​​​​​ന്ന വാ​​​​​ഹ​​​​​ന ബോം​​​​​ബ് സ്‌​​​​​ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ല്‍ പ​​​​​ങ്കു​​​​​ണ്ടെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​ത്തു​​​​​ട​​​​​ര്‍​ന്നാ​​​​​ണ് ഒ​​​​​ളി​​​​​വി​​​​​ല്‍ പോ​​​​​യ മൂ​​​​​ന്നു​​​പേ​​​​​ര്‍​ക്കെ​​​​​തി​​​​​രെ​​​​യാ​​​​ണ് ദേ​​​​​ശീ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ന്‍​സി (എ​​​​​ന്‍​ഐ​​​​​എ) കു​​​​​റ്റ​​​​​പ​​​​​ത്രം സ​​​​​മ​​​​​ര്‍​പ്പി​​​​​ച്ച​​​​​ത്.

ജ​​​​​മ്മു​​​​​കാ​​​​ഷ്മീ​​​​​രി​​​​​ല്‍നി​​​​​ന്നു​​​​​ള്ള സ​​​​​മീ​​​​​ര്‍ അ​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​ഹാം​​​​​ഗ​​​​​ര്‍, തു​​​​​ഫൈ​​​​​ല്‍ അ​​​​​ഹ​​​​​മ്മ​​​​​ദ് ഭ​​​​​ട്ട്, ഒ​​​​​ളി​​​​​വി​​​​​ല്‍ പോ​​​​​യ മു​​​​​സാ​​​​​ഫ​​​​​ര്‍ അ​​​​​ഹ​​​​​മ്മ​​​​​ദ് എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് എ​​​​​ന്‍​ഐ​​​​​എ പ്ര​​​​​തി​​​​​പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലു​​​​​ള്ള​​​​​ര്‍. പ​​​​​ട്യാ​​​​​ല ഹൗ​​​​​സ് കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ സ​​​​​മ​​​​​ര്‍​പ്പി​​​​​ച്ച അ​​​​​നു​​​​​ബ​​​​​ന്ധ കു​​​​​റ്റ​​​​​പ​​​​​ത്ര​​​​​ത്തി​​​​​ല്‍ നി​​​​​ല​​​​​വി​​​​​ല്‍ കേ​​​​​സി​​​​​ല്‍ 13 പേ​​​​​ര്‍​ക്ക് എ​​​​​തി​​​​​രെ കു​​​​​റ്റ​​​​​പ​​​​​ത്രം സ​​​​​മ​​​​​ര്‍​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ള്‍ നി​​​​​റ​​​​​ച്ച കാ​​​​​റി​​​​​ന്‍റെ ഡ്രൈ​​​​​വ​​​​​ര്‍ ഡോ. ​​​​​ഉ​​​​​മ​​​​​ര്‍ ഉ​​​​​ന്‍ ന​​​​​ബി​​​​​യും ഇ​​​​​തി​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ന്നു.

National

പ​ഞ്ചാ​ബ് ഇ​ര​ട്ട സ്ഫോ​ട​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് എ​ൻ​ഐ​എ

ന്യൂ​ഡ​ൽ​ഹി: ജ​ല​ന്ത​റി​ലും അ​മൃ​ത്സ​റി​ലു​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് എ​ൻ​ഐ​എ. സ്ഫോ​ട​ന സ്ഥ​ലം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മൃ​ത്സ​റി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

സ്ഫോ​ട​നം ന​ട​ന്ന അ​മൃ​ത്സ​റി​ൽ ഫോ​റ​ൻ​സി​ക് തെ​ളി​വു​ക​ള​ട​ക്കം എ​ൻ​ഐ​എ സം​ഘം ശേ​ഖ​രി​ക്കും. ജ​ല​ന്ധ​റി​ലെ സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി സം​ഘം ശേ​ഖ​രി​ച്ച സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ജ​ല​ന്ധ​റി​ലെ സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഖ​ലി​സ്ഥാ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി ഏ​റ്റെ​ടു​ത്ത​താ​യി പ​ഞ്ചാ​ബ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ജ​ല​ന്ധ​റി​ലെ സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ജ​ല​ന്ധ​റി​ലും അ​മൃ​ത്സ​റി​ലും സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ജ​ല​ന്ധ​റി​ൽ ബി​എ​സ്എ​ഫ് ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് ഇ​രു​ച​ക്ര​വാ​ഹ​നം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. അ​മൃ​ത്സ​റി​ൽ ഖാ​സ ക​ര​സേ​ന ക്യാ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു സ്ഫോ​ട​നം.

National

ബം​ഗാ​ളി​ൽ ജ​ഡ്ജി​മാ​രെ ത​ട​ഞ്ഞ സം​ഭ​വം: 12 കേ​സു​ക​ൾ ഏ​റ്റെ​ടു​ത്ത് എ​ൻ​ഐ​എ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ൾ​ഡ​യി​ൽ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന ജു​ഡീ​ഷ്യ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ജ​ന​ക്കൂ​ട്ടം ത​ട​ഞ്ഞു​വെ​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് എ​ൻ​ഐ​എ. സു​പ്രീം​കോ​ട​തി നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് 12 കേ​സു​ക​ളാ​ണ് എ​ൻ​ഐ​എ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ ഒ​ന്നി​ന് മാ​ൾ​ഡ ജി​ല്ല​യി​ലെ മോ​ത​ബാ​രി, ക​ലി​യാ​ച​ക് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​രു​ക​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ത്തി​യ ജ​ന​ക്കൂ​ട്ടം വ​നി​ത​ക​ൾ അ​ട​ക്ക​മു​ള്ള ഏ​ഴ് ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​രെ എ​ട്ട് മ​ണി​ക്കൂ​റോ​ളം ബി​ഡി​ഒ ഓ​ഫീ​സി​ൽ ത​ട​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു.

സു​പ്രീം​കോ​ട​തി​യു​ടെ പ്ര​ത്യേ​ക ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​സ് എ​ൻ​ഐ​എ​യ്ക്ക് കൈ​മാ​റി​യ​ത്. മൊ​ത​ബാ​രി സ്റ്റേ​ഷ​നി​ലെ ഏ​ഴ് കേ​സു​ക​ളും ക​ലി​യാ​ച​ക് സ്റ്റേ​ഷ​നി​ലെ അ​ഞ്ച് കേ​സു​ക​ളു​മാ​ണ് ഏ​ജ​ൻ​സി ഏ​റ്റെ​ടു​ത്ത​ത്. വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ആ​ക്ഷേ​പ​ങ്ങ​ൾ തീ​ർ​പ്പാ​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​രാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ടു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. 

 

National

മ​ണി​പ്പൂ​രി​ൽ ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം: അ​ന്വേ​ഷ​ണം എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തേ​ക്കും

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ ബി​ഷ്ണു​പൂ​ർ ജി​ല്ല​യി​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് മെ​യ്‌​തെ​യ് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഏ​റ്റെ​ടു​ത്തേ​ക്കും. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ജ്ഞാ​ത​രെ ക​ണ്ടെ​ത്താ​ൻ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് കേ​സ് എ​ൻ​ഐ​എ​യ്ക്ക് കൈ​മാ​റാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി വൈ. ​ഖേം​ച​ന്ദ് സിം​ഗാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​സ്ഥാ​ന​ത്തെ നി​ല​വി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രാ​ണ് ഈ ​ക്രൂ​ര​കൃ​ത്യ​ത്തി​ന് പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ഷ്ണു​പൂ​ർ ജി​ല്ല​യി​ലെ മൊ​യ്‌​റാം​ഗി​ലു​ള്ള ഒ​രു വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് വ​യ​സു​കാ​ര​നും ആ​റ് മാ​സം പ്രാ​യ​മു​ള്ള സ​ഹോ​ദ​രി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ മാ​താ​വ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

നി​ല​വി​ൽ പോ​ലീ​സും കേ​ന്ദ്ര സേ​ന​യും ചേ​ർ​ന്ന് പ്ര​ദേ​ശ​ത്ത് വി​പു​ല​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. ഈ ​കൊ​ല​പാ​ത​ക​ത്തെ​ത്തു​ട​ർ​ന്ന് മ​ണി​പ്പൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ജ​ന​ങ്ങ​ൾ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ പോ​ലീ​സു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

 

National

ഒ​ഴി​വാ​യ​ത് വ​ൻ ഭീ​ക​രാ​ക്ര​മ​ണം: പ​ഞ്ചാ​ബി​ൽ ര​ണ്ട് പാ​ക് ഭീ​ക​ര​ര​ട​ക്കം മൂ​ന്ന് പേ​ർ പി​ടി​യി​ൽ

ച​ണ്ഡീ​ഗ​ഢ്: പ​ഞ്ചാ​ബി​ലെ മ​ല​ർ​കോ​ട്‌​ല​യി​ൽ ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സും പ​ഞ്ചാ​ബ് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ ര​ണ്ട് പാ​കി​സ്ഥാ​ൻ ഭീ​ക​ര​ര​ട​ക്കം മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​ന​ഗ​ർ പോ​ലീ​സി​ന്‍റെ സ്‌​പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്. പാ​ക് ഭീ​ക​ര​രാ​യ അ​ബു ഹു​റൈ​റ, ഉ​സ്മാ​ൻ എ​ന്നി​വ​രും ഇ​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കി​യ മ​ല​ർ​കോ​ട്‌​ല സ്വ​ദേ​ശി ജ​മീ​ലു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തി​ൽ അ​ബു ഹു​റൈ​റ 'എ ​പ്ല​സ്' വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കൊ​ടും​ഭീ​ക​ര​നാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

മ​ല​ർ​കോ​ട്‌​ല​യി​ലെ ഷെ​ർ​വാ​നി കോ​ട്ട് ഗ്രാ​മ​ത്തി​ലെ ഒ​രു വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു ഇ​വ​ർ ഒ​ളി​ച്ചു​താ​മ​സി​ച്ചി​രു​ന്ന​ത്. റെ​യ്ഡി​നി​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​വ​രെ പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഇ​വ​ർ ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്വ​ന്തം ഐ​ഡ​ന്‍റി​റ്റി മ​റ​ച്ചു​വെ​ച്ച് സാ​ധാ​ര​ണ​ക്കാ​രാ​യി ജീ​വി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ച​ർ ഒ​ട്ടി​ക്കു​ന്ന ജോ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ചെ​യ്താ​ണ് ഇ​വ​ർ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സം​ശ​യ​മി​ല്ലാ​തെ ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ വ​ൻ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ർ എ​ത്തി​യ​തെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഇ​വ​രി​ൽ നി​ന്ന് രാ​ജ്യ​ത്തെ പാ​ക് ഭീ​ക​ര ശൃം​ഖ​ല​യെ​ക്കു​റി​ച്ചു​ള്ള സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​തീ​ക്ഷ.

 

National

അ​മേ​രി​ക്ക​ൻ പൗ​ര​ന​ട​ക്കം ഏ​ഴ് വി​ദേ​ശി​ക​ൾ എ​ൻ.​ഐ.​എ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​മ​ത ഗ്രൂ​പ്പു​ക​ൾ​ക്ക് സൈ​നി​ക സ​ഹാ​യ​വും ഡ്രോ​ൺ പ​രി​ശീ​ല​ന​വും ന​ൽ​കി​വ​ന്ന ഏ​ഴ് വി​ദേ​ശി​ക​ളെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അ​റ​സ്റ്റ് ചെ​യ്തു. കോ​ൽ​ക്ക​ത്ത, ഡ​ൽ​ഹി, ല​ക്നൗ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ആ​റ് യു​ക്രെ​യ്ൻ പൗ​ര​ന്മാ​രും ഒ​രു അ​മേ​രി​ക്ക​ൻ പൗ​ര​നു​മാ​ണ് പി​ടി​യി​ലാ​യ​ത്. അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ മാ​ത്യു ആ​രോ​ൺ വാ​ൻ ഡൈ​ക് ആ​ണ് സം​ഘ​ത്തി​ലെ പ്ര​മു​ഖ​ൻ. വി​നോ​ദ​സ​ഞ്ചാ​ര വി​സ​യി​ൽ ഇ​ന്ത്യ​യി​ലെ​ത്തി​യ ഇ​വ​ർ, മി​സോ​റാം വ​ഴി അ​ന​ധി​കൃ​ത​മാ​യി മ്യാ​ൻ​മ​റി​ലേ​ക്ക് ക​ട​ക്കു​ക​യും അ​വി​ടെ​യു​ള്ള വം​ശീ​യ സാ​യു​ധ ഗ്രൂ​പ്പു​ക​ൾ​ക്ക് ഡ്രോ​ൺ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും നി​ർ​മി​ക്കു​ന്ന​തി​ലും പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്തു.

യൂ​റോ​പ്പി​ൽ നി​ന്ന് ഡ്രോ​ണു​ക​ൾ ഇ​ന്ത്യ വ​ഴി അ​തി​ർ​ത്തി ക​ട​ത്തി​യ​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​ണി​പ്പൂ​ർ, മി​സോ​റാം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് എ​ൻ​ഐ​എ ക​രു​തു​ന്നു. യു​എ​പി​എ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി കോ​ട​തി പ്ര​തി​ക​ളെ മാ​ർ​ച്ച് 27 വ​രെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

 

 

 

 

Kerala

പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന; ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു

കൊ​​ച്ചി: പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് ഓ​​ഫ് ഇ​​ന്ത്യ​​ക്ക് (പി​​എ​​ഫ്‌​​ഐ) എ​​തി​​രേ​​ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ന്‍സി (എ​​ന്‍ഐ​​എ) ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത കേ​​സു​​ക​​ളു​​ടെ തു​​ട​​ര്‍ച്ച​​യാ​​യി സം​​സ്ഥാ​​ന​​ത്തെ ഒ​​മ്പ​​ത് ഇ​​ട​​ങ്ങ​​ളി​​ല്‍ എ​​ന്‍ഐ​​എ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

വി​​വി​​ധ യു​​എ​​പി​​എ കേ​​സു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​തി​​ക​​ള്‍ക്കു സ​​ഹാ​​യം ന​​ല്‍കി​​യ​​വ​​രു​​ടെ​​യും പി​​എ​​ഫ്‌​​ഐ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ​​യു​​മ​​ട​​ക്കം വീ​​ടു​​ക​​ളി​​ലാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന. നി​​ര്‍ണാ​​യ​​ക രേ​​ഖ​​ക​​ള്‍ എ​​ന്‍ഐ​​എ പി​​ടി​​ച്ചെ​​ടു​​ത്തു. ഡി​​ജി​​റ്റ​​ല്‍ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും രേ​​ഖ​​ക​​ളും മ​​റ്റു​​മാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്തി​​ട്ടു​​ള്ള​​ത്.

2022ലാ​​ണ് യു​​എ​​പി​​എ നി​​യ​​മ​​പ്ര​​കാ​​രം പി​​എ​​ഫ്‌​​ഐ​​ക്കെ​​തി​​രേ എ​​ന്‍ഐ​​എ കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു നേ​​താ​​ക്ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പി​​ടി​​ച്ചെ​​ടു​​ത്ത തെ​​ളി​​വു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ദേ​​ശ​​വി​​രു​​ദ്ധ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളി​​ല്‍ ഏ​​ര്‍പ്പെ​​ട്ട​​വ​​രെ പ്ര​​തി​​പ്പ​​ട്ടി​​ക​​യി​​ല്‍ ചേ​​ര്‍ക്കാ​​നാ​​ണ് എ​​ന്‍ഐ​​എ നീ​​ക്കം.

National

അയൽരാജ്യങ്ങളിൽനിന്ന് ആയുധങ്ങൾ വാങ്ങാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചെന്ന് എൻഐഎ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ വാ​​​​ങ്ങി കേ​​​​ഡ​​​​ർ​​​​മാ​​​​ർ​​​​ക്കു പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്കാ​​​​ൻ പോ​​​​പ്പു​​​​ല​​​​ർ ഫ്ര​​​​ണ്ട് ശ്ര​​​​മി​​​​ച്ചെ​​ന്ന് എ​​​​ൻ​​​​ഐ​​​​എ സ്പെ​​​​ഷ​​​​ൽ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ.

20 പോ​​​​പ്പു​​​​ല​​​​ർ ഫ്ര​​​​ണ്ട് നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക എ​​​​ൻ​​​​ഐ​​​​എ കോ​​​​ട​​​​തി ജ​​​​ഡ്ജി പ്ര​​​​ശാ​​​​ന്ത് ശ​​​​ർ​​​​മ​​​​യ്ക്കു മു​​​​ന്പാ​​​​കെ​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യം എ​​​​ൻ​​​​ഐ​​​​എ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ രാ​​​​ഹു​​​​ൽ ത്യാ​​​​ഗി ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്.

""ഇ​​​​ന്ത്യ​​​​യു​​​​ടെ ഐ​​​​ക്യ​​​​ത്തി​​​​നും അ​​​​ഖ​​​​ണ്ഡ​​​​ത​​​​യ്ക്കും പോ​​​​പ്പു​​​​ല​​​​ർ ഫ്ര​​​​ണ്ട് ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ്. ഇ​​​​ന്ത്യ-​​​​പാ​​​​ക് യു​​​​ദ്ധ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ പോ​​​​പ്പു​​​​ല​​​​ർ ഫ്ര​​​​ണ്ട് പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടു. പോ​​​​പ്പു​​​​ല​​​​ർ ഫ്ര​​​​ണ്ട് ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ ഇ​​​​ക്കാ​​​​ര്യം പ​​​​ഠി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി ഒ​​​​രു സം​​​​ര​​​​ക്ഷി​​​​ത സാ​​​​ക്ഷി മൊ​​​​ഴി ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്.

ഇ​​​​സ്‌​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റി​​​​ന്‍റെ ത​​​​ന്ത്ര​​​​ങ്ങ​​​​ൾ പ​​​​ഠി​​​​പ്പി​​​​ക്കാ​​​​ൻ കേ​​​​ഡ​​​​ർ​​​​മാ​​​​രെ സി​​​​റി​​​​യ​​​​യി​​​​ലേ​​​​ക്ക് അ‍യ​​​​ച്ചു. ബി​​​​ജെ​​​​പി, ആ​​​​ർ​​​​എ​​​​സ്എ​​​​സ്, വി​​​​എ​​​​ച്ച്പി നേ​​​​താ​​​​ക്ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ട് പ്ര​​​​ത്യേ​​​​ക ഹി​​​​റ്റ് സ്ക്വാ​​​​ഡു​​​​ക​​​​ൾ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ചു''-​​​​എ​​​​ൻ​​​​ഐ​​​​എ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ പ​​​​റ​​​​ഞ്ഞു.

National

ചെങ്കോട്ട സ്ഫോടനം: ഉമറിന്‍റെ കൂട്ടാളി അറസ്റ്റിൽ

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ചെ​​​​​​ങ്കോ​​​​​​ട്ട സ്ഫോ​​​​​​ട​​​​​​ന​​​​​​ക്കേ​​​​​​സി​​​​​​ൽ ജ​​​​​​മ്മു കാ​​​​​​ഷ്മീ​​​​​​ർ സ്വ​​​​​​ദേ​​​​​​ശി​​​​​​യെ എ​​​​​​ൻ​​​​​​ഐ​​​​​​എ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തു.

ചാ​​​​​​വേ​​​​​​ർ​​​​​​സ്ഫോ​​​​​​ട​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യ ഉ​​​​​​മ​​​​​​ർ-​​​​​​ഉ​​​​​​ൻ-​​​​​​ന​​​​​​ബി​​​​​​യു​​​​​​ടെ ഉ​​​​​​റ്റ കൂ​​​​​​ട്ടാ​​​​​​ളി​​​​​​യാ​​​​​​യ യാ​​​​​​സി​​​​​​ർ അ​​​​​​ഹ​​​​​​മ്മ​​​​​​ദ് ദാ​​​​​​ർ ആ​​​​​​ണു പി​​​​​​ടി​​​​​​യി​​​​​​ലാ​​​​​​യ​​​​​​ത്. കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ഹാ​​​​​​ജ​​​​​​രാ​​​​​​ക്കി​​​​​​യ ഇ​​​​​​യാ​​​​​​ളെ 26 വ​​​രെ എ​​​​​​ൻ​​​​​​ഐ​​​​​​എ ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ൽ വി​​​​​​ട്ടു.

ഷോ​​​​​​പി​​​​​​യാ​​​​​​ൻ സ്വ​​​​​​ദേ​​​​​​ശി​​​​​​യാ​​​​​​യ ഇ​​​​​​യാ​​​​​​ളെ ​​ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നാ​​​​​​ണ് പി​​​​​​ടി​​​​​​കൂ​​​​​​ടി​​​​​​യ​​​​​​ത്. സ്ഫോ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​നു യാ​​​​​​സൂ​​​​​​ർ ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്ന് എ​​​​​​ൻ​​​​​​ഐ​​​​​​എ വൃ​​​​​​ത്ത​​​​​​ങ്ങ​​​​​​ൾ പ​​​​​​റ​​​​​​ഞ്ഞു.

National

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം; കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് എ​ൻ​ഐ​എ

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ജ​മ്മു​വി​ലെ എ​ൻ​ഐ​എ കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ടി​ആ​ർ​എ​ഫ്, ല​ഷ്ക​റെ ത്വ​യ്ബ സം​ഘ​ട​ന​ക​ളു​ടെ പേ​രു​ക​ൾ കു​റ്റ​പ​ത്ര​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

350 പ്ര​ദേ​ശ​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം പേ​രെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ മൊ​ഴി​ക​ളും തെ​ളി​വു​ക​ളോ​ടൊ​പ്പം കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. അ​റ​സ്റ്റി​ലാ​യ പ​ർ​വേ​സ് അ​ഹ​മ​ദും,ബ​ഷീ​ർ അ​ഹ​മ്മ​ദും ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​രെ കു​റി​ച്ച് ചോ​ദ്യം ചെ​യ്യ​ലി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി​യെ​ന്ന് എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി.

ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വി​ൽ വ​ധി​ച്ച മൂ​ന്ന് ഭീ​ക​ര​രു​ടെ പേ​രു​ക​ളും കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന് ഏ​ഴു മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് എ​ൻ​ഐ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്. സാ​ജി​ദ് ജാ​ട്ടാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ എ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു.

National

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം; എ​ൻ​ഐ​എ ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും

ശ്രീ​ന​ഗ​ർ: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ എ​ൻ​ഐ​എ ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. ജ​മ്മു പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി​യി​ൽ ആ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക.

ഏ​പ്രി​ൽ 22 ലെ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ൾ​ക്ക് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നാ​ണ് എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

ജൂ​ണി​ൽ മൂ​ന്ന് പാ​ക്കി​സ്താ​ൻ ഭീ​ക​ര​ർ​ക്ക് അ​ഭ​യം ന​ൽ​കി​യ​തി​ന് ര​ണ്ട് പേ​രെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബ​ട്കോ​ട്ടി​ൽ നി​ന്നു​ള്ള പ​ർ​വൈ​സ് അ​ഹ​മ്മ​ദ് ജോ​ത്ത​റും പ​ഹ​ൽ​ഗാ​മി​ൽ നി​ന്നു​ള്ള ബ​ഷീ​ർ അ​ഹ​മ്മ​ദ് ജോ​ത്ത​റും എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഭീ​ക​ര​ർ​ക്ക് ഭ​ക്ഷ​ണം, താ​മ​സം, ലോ​ജി​സ്റ്റി​ക്ക​ൽ സ​ഹാ​യം എ​ന്നി​വ ന​ൽ​കി​യ​വ​രാ​ണ് ഇ​രു​വ​രും എ​ന്ന് എ​ൻ​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞി​രു​ന്നു.

National

ചെങ്കോട്ട സ്ഫോടനം: ഒരു ഡോക്ടർകൂടി അറസ്റ്റിൽ

ന്യൂ​​ഡ​​ൽ​​ഹി: ചെ​​ങ്കോ​​ട്ട​​യി​​ലെ കാ​​ർ ബോം​​ബ് സ്ഫോ​​ട​​ന​​ക്കേസി​​ൽ ഒ​​രു ഡോ​​ക്ട​​റെ​​ക്കൂ​​ടി എ​​ൻ​​ഐ​​എ അ​​റ​​സ്റ്റ് ചെ​​യ്തു. ഡോ. ​​ബി​​ലാ​​ൽ ന​​സീ​​ർ മ​​ല്ല​​യാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ചാ​​വേ​​ർ​​ സ്ഫോ​​ട​​നം ന​​ട​​ത്തി​​യ ഡോ. ​​ഉ​​മ​​ർ ഉ​​ൻ ന​​ബി​​ക്ക് ഒ​​ളി​​യി​​ട​​മൊ​​രു​​ക്കി​​യ​​തും തെ​​ളി​​വു ന​​ശി​​പ്പി​​ച്ച​​തു​​മാ​​ണ് ബി​​ലാ​​ലി​​നെ​​തി​​രേ​​യു​​ള്ള കു​​റ്റം.

വ​​ട​​ക്ക​​ൻ കാ​​ഷ്മീ​​രി​​ലെ ബാ​​രാ​​മു​​ള്ള സ്വ​​ദേ​​ശി​​യാ​​ണ് ഡോ. ​​ബി​​ലാ​​ൽ. കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​കു​​ന്ന എ​​ട്ടാ​​മ​​നാ​​ണ് ഇ​​യാ​​ൾ. കോ​​ട​​തി​​യി​​ൽ ഹ​​ജാ​​രാ​​ക്കി​​യ ബി​​ലാ​​ലി​​നെ ഏഴു ദി​​വ​​സം എ​​ൻ​​ഐ​​എ ക​​സ്റ്റ​​ഡി​​യി​​ൽ വി​​ട്ടു.

ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു​​ള്ള ഗൂ​​ഢാ​​ലോ​​ച​​ന​​യി​​ൽ ബി​​ലാ​​ൽ പ​​ങ്കാ​​ളി​​യാ​​യി​​രു​​ന്നു​​വെ​​ന്ന് എ​​ൻ​​ഐ​​എ അ​​റി​​യി​​ച്ചു. ന​​വം​​ബ​​ർ പ​​ത്തി​​നു രാ​​ജ്യ​​ത്തെ ന​​ടു​​ക്കി​​യ സ്ഫോ​​ട​​ന​​ത്തി​​ൽ 15 പേ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഒ​​ട്ടേ​​റെ പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

Kerala

ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സ്: പി​ടി​യി​ലാ​യ പി​എ​ഫ്ഐ നേ​താ​വ് എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി/​കൊ​ച്ചി: പാ​ല​ക്കാ​ട്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലി​രി​ക്കെ അ​റ​സ്റ്റി​ലാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വി​നെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന് മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്.

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ അ​ന്പ​താം പ്ര​തി​യാ​യ ഷാ​ഹു​ൽ ഹ​മീ​ദി​നെ ന​വം​ബ​ർ 27ന് ​പു​ല​ർ​ച്ചെ 4.15ന് ​ഡ​ൽ​ഹി ഇ​ന്ദി​ര ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് പി​ടി​കൂ​ടു​ന്ന​ത്. ഇ​യാ​ൾ​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

ഷാ​ഹു​ൽ ഹ​മീ​ദ് നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പി‌​എ​ഫ്‌​ഐ​യു​ടെ സ​ജീ​വ അം​ഗ​മാ​ണെ​ന്ന് എ​ൻ‌​ഐ‌​എ പ​റ​ഞ്ഞു. പി​എ​ഫ്ഐ​യു​ടെ "ഇ​ന്ത്യ 2047' അ​ജ​ണ്ട​യി​ലെ പ്ര​ധാ​നി​യാ​ണ് ഇ​യാ​ളെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

തീ​വ്ര​വാ​ദ സം​ഘ​ത്തി​ൽ അം​ഗ​മാ​ണെ​ന്നും ശ്രീ​നി​വാ​സ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം പ​തി​നെ​ട്ടാം പ്ര​തി​ക്ക് അ​ഭ​യം ന​ൽ​കി​യെ​ന്നും കേ​ര​ള​ത്തി​ലെ സാ​മു​ദാ​യി​ക ഐ​ക്യ​ത്തി​നും പൊ​തു​സ​മാ​ധാ​ന​ത്തി​നും ഹാ​നി​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടെ​ന്നു​മു​ള്ള കു​റ്റ​ങ്ങ​ൾ ഷാ​ഹു​ൽ ഹ​മീ​ദി​നെ​തി​രേ എ​ൻ​ഐ​എ ‌ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കു​റ്റ​കൃ​ത്യ​ത്തി​നു മു​മ്പും കു​റ്റ​കൃ​ത്യ​ത്തി​നി​ട​യി​ലും ശേ​ഷ​വും ര​ഹ​സ്യ ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി ഷാ​ഹു​ൽ ഹ​മീ​ദ് വി​വി​ധ ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​ത​യും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളും ഉ​പ​യോ​ഗി​ച്ചെ​ന്നും മൂ​ന്നു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വി​ദേ​ശ​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

അ​റ​സ്റ്റി​ന്‍റെ സ​മ​യ​ത്ത് ഷാ​ഹു​ൽ ഹ​മീ​ദി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ഹൈ​ദ​രാ​ബാ​ദി​ലെ സെ​ൻ​ട്ര​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​നാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

2022 ഏ​പ്രി​ൽ 16ന് ​പാ​ല​ക്കാ​ട് മേ​ലാ​മു​റി​യി​ലാ​ണ് ശ്രീ​നി​വാ​സ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. എ​ൻ‌​ഐ‌​എ​യു​ടെ പ്രാ​രം​ഭ കു​റ്റ​പ​ത്ര​ത്തി​ൽ 70 - ല​ധി​കം പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ, ര​ഹ​സ്യ ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്ന പി‌​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ശൃം​ഖ​ല എ​ൻ‌​ഐ‌​എ ക​ണ്ടെ​ത്തി​യി​രു​ന്നു.

National

അ​ൻ​മോ​ൾ ബി​ഷ്ണോ​യി​യു​ടെ ക​സ്റ്റ​ഡി ഏ​ഴ് ദി​വ​സ​ത്തേ​ക്ക് നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ സ​ഹോ​ദ​ര​ൻ അ​ൻ​മോ​ൾ ബി​ഷ്ണോ​യി​യു​ടെ ക​സ്റ്റ​ഡി ഏ​ഴ് ദി​വ​സ​ത്തേ​ക്ക് നീ​ട്ടി എ​ൻ​ഐ​എ കോ​ട​തി.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ, എ​ൻ‌​ഐ‌​എ ജ​ഡ്ജി, എ​ൻ‌​ഐ‌​എ ആ​സ്ഥാ​നം നേ​രി​ട്ട് സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ൻ‌​മോ​ൾ ബി​ഷ്‌​ണോ​യി​ക്ക് സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജ​ഡ​ജി നേ​രി​ട്ടെ​ത്തി​യ​ത്.

ഡ​സം​ബ​ർ അ​ഞ്ച് വ​രെ​യാ​ണ് ക​സ്റ്റ​ഡി നീ​ട്ടി​യ​ത്. ന​വം​ബ​ർ 19ന് ​പ്ര​ത്യേ​ക കോ​ട​തി അ​ൻ​മോ​ൾ ബി​ഷ്‌​ണോ​യി​യെ 11 ദി​വ​സ​ത്തെ എ​ൻ‌​ഐ‌​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു.

 

National

ഡൽഹി സ്ഫോടനം :ഏഴാമത്തെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ

ന്യൂ​​​ഡ​​​ൽ​​​ഹി: ചെ​​​ങ്കോ​​​ട്ട ചാ​​​വേ​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഏ​​​ഴാ​​​മ​​​ത്തെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ഐ​​​എ).

സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ ആ​​​സൂ​​​ത്ര​​​ക​​​നും ചാ​​​വേ​​​റു​​​മാ​​​യ ഉ​​​മ​​​ർ ന​​​ബി​​​ക്ക് അ​​​ഭ​​​യം ന​​​ൽ​​​കി​​​യ​​​തി​​​ന് ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ലെ ദൗ​​​ജ് സ്വ​​​ദേ​​​ശി സോ​​​യ​​​ബി​​​നെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ എ​​​ൻ​​​ഐ​​​എ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. സ്ഫോ​​​ട​​​ന​​​ത്തി​​​ന് തൊ​​​ട്ടു​​​മു​​​ന്പ് ഉ​​​മ​​​റി​​​ന് ഇ​​​യാ​​​ൾ സാ​​​ങ്കേ​​​തി​​​ക പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​താ​​​യും എ​​​ൻ​​​ഐ​​​എ ക​​​ണ്ടെ​​​ത്തി.

സ്ഫോ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ഉ​​​മ​​​റി​​​ന് സ​​​ഹാ​​​യം ന​​​ൽ​​​കി​​​യ ആ​​​റു​​​പേ​​​രെ ഇ​​​തി​​​നോ​​​ട​​​കം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​രു​​​ന്നു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പോ​​​ലീ​​​സ് സേ​​​ന​​​യു​​​മാ​​​യി ഏ​​​കോ​​​പി​​​പ്പി​​​ച്ച് തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും എ​​​ൻ​​​ഐ​​​എ അ​​​റി​​​യി​​​ച്ചു.

സ്ഫോ​​​ട​​​ന​​​ത്തി​​​നു പി​​​ന്നി​​​ലെ മു​​​ഴു​​​വ​​​ൻ ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ളെ​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി വ്യ​​​ക്ത​​​മാ​​​ക്കി. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ പ​​​ങ്കാ​​​ളി​​​യും മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ളി​​​ൽ ഒ​​​രാ​​​ളു​​​മാ​​​യ കാ​​​ഷ്മീ​​​ർ സ്വ​​​ദേ​​​ശി ജാ​​​സി​​​ർ ബി​​​ലാ​​​ലി​​​നെ ഡ​​​ൽ​​​ഹി കോ​​​ട​​​തി പ​​​ത്തു ദി​​​വ​​​സ​​​ത്തേ​​​ക്ക് എ​​​ൻ​​​ഐ​​​എ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടി​​​രു​​​ന്നു.

അ​​​ന്വേ​​​ഷ​​​ണം മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​ച്ച​​​തോ​​​ടെ വൈ​​​റ്റ് കോ​​​ള​​​ർ മൊ​​​ഡ്യൂ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ അ​​​റ​​​സ്റ്റ് വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​യേ​​​ക്കും.

Kerala

അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടി​യ കേ​സ്; കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് എ​ൻ​ഐ​എ

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് എ​ൻ​ഐ​എ. പ്ര​തി സ​വാ​ദി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

കേ​സി​ൽ 14 വ​ർ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ​വാ​ദി​നെ 2024 ലാ​ണ് പി​ടി​കൂ​ടി​യ​ത്. 14 വ​ർ​ഷം ഒ​ളി​വി​ൽ തു​ട​രാ​ൻ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ സ​ഹാ​യം കി​ട്ടി​യെ​ന്നാ​ണ് സ​വാ​ദി​ന്‍റെ മൊ​ഴി​യി​ലു​ള്ള​ത്.

ദി​ണ്ഡി​ഗ​ലി​ന് അ​ടു​ത്തു​ള്ള പ​ന്തി​രു​മ​ല​യി​ലും ക​ണ്ണൂ​രി​ലും സ​വാ​ദി​ന് ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യം കി​ട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് എ​ൻ​ഐ​എ കോ​ട​തി​യെ അ​റി​യി​ച്ചു.

സ​വാ​ദി​ന്‍റെ വി​ചാ​ര​ണ വൈ​കി​പ്പി​ക്കാ​നു​ള്ള ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ മ​ന​പ്പൂ​ർ​വ​മാ​യ നീ​ക്ക​മാ​ണി​തെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നും കോ​ട​തി​യി​ൽ നി​ല​പാ​ട് എ​ടു​ത്തു.

കേ​സി​ലെ 19 പ്ര​തി​ക​ളെ കോ​ട​തി നേ​ര​ത്തെ ശി​ക്ഷി​ച്ചി​രു​ന്നു. 2010 ജൂ​ലൈ നാ​ലി​നാ​ണ് പ്ര​ഫ​സ​ർ ടി.​ജെ. ജോ​സ​ഫ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

National

ഭീകരാക്രമണത്തിനു നീക്കം: രണ്ടു പ്രതികൾക്ക് തടവ്

ബം​​​ഗ​​​ളൂരു: ഭീ​​​ക​​​ര​​​ശ്രം​​​ഖ​​​ല രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ശി​​​വ​​​മോ​​​ഗ​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ര​​​ണ്ടു പേ​​​ർ​​​ക്കു പ്ര​​​ത്യേ​​​ക എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി ആ​​​റു​​​വ​​​ർ​​​ഷം ക​​​ഠി​​​ന​​​ത​​​ട​​​വ് ശി​​​ക്ഷി​​​ച്ചു.

34 കാ​​​ര​​​നാ​​​യ സാ​​​ബി​​​യു​​​ള്ള​​​യെ​​​യും ന​​​ദീം ഫൈ​​​സ​​​ലി​​​നെ​​​യു​​​മാ​​​ണ് (29) ഗൂ​​​ഢാ​​​ലോ​​​ച​​​ന. രാ​​​ജ്യ​​​ദ്രോ​​​ഹം, ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി ശി​​​ക്ഷി​​​ച്ച​​​ത്.

Kerala

അവയവക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റ്: എന്‍ഐഎ

കൊ​​ച്ചി: അ​​വ​​യ​​വ​​ക്ക​​ട​​ത്തി​​ന് പി​​ന്നി​​ല്‍ വ​​ന്‍ റാ​​ക്ക​​റ്റു​​ണ്ടെ​​ന്നും ഇ​​ന്ത്യ​​യി​​ല്‍നി​​ന്ന് അ​​വ​​യ​​ക്ക​​ട​​ത്ത് ല​​ക്ഷ്യ​​മി​​ട്ട് പ​​തി​​നാ​​ല് പേ​​രെ ഇ​​റാ​​നി​​ലേ​​ക്ക് കൊ​​ണ്ടു പോ​​യ​​താ​​യും എ​​ന്‍ഐ​​എ കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു.

റാ​​ക്ക​​റ്റി​​ന്‍റെ ഇ​​ര​​ക​​ളാ​​യ കൂ​​ടു​​ത​​ല്‍ പേ​​രെ രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്ന് ക​​ണ്ടെ​​ത്തി​​യെ​​ന്നും എ​​ന്‍ഐ​​എ അ​​റി​​യി​​ച്ചു. ഇ​​റാ​​ന്‍ അ​​വ​​യ​​ക്ക​​ട​​ത്തു കേ​​സി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യ മു​​ഖ്യ​​പ്ര​​തി മ​​ധു​​വി​​നെ കൊ​​ച്ചി​​യി​​ലെ എ​​ന്‍ഐ​​എ കോ​​ട​​തി 14 ദി​​വ​​സ​​ത്തേ​​ക്ക് റി​​മാ​​ന്‍ഡ് ചെ​​യ്തു.

ഇ​​റാ​​നി​​ലെ ടെ​​ഹ്‌​​റാ​​ന്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് ടൂ​​റി​​സം രം​​ഗ​​ത്ത് പ്ര​​വ​​ര്‍ത്തി​​ച്ചി​​രു​​ന്ന​​യാ​​ളാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ മ​​ധു. 2024 മേ​​യ് 18ന് ​​അ​​വ​​യ​​വ​​ക്ക​​ട​​ത്ത് ശൃം​​ഖ​​ല​​യി​​ല്‍ പ​​ങ്കു​​ണ്ടെ​​ന്ന് സം​​ശ​​യി​​ച്ച് ഒ​​രു യു​​വാ​​വി​​നെ കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍നി​​ന്ന് പി​​ടി​​കൂ​​ടി​​യ​​തി​​നെ​​ത്തു​​ട​​ര്‍ന്നാ​​ണ് കേ​​സ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

ആ​​ദ്യം എ​​റ​​ണാ​​കു​​ളം റൂ​​റ​​ല്‍ പോ​​ലീ​​സ് അ​​ന്വേ​​ഷി​​ച്ച കേ​​സ് പി​​ന്നീ​​ട് എ​​ന്‍ഐ​​എ​​യ്ക്ക് കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു. 2025 ഫെ​​ബ്രു​​വ​​രി​​യി​​ല്‍ ഇ​​റാ​​നി​​ല്‍ താ​​മ​​സി​​ച്ചി​​രു​​ന്ന മ​​ധു​​വി​​നെ​​തി​​രേ ഇ​​ന്‍റ​​ര്‍പോ​​ള്‍ റെ​​ഡ് കോ​​ര്‍ണ​​ര്‍ നോ​​ട്ടീ​​സ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു. തു​​ട​​ര്‍ന്നാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.

National

ഡ​ൽ​ഹി സ്ഫോ​ട​നം: ഭീ​ക​ര​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത് ഡ്രോ​ണു​ക​ളും റോ​ക്ക​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​നെ​ന്ന് എ​ൻ​ഐ​എ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം സ്ഫോ​ട​നം ന​ട​ത്തി​യ ഭീ​ക​ര​ർ ഒ​ക്ടോ​ബ​ർ 7ന് ​ഹ​മാ​സ് ഇ​സ്രാ​യേ​ലി​ൽ ന​ട​ത്തി​യ​തി​ന് സ​മാ​ന​മാ​യ ആ​ക്ര​മ​ണം രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

ഡ്രോ​ണു​ക​ളും റോ​ക്ക​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​നാ​യി​രു​ന്നു പ​ദ്ധ​തി. ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ ഉ​മ​ർ ഉ​ൻ ന​ബി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച ര​ണ്ടാ​മ​ത്തെ ഭീ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ൻ​ഐ​എ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ജാ​സി​ർ ബി​ലാ​ൽ വാ​നി എ​ന്ന ഡാ​നി​ഷി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ആ​യു​ധ​ങ്ങ​ളും ബോം​ബു​ക​ളും വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ത​ര​ത്തി​ലേ​ക്ക് ഭീ​ക​ര​ർ​ക്ക് വേ​ണ്ടി ഡ്രോ​ണു​ക​ൾ ഇ​യാ​ൾ പ​രി​ഷ്ക​രി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

ഇ​തു​കൂ​ടാ​തെ റോ​ക്ക​റ്റു​ക​ൾ നി​ർ​മ്മി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും എ​ൻ​ഐ​എ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഡാ​നി​ഷ് ആ​ണ് ഭീ​ക​ര​ർ​ക്ക് ഇ​തി​നാ​യി സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യി​രു​ന്ന​ത്. ജ​മ്മു​ക​ശ്മീ​ർ സ്വ​ദേ​ശി​യാ​യ ഡാ​നി​ഷി​നെ ശ്രീ​ന​ഗ​റി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

National

ഡ​ൽ​ഹി സ്ഫോ​ട​നം; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ളെ കൂ​ടി അ​റ​സ്റ്റ് ചെ​യ്ത് എ​ൻ​ഐ​എ. ശ്രീ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ജ​സീ​ർ ബീ​ലാ​ൽ വാ​നി(​ഡാ​നി​ഷ്) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഉ​മ​ർ ന​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ക​ര സം​ഘ​ത്തി​ന് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യ​ത് ഇ​യാ​ളാ​യി​രു​ന്നു. ഡ്രോ​ൺ അ​ട​ക്കം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി.

ഡ്രോ​ണു​ക​ളെ റോ​ക്ക​റ്റ് ആ​ക്കി മാ​റ്റി​യും ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 15 ആ​യി. ഡ​ൽ​ഹി​യി​ലെ എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ലു​ക്മാ​ൻ (50), വി​ന​യ് പ​ഥ​ക് (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ഉമർ നബിയുടെ സഹായി അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ളെ കൂ​ടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അ​മീ​ർ റ​ഷീ​ദ് അ​ലി എ​ന്ന​യാ​ളാ​ണ് അറസ്റ്റിലായത്. എ​ൻ​ഐ​എ ആ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ പേ​രി​ലാ​ണ് കാ​ർ വാ​ങ്ങി​യ​ത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ഡൽഹിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി. കേസില്‍ ഇതാദ്യമാാണ് ഏജൻസി പ്രതികരിക്കുന്നത്.

ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകരതയുടെ വേരുകൾ തേടുകയാണ് അന്വേഷണ ഏജൻസികൾ. കേസിൽ കഴിഞ്ഞ ദിവസവും അറസ്റ്റ് നടന്നിരുന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായത്.

ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.

National

ഡൽഹി സ്ഫോടനം; വിജയ് സാഖറെയുടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പ​​​​ത്തം​​​​ഗ​​​​സം​​​​ഘം അന്വേഷിക്കും

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ചെ​​​​​ങ്കോ​​​​​ട്ട​​​​​യി​​​​​ലെ മെ​​​​​ട്രോ സ്റ്റേ​​​​​ഷ​​​​​നു സ​​​​​മീ​​​​​പ​​​​​മു​​​​​ണ്ടാ​​​​​യ സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ക ദേ​​​​​ശീ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യു​​​​​ടെ (എ​​​​​ൻ​​​​​ഐ​​​​​എ) പ​​​​​ത്തം​​​​​ഗ​​​​​സം​​​​​ഘം. എ​​​​​ൻ​​​​​ഐ​​​​​എ ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ (ഡി​​​​​ജി) വി​​​​​ജ​​​​​യ് സാ​​​​​ഖ​​​​​റെ​​​​​യാ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നു നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്. ഐ​​​​​ജി, ര​​​​​ണ്ട് ഡി​​​​​ഐ​​​​​ജി​​​​​മാ​​​​​ർ, മൂ​​​​​ന്ന് എ​​​​​സ്പി​​​​​മാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രും ഡി​​​​​എ​​​​​സ്പി ത​​​​​ല​​​​​ത്തി​​​​​ലു​​​​​ള്ള ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രു​​​​​മാ​​​​​ണ് സം​​​​​ഘ​​​​​ത്തി​​​​​ലു​​​​​ള്ള​​​​​ത്.

ജ​​​​​യ്ഷ് ഇ ​​​​​മു​​​​​ഹ​​​​​മ്മ​​​​​ദ് തീ​​​​​വ്ര​​​​​വാ​​​​​ദ മോ​​​​​ഡ്യൂ​​​​​ളി​​​​​നെ​​​​​പ്പ​​​​​റ്റി​​​​​യു​​​​​ള്ള എ​​​​​ല്ലാ കേ​​​​​സ് ഡ​​​​​യ​​​​​റി​​​​​ക​​​​​ളും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ പോ​​​​​ലീ​​​​​സി​​​​​ൽ​​​​​നി​​​​​ന്നും ഡ​​​​​ൽ​​​​​ഹി പോ​​​​​ലീ​​​​​സി​​​​​ൽ​​​​​നി​​​​​ന്നും ഹ​​​​​രി​​​​​യാ​​​​​ന പോ​​​​​ലീ​​​​​സി​​​​​ൽ​​​​​നി​​​​​ന്നും എ​​​​​ൻ​​​​​ഐ​​​​​എ ഏ​​​​​റ്റെ​​​​​ടു​​​​​ക്കും. അ​​​​​മോ​​​​​ണി​​​​​യം നൈ​​​​​ട്രേ​​​​​റ്റ​​​​​ട​​​​​ക്ക​​​മു​​​ള്ള സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി​​​​​യ ഫ​​​​​രീ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലെ തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ എ​​​​​ൻ​​​​​ഐ​​​​​എ അ​​​​​ധി​​​​​കം വൈ​​​​​കാ​​​​​തെ അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ക്കും.

സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി​​​​​യ ഫ​​​​​രീ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലെ അ​​​​​പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റ് അ​​​​​ൽ ഫ​​​​​ലാ​​​​​ഹ് മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​ൽ ജോ​​​​​ലി ചെ​​​​​യ്തി​​​​​രു​​​​​ന്ന ഡോ​​​​​ക്‌​​​​​ട​​​​​ർ​​​​​മാ​​​​​രാ​​​​​യ മു​​​​​സ​​​​​മ്മി​​​​​ൽ അ​​​​​ഹ​​​​​മ്മ​​​​​ദു​​​​​മാ​​​​​യും ഉ​​​​​മ​​​​​ർ ഉ​​​​​ൻ ന​​​​​ബി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ്. അ​​​​​മോ​​​​​ണി​​​​​യം നൈ​​​​​ട്രേ​​​​​റ്റെ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ അം​​​​​ശം പ​​​​​രി​​​​​സ​​​​​ര​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​ലെ ബ​​​​​യോ​​​​​കെ​​​​​മി​​​​​സ്ട്രി ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി​​​​​യും ടോ​​​​​യ്‌​​​​​ല​​​​​റ്റ് ബ്ലോ​​​​​ക്കും ഫ​​​​​രീ​​​​​ദാ​​​​​ബാ​​​​​ദ് പോ​​​​​ലീ​​​​​സ് സീ​​​​​ൽ ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

കോ​​​​​ള​​​​​ജി​​​​​ന്‍റെ ലാ​​​​​ബി​​​​​ൽ​​​​​നി​​​​​ന്നു പി​​​​​ടി​​​​​യി​​​​​ലാ​​​​​യ പ്ര​​​​​തി​​​​​ക​​​​​ൾ അ​​​​​മോ​​​​​ണി​​​​​യം കോം​​​​​പൗ​​​​​ണ്ടു​​​​​ക​​​​​ളും ഓ​​​​​ക്സി​​​​​ഡൈ​​​​​സ​​​​​റു​​​​​ക​​​​​ളും ആ​​​​​ഴ്ച​​​​​ക​​​​​ളെ​​​​​ടു​​​​​ത്ത് ചെ​​​​​റി​​​​​യ അ​​​​​ള​​​​​വി​​​​​ൽ ക​​​​​ട​​​​​ത്തി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യി ഫ​​​​​രീ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലും ഫ​​​​​ത്തേ​​​​​പു​​​​​രി​​​​​ലും സം​​​​​ഭ​​​​​രി​​​​​ച്ച​​​​​താ​​​​​യാ​​​​​ണു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. ലാ​​​​​ബി​​​​​ൽ​​​​​നി​​​​​ന്നു അ​​​​​മോ​​​​​ണി​​​​​യം നൈ​​​​​ട്രേ​​​​​റ്റെ​​​​​ന്ന് സം​​​​​ശ​​​​​യി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ അം​​​​​ശം ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് കാ​​​​​ന്പ​​​​​സി​​​​​നു​​​​​ള്ളി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​ർ നി​​​​​യ​​​​​ന്ത്രി​​​​​ത അ​​​​​ള​​​​​വി​​​​​ൽ രാ​​​​​സ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ പ​​​​​രീ​​​​​ക്ഷി​​​​​ച്ച​​​​​താ​​​​​യി സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നും പോ​​​​​ലീ​​​​​സ് വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ സൂ​​​​​ചി​​​​​പ്പി​​​​​ച്ചു.

മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ സാ​​​​​ന്പി​​​​​ളു​​​​​ക​​​​​ൾ ഫോ​​​​​റ​​​​​ൻ​​​​​സി​​​​​ക് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്ക് അ​​​​​യ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഈ ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യു​​​​​ടെ ഫ​​​​​ലം വ​​​​​ന്നാ​​​​​ൽ മാ​​​​​ത്ര​​​​​മേ കോ​​​​​ള​​​​​ജ് ലാ​​​​​ബി​​​​​ൽ​​​​​നി​​​​​ന്നു ഭീ​​​​​ക​​​​​ര​​​​​ർ എ​​​​​ന്തെ​​​​​ങ്കി​​​​​ലും വ​​​​​സ്തു​​​​​ക്ക​​​​​ൾ ക​​​​​ട​​​​​ത്തി​​​​​ക്കൊ​​​​​ണ്ടു പോ​​​​​യി​​​​​ട്ടു​​​​​ണ്ടോ​​​​​യെ​​​​​ന്ന​​​​​തി​​​​​ൽ വ്യ​​​​​ക്ത​​​​​ത വ​​​​​രൂ. കോ​​​​​ള​​​​​ജ് ലാ​​​​​ബി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​രു ഡ​​​​​സ​​​​​നി​​​​​ല​​​​​ധി​​​​​കം കു​​​​​പ്പി​​​​​ക​​​​​ൾ, ഗ്ലാ​​​​​സ് ഫ്ലാ​​​​​സ്കു​​​​​ക​​​​​ൾ, സീ​​​​​ൽ ചെ​​​​​യ്ത പാ​​​​​ത്ര​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ പോ​​​​​ലീ​​​​​സ് പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്.

വി​​​​​ജ​​​​​യ് സാ​​​​​ഖ​​​​​റെ 1996 ബാ​​​​​ച്ച് കേ​​​​​ര​​​​​ള കേ​​​​​ഡ​​​​​ർ ഓ​​​​​ഫീ​​​​​സ​​​​​റാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ൻ​​​​​ഐ​​​​​എ​​​​​യി​​​​​ൽ മു​​​​​ന്പ് ഐ​​​​​ജി​​​​​യാ​​​​​യി​​​​​രു​​​​​ന്ന വി​​​​​ജ​​​​​യി​​​​​യെ ഈ ​​​​​വ​​​​​ർ​​​​​ഷം സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലാ​​​​​ണ് എ​​​​​ൻ​​​​​ഐ​​​​​എ ഡി​​​​​ജി​​​​​യാ​​​​​യി നി​​​​​യ​​​​​മി​​​​​ച്ച​​​​​ത്. വി​​​​​ജ​​​​​യ് ഇ​​​​​ന്ന​​​​​ലെ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് ബ്യൂ​​​​​റോ ത​​​​​ല​​​​​വ​​​​​നു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി.

National

മ​ര​ണ​സം​ഖ്യ 13; സ്ഫോ​ട​ന സ്ഥ​ല​ത്തി​ന് സ​മീ​പം വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ സം​ഖ്യ 13ആയി. 30ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ആ​റു​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഡ​ൽ​ഹി എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വൈ​കു​ന്നേ​രം 6.55നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ലാ​ൽ​കി​ലാ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം പ​തി​യെ വ​ന്ന വാ​ഹ​നം ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്നും വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി. സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വെ​ടി​യു​ണ്ട റോ​ഡി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് വി​വ​രം. എ​ന്നാ​ൽ ഇ​ക്ക​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ല.

National

അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 22 സ്ഥ​ല​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെ​യ്ഡ്

 

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ 22 സ്ഥ​ല​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെ​യ്ഡ്. ഭീ​ക​ര​വാ​ദ ഗൂ​ഢാ​ലോ​ച​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു റെ​യ്ഡ്.

കാ​ഷ്മീ​രി​ലെ ഒ​മ്പ​ത് സ്ഥ​ല​ങ്ങ​ളി​ലും, ബി​ഹാ​റി​ലെ എ​ട്ട് സ്ഥ​ല​ങ്ങ​ളി​ലും, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലും, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്‌​ട്ര, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​രോ സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ന്ന​ത്.

കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള, കു​ൽ​ഗാം, അ​ന​ന്ത്‌​നാ​ഗ്, പു​ൽ​വാ​മ ജി​ല്ല​ക​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ന്നു.

 

Kerala

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ ഹി​റ്റ്‌​ലി​സ്റ്റി​ല്‍ മു​ന്‍ ജി​ല്ലാ ജ​ഡ്ജി​യു​ള്‍​പ്പെ​ടെ 950 പേ​ര്‍

കൊ​​​​ച്ചി: നി​​​​രോ​​​​ധി​​​​ത സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ പോ​​​​പ്പു​​​​ല​​​​ര്‍ ഫ്ര​​​​ണ്ട് ഓ​​​​ഫ് ഇ​​​​ന്ത്യ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ മു​​​​ന്‍ ജി​​​​ല്ലാ ജ​​​​ഡ്ജി​​​​യ​​​​ട​​​​ക്കം 950 ആ​​​​ളു​​​​ക​​​​ളു​​​​ടെ ഹി​​​​റ്റ്‌​​​​ലി​​​​സ്റ്റ് ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ദേ​​​​ശീ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ന്‍​സി (എ​​​​ന്‍​ഐ​​​​എ) കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. വി​​​​വി​​​​ധ കേ​​​​സു​​​​ക​​​​ളി​​​​ല്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ പി​​​​എ​​​​ഫ്‌​​​​ഐ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രി​​​​ല്‍​നി​​​​ന്നു ല​​​​ഭി​​​​ച്ച ഹി​​​​റ്റ്‌​​​​ലി​​​​സ്റ്റി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് കോ​​​​ട​​​​തി​​​​യി​​​​ല്‍ ന​​​​ല്‍​കി​​​​യ​​​​തെ​​​​ന്ന് എ​​​​ന്‍​ഐ​​​​എ അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്‍​ഐ​​​​എ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളു​​​​ടെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ എ​​​​ന്‍​ഐ​​​​എ കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണു ഹി​​​​റ്റ്‌​​​​ലി​​​​സ്റ്റി​​​​ന്‍റെ കാ​​​​ര്യം കോ​​​​ട​​​​തി​​​​യു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.
പാ​​​​ല​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ലാ​​​​ല്‍, റി​​​​യാ​​​​സു​​​​ദ്ദീ​​​​ന്‍, കെ.​​​​പി.​​ അ​​​​ന്‍​സാ​​​​ര്‍, കെ.​​​​വി.​​ സ​​​​ഹീ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യാ​​​​ണ് കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. സം​​​​ഘ​​​​ട​​​​ന​​​​യ്ക്ക് ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്ന ആ​​​​ളു​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യാ​​​​ണു പി​​​​എ​​​​ഫ്‌​​​​ഐ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്. അ​​​​വ​​​​രെ ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​ന്‍ പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​താ​​​​യും എ​​​​ന്‍​ഐ​​​​എ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ഹി​​​​റ്റ്‌​​​​ലി​​​​സ്റ്റി​​​​ന് പി​​​​ന്നി​​​​ല്‍ ഒ​​​​രു സം​​​​ഘം പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്നും ആ​​​​ക്ര​​​​മ​​​​ണം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​ന്‍ ഇ​​​​വ​​​​ര്‍​ക്ക് പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് എ​​​​ന്‍​ഐ​​​​എ പ​​​​റ​​​​യു​​​​ന്ന​​​​ത്.
എ​​​​ന്‍​ഐ​​​​എ അ​​​​റ​​​​സ്റ്റു ചെ​​​​യ്ത സി​​​​റാ​​​​ജു​​​​ദ്ദീ​​​​നി​​​​ല്‍​നി​​​​ന്ന് 240 പേ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യും ഒ​​​​ളി​​​​വി​​​​ലു​​​​ള്ള പി​​​​എ​​​​ഫ്‌​​​​ഐ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നാ​​​​യ അ​​​​ബ്ദു​​​​ള്‍ വ​​​​ഹ​​​​ദി​​​​ല്‍നി​​​​ന്ന് അ​​​​ഞ്ച് പേ​​​​രു​​​​ടെ​​​​യും മ​​​​റ്റൊ​​​​രാ​​​​ളി​​​​ല്‍​നി​​​​ന്ന് 232 പേ​​​​രു​​​​ടെ​​​​യും അ​​​​യൂ​​​​ബി​​​​ന്‍റെ പ​​​​ക്ക​​​​ല്‍​നി​​​​ന്ന് 500 പേ​​​​രു​​​​ടെ​​​​യും പ​​​​ട്ടി​​​​ക ല​​​​ഭി​​​​ച്ചു.​​​​
അ​​​​തേ​​​​സ​​​​മ​​​​യം ജാ​​​​മ്യ​​​​ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യ നാ​​​​ല് പി​​​​എ​​​​ഫ്‌​​​​ഐ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രും ത​​​​ങ്ങ​​​​ള്‍ നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ളാ​​​​ണെ​​​​ന്നും എ​​​​ന്‍​ഐ​​​​എ​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ കെ​​​​ട്ടി​​​​ച്ച​​​​മ​​​​ച്ച​​​​താ​​​​ണെ​​​​ന്നും വാ​​​​ദി​​​​ച്ചു.​ എ​​​​ന്നാ​​​​ല്‍, ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ജാ​​​​മ്യം ന​​​​ല്‍​കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ കോ​​​​ട​​​​തി ഹ​​​​ര്‍​ജി ത​​​​ള്ളി.​

അ​​​​ന്തി​​​​മ റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​തി​​​​നാ​​​​ല്‍ വി​​​​ചാ​​​​ര​​​​ണ ഉ​​​​ട​​​​ന്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up