Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Floor

നോ​യി​ഡ​യി​ൽ 23-ാം നി​ല​യി​ൽ നി​ന്ന് വീ​ണ് പി​താ​വും മ​ക​നും മ​രി​ച്ചു

നോ​യി​ഡ: ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ ഫ്ലാ​റ്റി​ന്‍റെ 23-ാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് വീ​ണ് പി​താ​വും മ​ക​നും മ​രി​ച്ചു. ര​ന്ദീ​പ് പ​ത്ര (40), മ​ക​ൻ ആ​റ​വ് (11) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

പൊ​ലി​സ് ന​ൽ​കു​ന്ന വി​വ​രം അ​നു​സ​രി​ച്ച്, കു​ടും​ബം ഖാ​തു ശ്യാം ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നാ​യി രാ​വി​ലെ ത​ന്നെ യാ​ത്ര തി​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് വീ​ട്ടി​ലെ പൂ​ജ​യ്ക്കാ​യി പൂ​ക്ക​ൾ പ​റി​ക്കാ​നാ​ണ് ര​ന്ദീ​പും ആ​റ​വും ബാ​ൽ​ക്ക​ണി​യി​ലേ​ക്ക് പോ​യ​ത്. ഇ​തി​നി​ടെ കു​ട്ടി കാ​ൽ വ​ഴു​തി ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് താ​ഴേ​ക്ക് വീ​ഴാ​ൻ തു​ട​ങ്ങു​ക​യും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ര​ന്ദീ​പും താ​ഴേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​യു​ട​ൻ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Latest News

Corehub Up