Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Consume

മ​ദ്യ​പി​ക്കാ​ന്‍ എ​ത്തു​ന്ന​വ​രു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് പ​രി​ശോ​ധി​ക്ക​ണം; ബാ​റു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി മ​ന്ത്രി എം. ​ലി​ജു 

‌‌‌തൃ​ശൂ​ര്‍: മ​ദ്യ​പി​ക്കാ​ന്‍ എ​ത്തു​ന്ന​വ​രു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ബാ​റു​ക​ള്‍​ക്ക് നി​ർ​ദേ​ശം ന​ൽ​കി എ​ക്‌​സൈ​സ് മ​ന്ത്രി എം ​ലി​ജു. ഇ​ത് ബാ​ര്‍ ലൈ​സ​ന്‍​സി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന്  ലി​ജു പ​റ​ഞ്ഞു. അ​തി​ല്‍ ഉ​ണ്ടാ​യ വീ​ഴ്ച​യാ​ണ് നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ക​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മ​ദ്യ ന​യം ന​വം​ബ​റി​ലെ​ന്നും എ​ക്‌​സൈ​സ് മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. 23 വ​യ​സ് ആ​ണ് മ​ദ്യം വാ​ങ്ങാ​നു​ള്ള പ്രാ​യ​മെ​ന്നും ഇ​ത് ക​ര്‍​ശ​ന​മാ​യി ത​ന്നെ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. അ​തി​ല്‍ ഉ​ണ്ടാ​യ വീ​ഴ്ച​യാ​ണ് നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ക​ണ്ട​ത്. 

എ​ല്ലാ​വ​രു​ടേ​യും ആ​ധാ​ര്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​ല്ല പ​റ​ഞ്ഞ​തെ​ന്നും സം​ശ​യം തോ​ന്നു​ന്ന​വ​രു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​ര്‍ മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ടം വ​രു​ത്തി അ​തി​നെ​ക്കു​റി​ച്ചാ​ണ് പ​റ​ഞ്ഞ​ത്. ഇ​ത് എ​ല്ലാ​വ​രു​ടെ​യും ഐ​ഡി കാ​ര്‍​ഡ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​ല്ല താ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത്. താ​ന്‍ പ​റ​ഞ്ഞ​ത് സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up