Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Instructions

പാടശേഖരത്തില്‍ മുതല: മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം, നടപടികളുമായി വനം വകുപ്പ്

വൈപ്പിന്‍: ചെറായി പാടശേഖരത്തില്‍ മുതലയെ കണ്ടതിന് പിന്നാലെ നടപടികളുമായി വനം വകുപ്പ്. ഇനി മുതലയെ കാണുകയാണെങ്കില്‍ ഉടന്‍ അറിയിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ചെറായി പാടശേഖരത്തില്‍ പെരുമ്പടന്ന ഭാഗത്തെ ഒന്നാം തൂമ്പിനു സമീപമാണ് രാത്രി മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന മത്സ്യത്തൊഴിലാളി മുതലയെ കണ്ടത്.

സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ മത്സ്യത്തൊഴിലാളികളെ കണ്ട് വിവരങ്ങള്‍ തിരക്കുകയും ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നല്‍കി. രണ്ടാഴ്ച മുമ്പ് പെരുമ്പടന്ന സ്വദേശി സത്യന്‍ എന്ന മത്സ്യത്തൊഴിലാളിയാണ് മുതലയെ കണ്ടത്.

രാത്രി പാടശേഖരത്തില്‍ വലയിട്ട് ശേഷം വല എടുക്കാനായി ചെന്നതായിരുന്നു സത്യന്‍. ഈ സമയത്ത് മുതല വെള്ളത്തിന് മുകളിലൂടെ നീന്തി വരുന്നതായി കണ്ട ഇയാള്‍ വല ഉപേക്ഷിച്ച് പ്രാണരക്ഷാര്‍ത്ഥം തിരിച്ചു പോരുകയായിരുന്നു. പിന്നീട് രാവിലെ എന്നാണ് വല എടുത്തത്.

National

ജിഡി എൻട്രിയിൽ പെ​ല്ല​റ്റ് ഗ​ൺ ഉ​പ​യോ​ഗി​ച്ച​ത് ഡി​സി​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പെ​​​​ല്ല​​​​റ്റ് തോ​​​​ക്കു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത് ഡെ​​​​പ്യൂ​​​​ട്ടി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മെ​​​​ന്നു രേ​​​​ഖ​​​​ക​​​​ൾ.

ആ​​​​ന്‍റി-​​​​റ​​​​യ​​​​ട്ട് ഗ​​​​ണ്ണി​​​​ൽ​​​​നി​​​​ന്ന് പെ​​​​ല്ല​​​​റ്റു​​​​ക​​​​ൾ അ​​​​ട​​​​ങ്ങി​​​​യ ര​​​​ണ്ടു റൗ​​​​ണ്ട് വെ​​​​ടി ഉ​​​​തി​​​​ർ​​​​ത്ത​​​​താ​​​​യി റാ​​​​പ്പി​​​​ഡ് ആ​​​​ക്‌​​​​ഷ​​​​ൻ ഫോ​​​​ഴ്സ് (ആ​​​​ർ​​​​എ​​​​എ​​​​ഫ്) പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ്ട്രീ​​​​റ്റ് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ന​​​​ൽ​​​​കി​​​​യ ജ​​​​ന​​​​റ​​​​ൽ ഡ​​​​യ​​​​റി എ​​​​ൻ​​​​ട്രി​​​​യി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പെ​​​​ല്ല​​​​റ്റ് തോ​​​​ക്കു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ന്‍റെ ആ​​​​ദ്യ​​​​വാ​​​​ദം. എ​​​​ന്നാ​​​​ൽ, ഇ​​​​തു ത​​​​ള്ളു​​​​ന്ന​​​​താ​​​​ണ് പോ​​​​ലീ​​​​സി​​​​ന്‍റെ​​​​ത​​​​ന്നെ ജ​​​​ന​​​​റ​​​​ൽ ഡ​​​​യ​​​​റി എ​​​​ൻ​​​​ട്രി രേ​​​​ഖ​​​​ക​​​​ൾ.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ ത​​​​ട​​​​യാ​​​​ൻ പെ​​​​ല്ല​​​​റ്റ് പ്ര​​​​യോ​​​​ഗ​​​​ത്തി​​​​നു​​​​പു​​​​റ​​​​മെ 55 നോ​​​​ൺ-​​​​ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ ഷെ​​​​ല്ലു​​​​ക​​​​ൾ, 15 ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ ഷെ​​​​ല്ലു​​​​ക​​​​ൾ, അ​​​​ഞ്ച് ​ടി​​​​യ​​​​ർ സ്മോ​​​​ക് ഗ്ര​​​​നേ​​​​ഡു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

Kerala

മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഒ​ഴി​വു​ക​ള്‍ പി​എ​സ്‌​സി​ക്കു റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ള്‍ മൂ​​​ന്നാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ പി​​​എ​​​സ്‌​​​സി​​​ക്കു റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യാ​​​ന്‍ നി​​​ര്‍​ദേ​​​ശം.

പൊ​​​തു​​​മേ​​​ഖ​​​ല ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ ഒ​​​ഴി​​​വു​​​ക​​​ളും റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ണു വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​മാ​​​ര്‍​ക്ക് സ​​​ര്‍​ക്കാ​​​ര്‍ ക​​​ര്‍​ശ​​​ന നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വീ​​​ഴ്ച വ​​​രു​​​ത്ത​​​രു​​​തെ​​​ന്നും വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍ ക​​​ര്‍​ശ​​​ന ന​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഭ​​​ര​​​ണ പ​​​രി​​​ഷ്‌​​​കാ​​​ര വ​​​കു​​​പ്പ് ന​​​ല്‍​കി​​​യ ക​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

Kerala

പ്രളയ സാധ്യത: അജൈവ പാഴ്‌വസ്തുക്കള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ നിര്‍ദേശം

കല്‍പ്പറ്റ: വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ സംഭരണ കേന്ദ്രങ്ങളിലുള്ള അജൈവ പാഴ്‌വസ്തുക്കള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ മുഖേന നിര്‍ദേശം.

കാലവര്‍ഷവും വിവിധ പ്രദേശങ്ങളിലെ പ്രളയ സാധ്യതയും കണക്കിലെടുത്താണ് തദ്ദേശ സ്വയംഭരണവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മഴയില്‍ നനഞ്ഞ പാഴ്‌വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതും സംഭരിക്കുന്നതും ബുദ്ധിമുട്ടിനിടയാക്കും. അവയുടെ ഗുണനിലവാരവും വിപണി മൂല്യവും കുറയും.

പാഴ്‌വസ്തുക്കള്‍ നനഞ്ഞ് മാലിന്യമാകുന്നത് സംസ്‌കരണത്തില്‍ തദ്ദേശ സ്ഥാപനത്തിന് അധിക ബാധ്യതയാകും. പൊതുസ്ഥലങ്ങളില്‍ മാലിന്യക്കൂമ്പാരം രൂപപ്പെടുന്നത് പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. എന്നിരിക്കേ അജൈവ മാലിന്യം മഴവെള്ളവുമായി കലര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണം.

പ്രളയസാധ്യതയുള്ള മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ സുഗമമായി എത്തുന്നതിന് റോഡ് സൗകര്യം അടിയന്തരമായി ഉറപ്പാക്കണം. തദ്ദേശ സ്ഥാപനതലത്തില്‍ പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലെ പാഴ്‌വസ്തു സംഭരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരം ജോയിന്‍റ് ഡയറക്ടര്‍മാര്‍ ശേഖരിച്ച് അതത് ദുരന്ത നിവാരണ അഥോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തണം.

വരുംവര്‍ഷങ്ങളില്‍ മാര്‍ച്ച് 31നകം ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ പാഴ്‌വസ്തു സംഭരണ സംവിധാനങ്ങളുടെ പുതുക്കിയതും കൃത്യവുമായ വിവരം ജോയിന്‍റ് ഡയറക്ടര്‍മാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Kerala

പശ്ചിമേഷ്യൻ സംഘർഷം: ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ​ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത പ്രതിസന്ധിയിൽ പ്രവാസികൾക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ​അതത് രാജ്യങ്ങളിലെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യൻ എംബസികളുമായും കോൺസുലേറ്റുകളുമായും നിരന്തരം ബന്ധപ്പെടാനും അവർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പറഞ്ഞു.

നിലവിലെ പ്രതിസന്ധികളെ മറികടക്കാൻ അവിടുത്തെ ഭരണാധികാരികൾക്ക് കഴിയട്ടെ. ജീവിക്കുന്ന രാജ്യത്തെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നൽകുന്ന നിർദേശങ്ങൾ പൂർണമായും അനുസരിക്കണം.

അടിസ്ഥാനരഹിതമായ വാർത്തകളും കിംവദന്തികളും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. അനാവശ്യ ഭീതി പരത്തുന്നതൊന്നും സാമൂഹിക മാധ്യമങ്ങൾ വഴിയോ അല്ലാതെയോ മറ്റുള്ളവരിലേക്ക് എത്തിക്കരുതെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാരിന്‍റെ പൂർണ പിന്തുണ നൽകും. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും പിണറായി വിജയൻ അറിയിച്ചു.

Kerala

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം

ആലപ്പുഴ: ആരോഗ്യ വകുപ്പിൽ വിവാദങ്ങൾ തുടരുന്നതിനിടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാറാണ് വിവിധ വകുപ്പ് മേധാവികൾക്ക് ഈ നിർദേശം നൽകിയിരിക്കുന്നത്.

ഫെബ്രുവരി 25ന് മുൻപ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രിൻസിപ്പൽ നിർദേശം നൽകി. മെഡിക്കൽ കോളജ് ആശുപത്രിയിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഗൈനക്കോളജി വിഭാഗത്തിൽ ജീവനക്കാർ കുറവാണെന്ന ആക്ഷേപം മുൻ വകുപ്പ് മേധാവിയും വിവാദമായ ഈ കേസിലെ പ്രതിയുമായ ഡോ. ലളിതാംബിക ഉന്നയിച്ചിരുന്നു.

ഈ ആരോപണം നിഷേധിച്ചു കൊണ്ട് ആരോഗ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഡോ. ലളിതാംബികയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിൽ ഇപ്പോൾ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ആരോഗ്യ വകുപ്പിന്‍റെ നിർദേശ പ്രകാരം പ്രിൻസിപ്പൽ വകുപ്പ് മേധാവികൾക്ക് രേഖാ മൂലം കത്തയച്ചിരിക്കുന്നത്.

മെഡിക്കൽ കോളജ് ആശുപത്രിയുടെ ആവശ്യങ്ങൾ മുൻനിർത്തി ഒരു സമഗ്ര ഹ്യൂമൻ റിസോഴ്സ് വിലയിരുത്തൽ നടത്തണമെന്നാണ് പ്രധാന നിർദേശം. പുതിയ തസ്തികകൾക്കുള്ള പ്രൊപ്പോസലുകൾ എല്ലാ വകുപ്പ് മേധാവികളും അടിയന്തരമായി സമർപ്പിക്കണം.

നിലവിലുള്ള സ്ഥിരം ജീവനക്കാർ, കരാർ ജീവനക്കാർ, എച്ച്ഡിഎസ് വഴി നിയമിക്കപ്പെട്ടവർ എന്നിവരുടെ കൃത്യമായ കണക്കുകൾ ശേഖരിക്കണം. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കണം പ്രൊപ്പോസലുകൾ സമർപ്പിക്കേണ്ടത്.

ഏതെല്ലാം വിഭാഗങ്ങളിൽ പുതിയ തസ്തികകൾ അത്യാവശ്യമാണെന്ന് കണ്ടെത്തണം. ഇത് നിശ്ചിത മാതൃകയിൽ തയാറാക്കി നൽകണം. സാമ്പത്തിക ബാധ്യതയും ആവശ്യകതയും ഇതിൽ വ്യക്തമാക്കണമെന്ന് നിർദേശമുണ്ട്.

നഴ്സിംഗ് അസിസ്റ്റന്‍റ് ഗ്രേഡ് അറ്റൻഡന്‍റ് എന്നീ തസ്തികകളിൽ അടിയന്തര നിയമനം നടത്തുന്നത് സംബന്ധിച്ച് പ്രത്യേക ശ്രദ്ധ നൽകണമെന്നും പ്രിൻസിപ്പൽ വിവിധ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി.

പലപ്പോഴും കോടിക്കണക്കിന് രൂപയുടെ ബഹുനില കെട്ടിടങ്ങൾ നിർമിക്കാറുണ്ടെങ്കിലും പല വിഭാഗങ്ങളിലും ആവശ്യത്തിന് ജീവനക്കാർ കാണാറില്ല. ഇത് ആരോഗ്യ മേഖലയിലെ വിവിധ സംഘടനകളടക്കം ചൂണ്ടിക്കാണിച്ചിട്ടും മുഖം തിരിച്ചു നിന്ന ആരോഗ്യ വകുപ്പാണ് ഇപ്പോൾ വിവാദമുണ്ടായതിന് പിന്നാലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ തുടക്കമിടുന്നത്.

Latest News

Corehub Up