x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാടശേഖരത്തില്‍ മുതല: മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം, നടപടികളുമായി വനം വകുപ്പ്

കൊച്ചി ബ്യൂറോ
Published: November 9, 2026 11:57 AM IST | Updated: November 9, 2026 11:57 AM IST

AI Image for representation

വൈപ്പിന്‍: ചെറായി പാടശേഖരത്തില്‍ മുതലയെ കണ്ടതിന് പിന്നാലെ നടപടികളുമായി വനം വകുപ്പ്. ഇനി മുതലയെ കാണുകയാണെങ്കില്‍ ഉടന്‍ അറിയിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ചെറായി പാടശേഖരത്തില്‍ പെരുമ്പടന്ന ഭാഗത്തെ ഒന്നാം തൂമ്പിനു സമീപമാണ് രാത്രി മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന മത്സ്യത്തൊഴിലാളി മുതലയെ കണ്ടത്.

സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ മത്സ്യത്തൊഴിലാളികളെ കണ്ട് വിവരങ്ങള്‍ തിരക്കുകയും ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നല്‍കി. രണ്ടാഴ്ച മുമ്പ് പെരുമ്പടന്ന സ്വദേശി സത്യന്‍ എന്ന മത്സ്യത്തൊഴിലാളിയാണ് മുതലയെ കണ്ടത്.

രാത്രി പാടശേഖരത്തില്‍ വലയിട്ട് ശേഷം വല എടുക്കാനായി ചെന്നതായിരുന്നു സത്യന്‍. ഈ സമയത്ത് മുതല വെള്ളത്തിന് മുകളിലൂടെ നീന്തി വരുന്നതായി കണ്ട ഇയാള്‍ വല ഉപേക്ഷിച്ച് പ്രാണരക്ഷാര്‍ത്ഥം തിരിച്ചു പോരുകയായിരുന്നു. പിന്നീട് രാവിലെ എന്നാണ് വല എടുത്തത്.

Tags : Crocodile PaddyField Instructions Fishermen

Recent News

Corehub Up