x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിക്കിം തുരങ്കദുരന്തം മലയാളി ഉൾപ്പെടെ അ​​ഞ്ചു പേ​​ർക്കായി രക്ഷാപ്രവർത്തനം ഊർജിതം

വെബ്ഡെസ്ക്
Published: July 23, 2026 01:43 AM IST | Updated: July 23, 2026 01:43 AM IST

തു​​​ര​​​ങ്കം തകർന്നതിനെത്തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

നാം​​​ച്ചി: സി​​ക്കി​​മിൽ ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​യു​​​ടെ നി​​ർ​​മാ​​ണ​​ത്തി​​ലി​​രു​​ന്ന തു​​​ര​​​ങ്കം ത​​​ക​​​ർ​​​ന്ന് മ​​രി​​ച്ച​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്നു. തു​​​ര​​​ങ്ക​​​ത്തി​​​ൽ ചെ​​​ളി​​​യും വെ​​​ള്ള​​​വും നി​​​റ​​​ഞ്ഞ​​​തി​​​നെ​​​ത്തുട​​​ർ​​​ന്ന് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രു​​​ന്ന ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ഇ​​​ന്ന​​​ലെ​​​യാ​​​ണ് പു​​​ര​​​നാ​​​രം​​​ഭി​​​ച്ച​​​ത്.

കോ​​​​​ട്ട​​​​​യം മ​​​​​ണ​​​​​ര്‍​കാ​​​​​ട് കൊ​​​​​ച്ചു​​​​​മ​​​​​റ്റം കൂ​​​​​രോ​​​​​ത്തു​​​​​പ​​​​​റ​​​​​മ്പി​​​​​ല്‍ അ​​​​​നീ​​​​​ഷ് മോ​​​​​ഹ​​​​​ന്‍ (43) അ​​ട​​ക്കം അ​​ഞ്ചു പേ​​രെ ക​​ണ്ടെ​​ത്താ​​നു​​ണ്ട്. ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​ന​​​യും അ​​​സ​​​ൻ​​​സോ​​​ൾ സു​​​ര​​​ക്ഷാ സം​​​ഘ​​​വും തു​​​ര​​​ങ്ക​​​ത്തി​​​ലെ വെ​​​ള്ളം നീ​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കി രാ​​​വി​​​ലെ മു​​​ത​​​ൽ തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ഔ​​​ദ്യോ​​​ഗി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

മീ​​ഥെ​​യ്​​​ൻ വാ​​​ത​​​ക​​​ച്ചോ​​ർ​​ച്ച മൂ​​ല​​മു​​ണ്ടാ​​യ സ്ഫോ​​​ട​​​ന​​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് തു​​ര​​ങ്കം ത​​ക​​ർ​​ന്ന​​ത്. അ​​പ​​ക​​ട​​ത്തി​​ൽ20 പേ​​രാ​​ണു മ​​രി​​ച്ച​​ത്. തു​​​ര​​​ങ്ക​​​ത്തി​​​ന​​​ക​​​ത്തു​​​നി​​​ന്ന് ഇ​​​തു​​​വ​​​രെ 13 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു.

സ്ഫോ​​​ട​​​നത്തി​​​ലൂ​​​ടെ തു​​​ര​​​ങ്ക​​​ത്തി​​​ന​​​ക​​​ത്ത് ക​​​ട്ടി​​​യു​​​ള്ള പു​​​ക​​​യും വി​​​ഷ​​​വാ​​​ത​​​ക​​​വും നി​​​റ​​​ഞ്ഞ​​​താ​​​ണ് മ​​​ര​​​ണ​​​സം​​​ഖ്യ ഉ‍യ​​​ർ​​​ത്തി​​​യ​​​തെ​​​ന്ന് എ​​​ൻ​​​എ​​​ച്ച്പി​​​സി പ​​​റ​​​യു​​​ന്നു. അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ്ഥ​​​ല​​​ത്ത് മെ​​​ഡി​​​ക്ക​​​ൽ സം​​​ഘ​​​വും ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളും ക്യാ​​​ന്പ് ചെ​​​യ്യു​​​ന്ന​​​താ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. അ​​ണ​​ക്കെ​​ട്ടി​​ൽ​​നി​​ന്നു വൈ​​ദ്യു​​തോ​​ത്പാ​​ദ​​ന​​ത്തി​​നാ​​യി വെ​​ള്ള​​മെ​​ത്തി​​ക്കാ​​ൻ മ​​ല​​ക​​ൾ തു​​ര​​ന്നു നി​​ർ​​മി​​ക്കു​​ന്ന കൂ​​റ്റ​​ൻ തു​​ര​​ങ്ക​​മാ​​ണു ത​​ക​​ർ​​ന്ന​​ത്.

സി​​​ക്കിം മു​​​ഖ്യ​​​മ​​​ന്ത്രി പ്രേം ​​​സിം​​​ഗ് ത​​​മാം​​​ഗ് ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് നാ​​​ലു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ​​​യും പ​​​രി​​​ക്കേ​​​റ്റ​​​​​​വ​​​ർ​​​ക്ക് 50,000 രൂ​​​പ​​​യു​​​ടെ​​​യും ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

മ​​​രി​​​ച്ച​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് ര​​​ണ്ടു ല​​​ക്ഷ​​​വും പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ​​​ക്ക് 50,000 രൂ​​​പ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യുംധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു.

Tags : Sikkim TunnelDisaster Malayali Rescue operations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up