x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി വ​ര​വ് കു​റ​ഞ്ഞു; കു​ഴി​മ​ന്തി​ക്കും അ​ല്‍​ഫാ​മി​നും ചെ​ല​വേ​റും

വെബ് ഡെസ്ക്
Published: July 23, 2026 01:37 AM IST | Updated: July 23, 2026 01:37 AM IST

വി​റ​കു​ക​രി​യു​ടെ ക​ന​ലി​ൽ ചി​ക്ക​ൻ അ​ൽ​ഫാം ത​യാ​റാ​ക്കു​ന്നു.

കൊ​ച്ചി: പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​ന് വ​ലി​യ അ​ള​വി​ൽ പ​രി​ഹാ​ര​മാ​യെ​ങ്കി​ലും വി​റ​കു​ക​രി​യു​ടെ വ​ര​വ് കു​റ​ഞ്ഞ​ത് ഹോ​ട്ട​ലു​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. കു​ഴി​മ​ന്തി, അ​ല്‍​ഫാം, ത​ന്തൂ​രി എ​ന്നി​വ​യു​ടെ പാ​ച​ക​ത്തി​ന് ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത വി​റ​കു​ക​രി​യു​ടെ ക്ഷാ​മം സ​മീ​പ​കാ​ല​ത്തു മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​യി​ത്തീ​ര്‍​ന്ന ഈ ​ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ ല​ഭ്യ​ത​യെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യി.

ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്കു പ്ര​ധാ​ന​മാ​യും വി​റ​കു​ക​രി എ​ത്തു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ക​രി നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ വി​റ​കി​ന്‍റെ ല​ഭ്യ​ത ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം.
പാ​ച​ക​വാ​ത​ക​വി​ല വ​ര്‍​ധി​ച്ച​തോ​ടെ നി​ര​വ​ധി ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും വി​റ​ക് ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി​യ​താ​ണ് വി​റ​കി​ന്‍റെ ആ​വ​ശ്യ​ക​ത ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ആ​വ​ശ്യ​മാ​യ തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത​തും ക​രി നി​ര്‍​മാ​ണ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ ക്ഷാ​മ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വും കാ​ര​ണം ക​രി​യു​ടെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം ക​രി​യു​ടെ വി​ല വ​ര്‍​ധി​ക്കു​ക​യും ഗു​ണ​നി​ല​വാ​രം കു​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന വി​റ​കു​ക​രി​യി​ല്‍ 70 ശ​ത​മാ​ന​ത്തി​ല​ധി​കം ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നാ​ണ്. ബാ​ക്കി​യു​ള്ള 30 ശ​ത​മാ​ന​മാ​ണു ക​ര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​ര്‍​ന്നാ​ല്‍ അ​ടു​ത്ത ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ക​രി​യു​ടെ ല​ഭ്യ​ത ഇ​നി​യും രൂ​ക്ഷ​മാ​യേ​ക്കു​മെ​ന്ന് വി​റ​കു​ക​രി വി​ത​ര​ണ​ക്കാ​ര്‍ പ​റ​യു​ന്നു. ഇ​തു മു​ൻ​കൂ​ട്ടി ക​ണ്ട് പ​ല ഹോ​ട്ട​ലു​ട​മ​ക​ളും ക​രി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി മു​ന്‍​കൂ​ര്‍ പ​ണം ന​ല്‍​കി സാ​ധ​നം ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ‌ പ​റ​ഞ്ഞു. ക​രി​യു​ടെ ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും കു​ഴി​മ​ന്തി, അ​ല്‍​ഫാം, ത​ന്തൂ​രി തു​ട​ങ്ങി​യ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ വി​ല​യി​ലും സാ​ര​മാ​യ വ​ർ​ധ​ന​വു​ണ്ടാ​ക്കു​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​ക​രി വെ​റും ക​രി​യ​ല്ല

കു​ഴി​മ​ന്തി, അ​ല്‍​ഫാം, ത​ന്തൂ​രി, ക​ബാ​ബ്, ബാ​ര്‍​ബി​ക്ക്യൂ ചി​ക്ക​ന്‍, ഗ്രി​ല്‍​ഡ് ചി​ക്ക​ന്‍, സ്മോ​ക്ക് ചി​ക്ക​ന്‍, സ്ലോ ​കു​ക്ക്ഡ് സ്മോ​ക്ക് ചി​ക്ക​ന്‍ എ​ന്നി​വ ത​യാ​റാ​ക്കു​ന്ന​തി​നാ​ണ് പു​റ​ത്തു​നി​ന്നെ​ത്തി​ക്കു​ന്ന വി​റ​കു ക​രി ഹോ​ട്ട​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ത്തി​ക്കു​ന്ന ക​രി​യു​ടെ ക​ന​ലി​ലു​ള്ള ചൂ​ടി​ലും പു​ക​യി​ലും വേ​വി​ച്ചെ​ടു​ത്താ​ലേ ഈ ​വി​ഭ​വ​ങ്ങ​ൾ​ക്കു ത​ന​ത് മ​ണ​വും രു​ചി​യും ല​ഭി​ക്കൂ.

ക​രി​വേ​ലം (ജു​ലി​ഫ്ലോ​റ) എ​ന്ന മ​ര​ത്തി​ന്‍റെ വി​റ​കാ​ണ് കു​ഴി​മ​ന്തി, അ​ല്‍​ഫാം, ത​ന്തൂ​രി വി​ഭ​വ​ങ്ങ​ളു​ടെ പാ​ച​ക​ത്തി​നാ​വ​ശ്യ​മാ​യ ക​രി​യു​ണ്ടാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നേ​ര​ത്തേ ഈ ​വി​റ​ക് ട​ണ്ണി​ന് 4000 രൂ​പ​യോ​ള​മാ​യി​രു​ന്നു വി​ല. ഇ​പ്പോ​ൾ ഇ​ര​ട്ടി​യാ​യെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

ചി​ല ഹോ​ട്ട​ലു​ക​ളി​ല്‍ ബി​രി​യാ​ണി​ക്കു സ്മോ​ക്കി ഫ്ളേ​വ​ര്‍ ന​ല്‍​കു​ന്ന​തി​നും ക​രി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഗ്യാ​സ് ഉ​പ​യോ​ഗി​ച്ചു ഷ​വാ​യ് പോ​ലു​ള്ള ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ ത​യാ​റാ​ക്കാ​മെ​ങ്കി​ലും ത​ന​ത് മ​ണ​വും രു​ചി​യും ല​ഭി​ക്കി​ല്ലെ​ന്ന് ഷെ​ഫു​മാ​ർ പ​റ​യു​ന്നു.

Tags : Charcoal supplydrops Kuzhimanthi Al Faham

Recent News

Corehub Up