കെപിസിസി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസി ഓഫീസിനു മുന്നിലേക്ക് മാർച്ച് നടത്തി. കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കു മുന്നിലേക്ക് കോണ്ഗ്രസ് നടത്തിയ മാർച്ചിൽ പ്രതിഷേധിച്ചായിരുന്നു ബിജെപി മാർച്ച്. മാർച്ചിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. പോലീസ് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗം നടത്തി.
പ്രതിഷേധത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ഉൾപ്പെടെയുള്ളവർക്കു നേരെയും ജലപീരങ്കി പ്രയോഗം നടത്തി. രാജീവ് ചന്ദ്രശേഖർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജനാധിപത്യം അട്ടിമറിക്കാൻ സമ്മതിക്കില്ലെന്നും നടന്നത് മോദിയെ ആക്രമിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
Tags : BJPMarch KPCCOffice police watercannons