x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​വ​സേ​ന എം​പി​മാ​രു​ടെ ല​യ​നം: സ്പീ​ക്ക​റു​ടെ പ്ര​തി​ക​ര​ണം തേ​ടി സു​പ്രീം​കോ​ട​തി

വെബ്ഡെസ്ക്
Published: July 23, 2026 01:05 AM IST | Updated: July 23, 2026 01:05 AM IST

സുപ്രീം കോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ശി​​​വ​​​സേ​​​നാ എം​​​പി​​​മാ​​​രു​​​ടെ ല​​​യ​​​ന​​​വി​​​വാ​​​ദ​​​ത്തി​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​റു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം തേ​​​​ടി.

ശി​​​​വ​​​​സേ​​​​ന ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ആ​​​​റു ലോ​​​​ക്സ​​​​ഭാ എം​​​​പി​​​​മാ​​​​ർ ഏ​​​​ക്നാ​​​​ഥ് ഷി​​​​ൻ​​​​ഡെ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ശി​​​​വ​​​​സേ​​​​ന​​​​യി​​​​ൽ ല​​​​യി​​​​ച്ച ന​​​​ട​​​​പ​​​​ടി അം​​​​ഗീ​​​​ക​​​​രി​​​​ച്ച സ്പീ​​​​ക്ക​​​​റു​​​​ടെ ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​ണു പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി​​​യ​​​ത്.

എ​​​​ന്നാ​​​​ൽ ല​​​​യ​​​​നം അ​​​​നു​​​​വ​​​​ദി​​​​ച്ച സ്പീ​​​​ക്ക​​​​റു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക്ക് ഇ​​​​ട​​​​ക്കാ​​​​ല സ്റ്റേ ​​​​അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ൻ ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ പി.​​​​എ​​​​സ്. ന​​​​ര​​​​സിം​​​​ഹ, അ​​​​ലോ​​​​ക് അ​​​​രാ​​​​ധെ എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ച് ത​​​​യാ​​​​റാ​​​​യി​​​​ല്ല.

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ള​​​​നം മു​​​​ന്നി​​​​ൽ​​​​ക്ക​​​​ണ്ടു ത​​​​യാ​​​​റാ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വ് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ത​​​​ത്വ​​​​ങ്ങ​​​​ൾ​​​​ക്ക് വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി താ​​​​ക്ക​​​​റെ വി​​​​ഭാ​​​​ഗ​​​​മാ​​​​ണു കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. കേ​​​​സി​​​​ൽ ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം വി​​​​ശ​​​​ദ​​​​മാ​​​​യ വാ​​​​ദം സു​​​​പ്രീം​​​​കോ​​​​ട​​​​തി കേ​​​​ൾ​​​​ക്കും.

Tags : ShivSena MPs SupremeCourt response Speaker Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up