x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഖ​ഫ് ബോ​ർ​ഡി​ൽ ര​ണ്ട് അ​മു​സ്‌​ലിം അം​ഗ​ങ്ങൾ ഉ​ത്ത​ര​വി​റ​ക്കി​യ​ത് പി​ണ​റാ​യി സ​ർ​ക്കാ​രെന്ന് മു​ഖ്യ​മ​ന്ത്രി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: July 23, 2026 01:08 AM IST | Updated: July 23, 2026 01:08 AM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി സ​​​തീ​​​ശ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ൽ ര​​​ണ്ട് അ​​​മു​​​സ്‌​​​ലിം അം​​​ഗ​​​ങ്ങ​​​ളെ നി​​​യ​​​മി​​​ക്കാ​​​മെ​​​ന്ന് ബോ​​​ർ​​​ഡ് പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ൽ ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി സ​​​തീ​​​ശ​​​ൻ.

വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി​​​ക​​​ൾ ത​​​ള്ള​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും മു​​​സ്‌​​​ലിം സ​​​മു​​​ദാ​​​യ​​​ത്തെ സ​​​ർ​​​ക്കാ​​​രി​​​നും യു​​​ഡി​​​എ​​​ഫി​​​നും എ​​​തി​​​രാ​​​ക്കാ​​​നാ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വ​​​ർ​​​ഗീ​​​യ​​​ത പ​​​ര​​​ത്തു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

കേ​​​ന്ദ്രം പാ​​​സാ​​​ക്കി​​​യ വ​​​ഖ​​​ഫ് നി​​​യ​​​മ​​​ ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​രം വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ൽ ര​​​ണ്ട് അ​​​മു​​​സ്‌​​​ലിം പ്ര​​​തി​​​നി​​​ധി​​​ക​​​ളെ നി​​​യ​​​മി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ബാ​​​ധ്യ​​​ത​​​യു​​​ണ്ട്.

വ​​​ഖഫ് ബോ​​​ർ​​​ഡി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി​​​ക​​​ൾ ത​​​ള്ള​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​മു​​​സ്‌​​​ലിം പ്ര​​​തി​​​നി​​​ധി​​​ക​​​ളെ അം​​​ഗ​​​ങ്ങ​​​ളാ​​​ക്കു​​​ന്ന​​​തി​​​ൽ ത​​​മി​​​ഴ്നാ​​​ട് ന​​​ൽ​​​കി​​​യ കേ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.

നാ​​​ല് ഹ​​​ർ​​​ജി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലു​​​ണ്ട്. കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ബോ​​​ർ​​​ഡ് പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക. അ​​​മു​​​സ്‌​​​ലിം അം​​​ഗ​​​ങ്ങ​​​ളെ പൊ​​​തു​​​കാ​​​ര്യ പ്ര​​​സ​​​ക്ത​​​രി​​​ൽനി​​​ന്നും ബാ​​​ർ​​​കൗ​​​ണ്‍​സി​​​ലി​​​ൽ നി​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് ഇ​​​ട​​​ത് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ലു​​​ള്ള​​​ത്. നാ​​​ല് ഹ​​​ർ​​​ജി​​​ക​​​ൾ ത​​​ള്ള​​​ണ​​​മെ​​​ന്നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

എ​​​ന്നാ​​​ൽ, സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ പോ​​​യ വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ്, അ​​​മു​​​സ്‌​​​ലിം അം​​​ഗ​​​ങ്ങ​​​ളെ നി​​​യ​​​മി​​​ക്കാ​​​മെ​​​ന്നാ​​​ണ് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. അ​​​മു​​​സ്‌​​​ലിംകളെ നി​​​യ​​​മി​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് വ​​​ർ​​​ഗീ​​​യപ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വോ സി​​​പി​​​എ​​​മ്മോ വി​​​ചാ​​​രി​​​ച്ചാ​​​ൽ ന​​​ട​​​ക്കി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : ChiefMinister VDSatheesan NonMuslimMembers WaqfBoard Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up