x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല തന്ത്രി: സർക്കാർ നിലപാട് തേടി കോടതി

വെബ്ഡെസ്ക്
Published: July 23, 2026 12:38 AM IST | Updated: July 23, 2026 12:38 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​രു​​​ടെ മ​​​ക​​​ന്‍ ക​​​ണ്ഠ​​​ര് ബ്ര​​​ഹ്മ​​​ദ​​​ത്ത​​​നെ ശ​​​ബ​​​രി​​​മ​​​ല ത​​​ന്ത്രി​​​യാ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് തേ​​​ടി. ശ​​​ബ​​​രി​​​മ​​​ല സ്‌​​​പെ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

ത​​​ന്ത്രി നി​​​യ​​​മ​​​ന കാ​​​ര്യ​​​ത്തി​​​ല്‍ തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി തേ​​​ടാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ്‌​​​പെ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ റി​​​പ്പോ​​​ര്‍ട്ട്.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ​​​തോ​​​ടെ ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​ര് ശ​​​ബ​​​രി​​​മ​​​ല ത​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ത​​​ന്നെ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ക​​​ന്‍ ബ്ര​​​ഹ്മ​​​ദ​​​ത്ത​​​നെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ത്തു ന​​​ല്‍കി​​​യി​​​രു​​​ന്നു. സ​​​ര്‍ക്കാ​​​ര്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വി​​​ഷ​​​യം 27ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Tags : Sabarimala Thantri KeralaHighCourt government seeks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up