Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thantri

ശബരിമല തന്ത്രി: സർക്കാർ നിലപാട് തേടി കോടതി

കൊ​​​ച്ചി: ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​രു​​​ടെ മ​​​ക​​​ന്‍ ക​​​ണ്ഠ​​​ര് ബ്ര​​​ഹ്മ​​​ദ​​​ത്ത​​​നെ ശ​​​ബ​​​രി​​​മ​​​ല ത​​​ന്ത്രി​​​യാ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് തേ​​​ടി. ശ​​​ബ​​​രി​​​മ​​​ല സ്‌​​​പെ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

ത​​​ന്ത്രി നി​​​യ​​​മ​​​ന കാ​​​ര്യ​​​ത്തി​​​ല്‍ തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി തേ​​​ടാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ്‌​​​പെ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ റി​​​പ്പോ​​​ര്‍ട്ട്.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ​​​തോ​​​ടെ ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​ര് ശ​​​ബ​​​രി​​​മ​​​ല ത​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ത​​​ന്നെ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ക​​​ന്‍ ബ്ര​​​ഹ്മ​​​ദ​​​ത്ത​​​നെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ത്തു ന​​​ല്‍കി​​​യി​​​രു​​​ന്നു. സ​​​ര്‍ക്കാ​​​ര്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വി​​​ഷ​​​യം 27ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Kerala

അ​ഭി​ഭാ​ഷ​ക​നു​മാ​യി ച​ർ​ച്ച​യ്ക്ക് അ​വ​സ​രം വേ​ണം: ത​ന്ത്രി കോ​ട​തി​യെ സ​മീ​പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​യി​​​ലി​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്ക് അ​​​വ​​​സ​​​രം വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ശ​​​ബ​​​രി​​​മ​​​ല സ്വ൪​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ത​​​ന്ത്രി ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​ര് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു.

ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ൽ​​​പ്പ​​​പാ​​​ളി​​​ക്കേ​​​സി​​​ൽ കൂ​​​ടി അ​​​റ​​​സ്റ്റി​​​ന് കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ്, പ്ര​​​ത്യേ​​​കം അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ വേ​​​ണ​​​മെ​​​ന്നും ജ​​​യി​​​ലി​​​ൽ കേ​​​സ് കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ത​​​ന്ത്രി കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്. എ​​​ന്നാ​​​ൽ ഇ​​​തി​​​നെ എ​​​സ്ഐ​​​ടി എ​​​തി​​​ർ​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം. ശ്രീ​​​കോ​​​വി​​​ലി​​​ലെ ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​യും പ്ര​​​ഭാ​​​മ​​​ണ്ഡ​​​ല​​​വും കൊ​​​ള്ള​​​യ​​​ടി​​​ച്ച കേ​​​സി​​​ൽ പ​​​തി​​​മ്മൂ​​​ന്നാം പ്ര​​​തി​​​യാ​​​യ ത​​​ന്ത്രി റി​​​മാ​​​ൻ​​​ഡി​​​ലാ​​​ണ്.

സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക​​​ൾ ക​​​ട​​​ത്തി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ത​​​ന്ത്രി​​​ക്ക് കൃ​​​ത്യ​​​മാ​​​യ അ​​​റി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്ന​​​തി​​​നും പോ​​​റ്റി​​​ക്ക് സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യ്ക്ക് ഒ​​​ത്താ​​​ശ ചെ​​​യ്ത​​​തി​​​നും ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യ​​​തി​​​നു​​​മു​​​ള്ള തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് എ​​​സ്ഐ​​​ടി പ​​​റ​​​യു​​​ന്നു.

ക​​​ട്ടി​​​ള​​​പ്പാ​​​ളി, ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ൽ​​​പ്പ കേ​​​സു​​​ക​​​ൾ​​​ക്ക് പു​​​റ​​​മെ 2017ൽ ​​​പ​​​ഴ​​​യ കൊ​​​ടി​​​മ​​​രം മാ​​​റ്റി പു​​​തി​​​യ​​​ത് സ്ഥാ​​​പി​​​ച്ച​​​തി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷി​​​ക്കു​​​ക​​​യാ​​​ണ്. പു​​​തി​​​യ കൊ​​​ടി​​​മ​​​രം സ്ഥാ​​​പി​​​ച്ച​​​പ്പോ​​​ൾ പ​​​ഴ​​​യ​​​തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വാ​​​ജി​​​വാ​​​ഹ​​​നം ത​​​നി​​​ക്ക് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​തെ​​​ന്നു പ​​​റ​​​ഞ്ഞ് ത​​​ന്ത്രി കൊ​​​ണ്ടു​​​പോ​​​യി​​​രു​​​ന്നു. വാ​​​ജി​​​വാ​​​ഹ​​​നം ആ​​​ന്ധ്ര​​​യി​​​ലെ വ​​​ൻ​​​വ്യ​​​വ​​​സാ​​​യി​​​ക്ക് ന​​​ൽ​​​കി​​​യെ​​​ന്നും സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള പു​​​റ​​​ത്താ​​​യ​​​തോ​​​ടെ തി​​​രി​​​കെ​​​വാ​​​ങ്ങി​​​യെ​​​ന്നു​​​മാ​​​ണ് വി​​​വ​​​രം. ഇ​​​ത് ത​​​ന്ത്രി​​​യു​​​ടെ വീ​​​ട്ടി​​​ൽ നി​​​ന്ന് എ​​​സ്ഐ​​​ടി പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു.

കൊ​​​ടി​​​മ​​​രം മാ​​​റ്റി​​​യ കാ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ചോ​​​ദ്യം​​​ചെ​​​യ്തു. കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വാ​​​യി​​​രു​​​ന്ന പ്ര​​​യാ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ് കൊ​​​ടി​​​മ​​​രം മാ​​​റ്റി​​​യ​​​ത്. കൊ​​​ടി​​​മ​​​ര​​​ത്തി​​​ൽ നി​​​ന്ന് മാ​​​റ്റി​​​യ അ​​​ഷ്‌ടദി​​​ഗ്‌​​​പാ​​​ല​​​ക​​​രു​​​ടെ ശി​​​ൽ​​​പ​​​ങ്ങ​​​ളും ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല. ഇ​​​തി​​​ന്‍റെ​​​യെ​​​ല്ലാം വി​​​വ​​​ര​​​ങ്ങ​​​ളു​​​ള്ള തി​​​രു​​​വാ​​​ഭ​​​ര​​​ണം ര​​​ജി​​​സ്റ്റ​​​റു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

National

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് ഐ​സി​യു​ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള​ക്കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സി​യു​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ന്നു.

മെ​ഡി​സി​ൻ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ൽ വ​ച്ച് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നാ​ണ് ത​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ആ​ദ്യം തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​ന് ശേ​ഷം വി​ദ​ഗ്ദ പ​രി​ശോ​ധ​ന​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ത​ന്ത്രി​യെ ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ൽ​പ പാ​ളി​ക​ള്‍ ക​ട​ത്തി​യ കേ​സി​ലും എ​സ്ഐ​ടി പ്ര​തി​ചേ​ർ​ക്കും. സ്വ​ർ​ണ പാ​ളി ചെ​മ്പാ​ക്കി മാ​റ്റി​യ മ​ഹ​സറി​ലും ഒ​പ്പി​ട്ട​ത് വ​ഴി ത​ന്ത്രി​ക്കും ഗൂ​ഡാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി പ​റ​യു​ന്ന​ത്.

Kerala

സ്വർണപ്പാളിയിലും തന്ത്രി പ്രതിയാകും

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: ശ​​​​​​ബ​​​​​​രി​​​​​​മ​​​​​​ല സ്വ​​​​​​ർ​​​​​​ണ​​​​​​ക്കൊ​​​​​​ള്ള​​​​​​ക്കേ​​​​​​സി​​​​​​ൽ പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ന്വേ​​​​​​ഷ​​​​​​ണസം​​​​​​ഘം ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത ര​​​​​​ണ്ടു കേ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലും ത​​​​​​ന്ത്രി ക​​​​​​ണ്ഠ​​​​​​ര് രാ​​​​​​ജീ​​​​​​വ​​​​​​രെ പ്ര​​​​​​തി ചേ​​​​​​ർ​​​​​​ക്കും.

ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം ശ​​​​​​ബ​​​​​​രി​​​​​​മ​​​​​​ല ശ്രീ​​​​​​കോ​​​​​​വി​​​​​​ലി​​​​​​ലെ ക​​​​​​ട്ടി​​​​​​ള​​​​​​പ്പാ​​​​​​ളി ഉ​​​​​​ണ്ണി​​​​​​ക്കൃ​​​​​​ഷ്ണ​​​​​​ൻ പോ​​​​​​റ്റി​​​​​​ക്ക് ക​​​​​​ട​​​​​​ത്താ​​​​​​ൻ സ​​​​​​ഹാ​​​​​​യി​​​​​​ച്ചെ​​​​​​ന്ന കേ​​​​​​സി​​​​​​ലാ​​​​​​ണ് ത​​​​​​ന്ത്രി​​​​​​യെ എ​​​​​​സ്ഐ​​​​​​ടി അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത​​​​​​ത്. സ്വ​​​​​​ർ​​​​​​ണ​​​​​​പ്പാ​​​​​​ളി കേ​​​​​​സി​​​​​​ലും ത​​​​​​ന്ത്രി​​​​​​യെ ഉ​​​​​​ട​​​​​​ൻ പ്ര​​​​​​തി ചേ​​​​​​ർ​​​​​​ക്കും.

ത​​​​​​ന്ത്രി ക​​​​​​ണ്ഠ​​​​​​ര് രാ​​​​​​ജീ​​​​​​വ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ ചു​​​​​​മ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് ജീ​​​​​​വ​​​​​​പ​​​​​​ര്യ​​​​​​ന്തം ക​​​​​​ഠി​​​​​​ന​​​​​​ത​​​​​​ട​​​​​​വു​​​​​​ വ​​​​​​രെ കി​​​​​​ട്ടാ​​​​​​വു​​​​​​ന്ന ഗൗരവതരമായ വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളാ​​​​​​ണ്. ത​​​​​​ന്ത്രി​​​​​​യെ വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യി ചോ​​​​​​ദ്യം ചെ​​​​​​യ്യാ​​​​​​നും തെ​​​​​​ളി​​​​​​വെ​​​​​​ടു​​​​​​പ്പി​​​​​​നു​​​​​​മാ​​​​​​യി പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ന്വേ​​​​​​ഷ​​​​​​ണസം​​​​​​ഘം അ​​​​​​ടു​​​​​​ത്ത ദി​​​​​​വ​​​​​​സം കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ക​​​​​​സ്റ്റ​​​​​​ഡി അ​​​​​​പേ​​​​​​ക്ഷ ന​​​​​​ൽ​​​​​​കും.

ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം കൊ​​​​​​ല്ലം വി​​​​​​ജി​​​​​​ല​​​​​​ൻ​​​​​​സ് കോ​​​​​​ട​​​​​​തി റി​​​​​​മാ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്ത ത​​​​​​ന്ത്രി​​​​​​യെ പൂ​​​​​​ജ​​​​​​പ്പു​​​​​​ര സ്പെ​​​​​​ഷ​​​​​​ൽ സ​​​​​​ബ് ജ​​​​​​യി​​​​​​ലി​​​​​​ലാ​​​​​​ണ് പാ​​​​​​ർ​​​​​​പ്പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന, അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത സ്വ​​​​​​ത്ത് സ​​​​​​ന്പാ​​​​​​ദ​​​​​​നം, വ്യാ​​​​​​ജ​​​​​​രേ​​​​​​ഖ ച​​​​​​മ​​​​​​യ്ക്ക​​​​​​ൽ, വി​​​​​​ശ്വാ​​​​​​സവ​​​​​​ഞ്ച​​​​​​ന ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള നിർണായക വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളാ​​​​​​ണ് ചു​​​​​​മ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

കേ​​​​​​സി​​​​​​ലെ ഒ​​​​​​ന്നാം​​​​​​ പ്ര​​​​​​തി​​​​​​യാ​​​​​​യ ഉ​​​​​​ണ്ണി​​​​​​കൃ​​​​​​ഷ്ണ​​​​​​ൻ പോ​​​​​​റ്റി​​​​​​യും മു​​​​​​ൻ ദേ​​​​​​വ​​​​​​സ്വം പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് എ. ​​​​​​പ​​​​​​ത്മ​​​​​​കു​​​​​​മാ​​​​​​റും ശ​​​​​​ബ​​​​​​രി​​​​​​മ​​​​​​ല​​​​​​യി​​​​​​ലെ ദേ​​​​​​വ​​​​​​സ്വം ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രും ന​​​​​​ൽ​​​​​​കി​​​​​​യ മൊ​​​​​​ഴി​​​​​​ക​​​​​​ളാ​​​​​​ണ് ത​​​​​​ന്ത്രി​​​​​​ക്കു കു​​​​​​രു​​​​​​ക്കാ​​​​​​യ​​​​​​ത്.

2004 മു​​​​​​ത​​​​​​ൽ ഉ​​​​​​ണ്ണി​​​​​​കൃ​​​​​​ഷ്ണ​​​​​​ൻ പോ​​​​​​റ്റി​​​​​​യും ത​​​​​​ന്ത്രി​​​​​​യും ത​​​​​​മ്മി​​​​​​ൽ ബ​​​​​​ന്ധ​​​​​​മു​​​​​​ണ്ടെ​​​​​​ന്നും പോ​​​​​​റ്റി​​​​​​യെ ബം​​​​​​ഗ​​​​​​ളൂ​​​​​​രു​​​​​​വി​​​​​​ലെ ക്ഷേ​​​​​​ത്ര​​​​​​ത്തി​​​​​​ൽ മേ​​​​​​ൽ​​​​​​ശാ​​​​​​ന്തി​​​​​​യാ​​​​​​ക്കി​​​​​​യ​​​​​​ത് ത​​​​​​ന്ത്രി​​​​​​യാ​​​​​​ണെ​​​​​​ന്നുമാണ് എ​​​​​​സ്ഐ​​​​​​ടി​​​​​​യു​​​​​​ടെ ക​​​​​​ണ്ടെ​​​​​​ത്ത​​​​​​ൽ. 2019 മേ​​​​​​യിൽ പോ​​​​​​റ്റി ക​​​​​​ട്ടി​​​​​​ള​​​​​​പ്പാ​​​​​​ളി ക​​​​​​ട​​​​​​ത്തി​​​​​​യ​​​​​​പ്പോ​​​​​​ൾ ത​​​​​​ന്ത്രി​​​​​​യു​​​​​​ടെ മൗ​​​​​​നാ​​​​​​നു​​​​​​വാ​​​​​​ദം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ആ ​​​​​​സ​​​​​​മ​​​​​​യ​​​​​​ത്തും ത​​​​​​ന്ത്രി സ​​​​​​ന്നി​​​​​​ധാ​​​​​​ന​​​​​​ത്ത് പൂ​​​​​​ജ ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു.

ക​​​​​​ട്ടി​​​​​​ള​​​​​​പ്പാ​​​​​​ളി ശ്രീ​​​​​​കോ​​​​​​വി​​​​​​ലി​​​​​​ൽ ഇ​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന​​​​​​റി​​​​​​യാ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ട്ടും ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ​​​​​​ക്ക് പ​​​​​​രാ​​​​​​തി ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​ല്ലെ​​​​​​ന്നാ​​​​​​ണ് എ​​​​​​സ്ഐ​​​​​​ടി കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ന​​​​​​ൽ​​​​​​കി​​​​​​യ റി​​​​​​മാ​​​​​​ൻ​​​​​​ഡ് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടി​​​​​​ൽ ചൂണ്ടിക്കാട്ടുന്ന​​​​​​ത്.

ത​​​​​​ന്ത്രി​​​​​​യെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത് വൈ​​​​​​ദ്യ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കു കൊ​​​​​​ണ്ടു​​​​​​പോ​​​​​​യ​​​​​​പ്പോ​​​​​​ഴും കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ഹാ​​​​​​ജ​​​​​​രാ​​​​​​ക്കാ​​​​​​ൻ എ​​​​​​ത്തി​​​​​​ച്ച​​​​​​പ്പോ​​​​​​ഴും മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രു​​​​​​ടെ ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക്, താ​​​​​​ൻ നി​​​​​​ര​​​​​​പ​​​​​​രാ​​​​​​ധി​​​​​​യാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് ത​​​​​​ന്ത്രി മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളോ​​​​​​ടു പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്.

അ​​​​​​തേസ​​​​​​മ​​​​​​യം ശ​​​​​​ബ​​​​​​രി​​​​​​മ​​​​​​ല​​​​​​യി​​​​​​ൽ നി​​​​​​ന്നു സ്വ​​​​​​ർ​​​​​​ണം ക​​​​​​വ​​​​​​ർ​​​​​​ച്ച ചെയ്തതി​​​​​​ന്‍റെ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വം ദേ​​​​​​വ​​​​​​സ്വം ബോ​​​​​​ർ​​​​​​ഡി​​​​​​നാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് ത​​​​​​ന്ത്രി​​​​​​യു​​​​​​ടെ അ​​​​​​ഭി​​​​​​ഭാ​​​​​​ഷ​​​​​​ക​​​​​​ൻ വാദിക്കു​​​​​​ന്ന​​​​​​ത്. ത​​​​​​ന്ത്രി ആ​​​​​​ചാ​​​​​​ര​​​​​​ലം​​​​​​ഘ​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്ന കു​​​​​​റ്റം നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കി​​​​​​ല്ലെ​​​​​​ന്നും അ​​​​​​ന്വേ​​​​​​ഷ​​​​​​ണം അ​​​​​​ട്ടി​​​​​​മ​​​​​​റി​​​​​​ക്കാ​​​​​​ൻ ഗൂ​​​​​​ഢാലോ​​​​​​ച​​​​​​ന​​​​​​യു​​​​​​ണ്ടെ​​​​​​ന്നും ത​​​​​​ന്ത്രി​​​​​​യു​​​​​​ടെ അ​​​​​​ഭി​​​​​​ഭാ​​​​​​ഷ​​​​​​ക​​​​​​ൻ ആ​​​​​​രോ​​​​​​പി​​​​​​ച്ചു.

Kerala

തന്ത്രിയുടെ അറസ്റ്റിലൂടെ മുഖം രക്ഷിക്കാൻ സിപിഎം; രാജീവര് നേരത്തെയും കണ്ണിലെ കരട്

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമ്മര്‍ദത്തിലായ സിപിഎം തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിലൂടെ മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നു. പൊതുവെ സൗമ്യനും ശബരിമലയുമായി ബന്ധപ്പെട്ട താന്ത്രിക കാര്യങ്ങളില്‍ കര്‍ക്കശക്കാരനുമായിരുന്നു കണ്ഠര് രാജീവര്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തു യുവതീപ്രവേശന വിഷയത്തില്‍ കര്‍ശന നിലപാടെടുത്ത തന്ത്രി ശബരിമലയില്‍ നടത്തിയ ശുദ്ധികലശം മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിക്കുകയും ചെയ്തു.

ദൈവതുല്യർ

അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ. പത്മകുമാര്‍, തന്ത്രിയെ സംശയത്തിന്‍റെ നിഴലിലേക്കു വലിച്ചിഴയ്ക്കും വിധം ദൈവതുല്യരായി കരുതുന്നവര്‍ക്കു പങ്കുണ്ടെന്ന തരത്തില്‍ പരാമര്‍ശം നടത്തിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്ത്രിയെ എസ്‌ഐടി വീട്ടിലെത്തി കാണുകയും മൊഴിയെടുക്കുകയും ചെയ്തു. പിന്നീട് എസ്‌ഐടി ആസ്ഥാനത്തും വിളിച്ചുവരുത്തി. ശബരിമലയിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണി നടത്താന്‍ അഴിച്ചുമാറ്റിയതും പുറത്തു കൊണ്ടുപോയതും അന്നു തന്ത്രിയായിരുന്ന രാജീവരുടെ അനുമതിയോടെയാണെന്ന തരത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റുമാരുടെ മൊഴിയും എസ്‌ഐടിക്കു ലഭിച്ചിരുന്നു. ഇക്കാര്യം പാര്‍ട്ടി വൃത്തങ്ങള്‍ക്കും വ്യക്തമായതിനാലാണ് എ. പത്മകുമാറിനെതിരേ സിപിഎം തലത്തില്‍ ഒരു നടപടിയും തത്കാലം വേണ്ടെന്നു തീരുമാനിച്ചത്. സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിനു നേരിട്ടു പങ്കുണ്ടോയെന്നു വ്യക്തമായിട്ടു മതി നടപടിയെന്ന നിലപാടിലായിരുന്നു പാര്‍ട്ടി നേതൃത്വം. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായി എ. പത്മകുമാര്‍ ഇപ്പോഴും തുടരുകയാണ്.

ബംഗളൂരുവിൽനിന്ന് വരവ്

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ പരികര്‍മിയാക്കിയത് തന്ത്രി കണ്ഠരര് രാജീവരുടെ ശിപാര്‍ശ പ്രകാരമായിരുന്നു എന്നതാണ് അറസ്റ്റിന് പ്രധാന കാരണം. കൂടാതെ പാളികള്‍ ശ്രീകോവിലില്‍ നിന്നും ഇളക്കി കൊണ്ടുപോകാന്‍ അനുജ്ഞ നല്‍കിയതും തന്ത്രിയാണ്.
ഉരായ്മക്കാരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പാളി അറ്റകുറ്റപ്പണികള്‍ക്ക് ഇളക്കി കൊണ്ടുപോകാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ തന്ത്രിക്ക് അനുമതി നല്‍കാതിരിക്കാന്‍ കഴിയില്ലെന്നതാണ് മറുവാദം. എന്നാല്‍, ശബരിമലയില്‍നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയ പാളികള്‍ തന്ത്രി കണ്ഠര് രാജീവരുമായി ബന്ധമുള്ള ക്ഷേത്രങ്ങളിലെത്തിച്ചതും അന്വേഷണ വിഷയത്തിലുള്‍പ്പെട്ടു.

കഴിഞ്ഞവര്‍ഷം ദ്വാരപാലക ശില്പപാളികള്‍ ഇളക്കി കൊണ്ടുപോയപ്പോഴും ശബരിമല ക്ഷേത്രത്തിന്‍റെ താന്ത്രിക ചുമതല കണ്ഠര് രാജീവര്‍ക്കു തന്നെയായിരുന്നു. ബംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ 2007ല്‍ ശബരിമലയില്‍ എത്തിച്ചത് ആ ക്ഷേത്രത്തിലെ തന്ത്രികൂടിയായിരുന്ന രാജീവരാണ്. ഇക്കാര്യത്തില്‍ പലതവണ എസ്‌ഐടി തന്ത്രിയില്‍നിന്നു വിവരങ്ങള്‍ തേടിയിരുന്നു.

മുഖ്യമന്ത്രിയുടെ രോഷം

2018ല്‍ യുവതി പ്രവേശനത്തിനെതിരേ ശക്തമായ നിലപാടെടുത്ത കണ്ഠര് രാജീവര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി രംഗത്തുവന്നിരുന്നു. പത്തനംതിട്ടയില്‍ തന്ത്രിക്കെതിരേ വിവാദ പരാമര്‍ശം ഉയര്‍ത്താനും അന്നു പിണറായി ശ്രമിച്ചിരുന്നു. മുണ്ടിന്‍റെ കോന്തലയില്‍ കെട്ടിയിടുന്ന താക്കോല്‍ വലിയ അധികാരസ്ഥാനമെന്ന് ആരും ധരിക്കരുതെന്നു മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പന്പയില്‍ നടന്ന അയ്യപ്പ സംഗമത്തിനു തിരിതെളിയിക്കാന്‍ രാജീവരെ ഒഴിവാക്കി കണ്ഠരര് മോഹനരെയാണ് സര്‍ക്കാര്‍ ക്ഷണിച്ചത്. വിവാദങ്ങളില്‍പെട്ട കണ്ഠര് മോഹനരെ ശബരിമലയിലെ താന്ത്രിക കര്‍മങ്ങളില്‍നിന്നു മാറ്റിനിര്‍ത്തിയിരിക്കുകയുമാണ്.

Kerala

ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്ക​തി​രേ ഗു​രു​ത​ര പ​രാ​മ​ർ​ശ​ങ്ങ​ൾ

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്ക​തി​രേ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര പ​രാ​മ​ർ​ശ​ങ്ങ​ൾ. ത​ന്ത്രി പ്ര​തി​ക​ൾ​ക്കൊ​പ്പം ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യി. ത​ന്ത്രി-​പോ​റ്റി ബ​ന്ധം അ​ന്വേ​ഷി​ക്ക​ണം. വി​ശ്വാ​സി​ക​ളെ വ്ര​ണ​പ്പെ​ടു​ത്തി.

ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം, പ്ര​ഭാ​വ​ല​യം, എ​ന്നി​വ കൊ​ണ്ടു​പോ​യി​ട്ടും ത​ന്ത്രി ഇ​ട​പെ​ടി​ട്ടി​ല്ല. ആ​ചാ​ര​ലം​ഘ​ന​ത്തി​നും പ്ര​തി​ക​ൾ​ക്കൊ​പ്പം ലാ​ഭ​മു​ണ്ടാ​ക്കാ​നും കൂ​ട്ടു​നി​ന്നു എ​ന്നി​ങ്ങ​നെ​യാ​ണ് എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ത​ന്ത്രി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക്കു ജാ​മ്യം ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ത്ത എ​സ്ഐ​ടി, ജാ​മ്യം ന​ൽ​കി​യാ​ൽ ആ​ത്മീ​യ പ​രി​വേ​ഷ​വും സ്വാ​ധീ​ന​വും ഉ​പ​യോ​ഗി​ച്ച് തെ​ളി​വു ന​ശി​പ്പി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നും കോ​ട​തി​യി​ൽ വാ​ദി​ച്ചു. ഇ​തോ​ടെ​യാ​ണ് ത​ന്ത്രി​ക്കു ജാ​മ്യം ന​ൽ​കാ​തെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഭ​ക്ത​ർ​ക്കി​ട​യി​ലും സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത വ്യ​ക്തി​ക​ളു​മാ​യും അ​ടു​ത്ത ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന​യാ​ളാ​ണു ത​ന്ത്രി​യെ​ന്ന് എ​സ്ഐ​ടി ചൂ​ണ്ടി​ക്കാ​ട്ടി. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണം. ശ​ബ​രി​മ​ല​യി​ലെ മു​ത​ലു​ക​ൾ ത​ന്ത്രി അ​പ​ഹ​രി​ച്ചു. ഭ​ക്ത​രു​ടെ വി​ശ്വാ​സം വ്ര​ണ​പ്പെ​ടു​ത്തി​യ ത​ന്ത്രി​ക്ക് ജാ​മ്യം ന​ൽ​കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും എ​സ്ഐ​ടി വാ​ദി​ച്ചു.

ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ദേ​വ​സ്വം ബോ​ർ​ഡ് നി​ർ​ദേ​ശ​പ്ര​കാ​രം സ്വ​ർ​ണ​പ്പാ​ളി​ക​ൾ ന​ൽ​കി​യ​പ്പോ​ൾ ത​ന്ത്രി ത​ട​ഞ്ഞി​ല്ല, മൗ​നാ​നു​വാ​ദം കൊ​ടു​ത്തു. ദേ​വ​സ്വം മാ​നു​വ​ൽ പ്ര​കാ​രം ത​ന്ത്രി ക്ഷേ​ത്ര​ചൈ​ത​ന്യം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​ണെ​ന്നും എ​സ്ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Latest News

Corehub Up