x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ രണ്ടാം ജാമ്യവും റദ്ദാക്കണമെന്ന് എസ്‌ഐടി, ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി ബ്യൂറോ
Published: March 24, 2026 02:38 PM IST | Updated: March 24, 2026 02:38 PM IST

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ രണ്ടാമത്തെ ജാമ്യവും റദ്ദാക്കണമെന്ന് എസ്‌ഐടി. കൊല്ലം വിജിലന്‍സ് കോടതി വിധിക്കെതിരെ എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ രണ്ടു കേസുകളാണ് തന്ത്രിക്കെതിരെ ഉണ്ടായിരുന്നത്. ദ്വാരപാലക ശില്‍പ കേസിലും കട്ടിളപ്പാളി കേസിലും കൊല്ലം വിജിലന്‍സ് കോടതി തന്ത്രിക്ക് ജാമ്യം നല്‍കിയിരുന്നു.

അറസ്റ്റിലായി 41-ാം ദിവസമായിരുന്നു തന്ത്രിക്ക് ജാമ്യം ലഭിച്ചത്. തന്ത്രിക്കെതിരെ തെളിവിന്‍റെ ഒരു കണിക പോലുമില്ല, ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്താനായില്ല എന്ന നിരീക്ഷണങ്ങളായിരുന്നുഹൈക്കോടതി നടത്തിയത്. ദ്വാരപാലക കേസില്‍ നല്‍കിയ എസ്‌ഐടി അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് കട്ടിളപ്പാളി കേസില്‍ തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി അപ്പീല്‍ നല്‍കിയിരിക്കുന്നത്. അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തന്ത്രിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ദ്വാരപാലക ശില്‍പ്പപാളി കേസില്‍ നല്‍കിയ അപ്പീലിനൊപ്പമായിരിക്കും ഈ അപ്പീലും പരിഗണിക്കുക.

ഈ കേസിലും ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ട് എന്നാണ് എസ്‌ഐടി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതിന് കൃത്യമായ തെളിവുകളുണ്ട്. ഈ തെളിവുകളൊന്നും പരിഗണിക്കാതെയാണ് വിജിലന്‍സ് കോടതി തന്ത്രിക്ക് ജാമ്യം നല്‍കിയത് എന്നാണ് എസ്‌ഐടി ഹര്‍ജിയില്‍ പറയുന്നത്.

Tags : Sabarimala gold robbery SIT request Thantri Kandararu Rajeevaru

Recent News

Corehub Up