ലൂവ്റ് മ്യൂസിയത്തിലെ അപ്പോളോ ഗാലറി
പാരീസ്: നെപ്പോളിയന്റെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട ലൂവ്റ് മ്യൂസിയത്തിലെ അപ്പോളോ ഗാലറി വീണ്ടും തുറന്നു.
ഗാലറിയിലുണ്ടായിരുന്ന രത്നങ്ങളും ആഭരണങ്ങളും പ്രദർശിപ്പിച്ചിട്ടില്ല.ഇവ മ്യൂസിയത്തിലെ കൂടുതൽ സുരക്ഷിതമേഖലയിലേക്കു മാറ്റിയശേഷം പ്രദർശിപ്പിക്കുമെന്നാണ് അറിയിപ്പ്. എന്നിരുന്നാലും മ്യൂസിയത്തിലെത്തുന്നവർക്ക് 17-ാം നൂറ്റാണ്ടിൽ നിർമിച്ച അപ്പോളോ ഗാലറിയുടെ ഉൾഭാഗം നല്ലൊരു കാഴ്ചവിരുന്നാകും.
കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധപിടിച്ചുപറ്റിയ മോഷണമുണ്ടായത്. നെപ്പോളിയൻ ചക്രവർത്തിയുമായി ബന്ധപ്പെട്ടതടക്കം 10.2 കോടി ഡോളർ മൂല്യം വരുന്ന ആഭരണങ്ങളും രത്നങ്ങളുമാണു പട്ടാപ്പകൽ അപഹരിക്കപ്പെട്ടത്.
സംഭവത്തിൽ നാലംഗ സംഘം അറസ്റ്റിലായെങ്കിലും മോഷണവസ്തുക്കൾ വീണ്ടെടുക്കാനായിട്ടില്ല. മോഷണശ്രമത്തിനിടെ മ്യൂസിയം പരിസരത്ത് ഉപേക്ഷിക്കപ്പെട്ട ഒരു കിരീടം മാത്രമാണു കിട്ടിയത്.
Tags : ApolloGallery reopens LouvreMuseum Napoleon Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash