ഡ്രോൺ ആക്രമണത്തിൽ വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ പുക ഉയരുന്നു.
കീവ്: റഷ്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ വെബ്സൈറ്റായ വൈൽഡ്ബെറീസിന്റെ ഗോഡൗണുകളെ വീണ്ടും ലക്ഷ്യമിട്ട് യുക്രെയ്ൻ.
ക്രാസ്നോദാർ, സ്റ്റാവ്റോപോൾ എന്നിവിടങ്ങളിലുണ്ടായ ഡ്രോൺ ആക്രമണങ്ങളിൽ 15 പേർക്കു പരിക്കേറ്റു.
ദിവസങ്ങൾക്കു മുന്പ് വെബ്സൈറ്റിന്റെ മറ്റു രണ്ടു ഗോഡൗണുകൾക്കു നേർക്കുണ്ടായ ആക്രമണങ്ങളിൽ എട്ടുപേർ കൊല്ലപ്പെടുകയും അറുപതിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
Tags : Ukraine DroneAttack Russia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash