x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സിന് ഇന്നാരംഭം

വെബ്ഡെസ്ക്
Published: July 23, 2026 02:32 AM IST | Updated: July 23, 2026 02:32 AM IST

ഓ​​വോ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യം

ഗ്ലാ​​സ്ഗോ: ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റ് പു​​രു​​ഷ- വ​​നി​​താ ഫൈ​​റ്റ്. ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ആ​​വേ​​ശം. ഇ​​ട​​വേ​​ള​​ക​​ളി​​ല്ലാ​​തെ കാ​​യി​​ക പ്രേ​​മി​​ക​​ൾ​​ക്ക് ആ​​വേ​​ശ​​വും ആ​​സ്വാ​​ദ​​ന​​വും തു​​ട​​രു​​ന്നു. ഇ​​ന്നു മു​​ത​​ൽ 2026 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് (‘ഗ്ലാ​​സ്ഗോ 2026’) പു​​തു ആ​​വേ​​ശം ന​​ൽ​​കി തു​​ട​​ങ്ങും.

സ്‌കോട്‌ലന്‍ഡി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ന​​ഗ​​ര​​മാ​​യ ഗ്ലാ​​സ്ഗോ​​യി​​ൽ ഇ​​ന്നുമു​​ത​​ൽ ഓ​​ഗ​​സ്റ്റ് ര​​ണ്ട് വ​​രെ​​യാ​​ണ് ഗെ​​യിം​​സി​​ന്‍റെ 23-ാം എ​​ഡി​​ഷ​​ൻ ന​​ട​​ക്കു​​ക. ഓ​​വോ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങു​​ക​​ളോ​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​കും.

ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​നാ​​ണ് പോ​​രാ​​ട്ട​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. 24 മു​​ത​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ തു​​ട​​ങ്ങും. 27ന് ​​ട്രാ​​ക്ക് ആ​​ൻ​​ഡ് ഫീ​​ൽ​​ഡ് പോ​​രാ​​ട്ട​​ത്തി​​ന് തു​​ട​​ക്കം. ഓ​​ഗ​​സ്റ്റ് ര​​ണ്ടി​​നു സ​​മാ​​പ​​നം.

ന​​ഗ​​ര​​ത്തി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട നാ​​ല് വേ​​ദി​​ക​​ളി​​ലാ​​യി 10 കാ​​യി​​ക ഇ​​ന​​ങ്ങ​​ളും ആ​​റ് പാ​​രാ-​​സ്പോ​​ർ​​ട്സ് ഇ​​ന​​ങ്ങ​​ളു​​മാ​​ണ് ഉ​​ൾ​​പ്പെ​​ടു​​ന്ന​​ത്. 74 രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള 3,000 കാ​​യി​​ക​​താ​​ര​​ങ്ങ​​ൾ ഭാ​​ഗ​​മാ​​കും. നേ​​ര​​ത്തേ ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ വി​​ക്ടോ​​റി​​യ​​യി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ച ഗെ​​യിം​​സ് ഗ്ലാ​​സ്ഗോ​​യി​​ലേ​​ക്ക് മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ന് സ്‌കോട്‌ ലന്‍ഡ് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത് നാ​​ലാം ത​​വ​​ണ​​യാ​​ണ് (1970, 1986, 2014). മ​​ത്സ​​ര​​ങ്ങ​​ൾ കേ​​ന്ദ്രീ​​കൃ​​ത​​വും യാ​​ത്രാ സൗ​​ഹൃ​​ദ​​വു​​മാ​​ക്കാ​​ൻ എ​​ല്ലാ വേ​​ദി​​ക​​ളെ​​യും എ​​ട്ട് മൈ​​ൽ ചു​​റ്റ​​ള​​വി​​ലു​​ള്ള ഒ​​രു മേ​​ഖ​​ല​​യ്ക്കു​​ള്ളി​​ൽ ക്ര​​മീ​​ക​​രി​​ച്ചു​​കൊ​​ണ്ട് മ​​ത്സ​​ര​​വേ​​ദി​​ക​​ളു​​ടെ വി​​ന്യാ​​സം ഏ​​കീ​​ക​​രി​​ച്ചു.

വേ​​ദി​​യും മ​​ത്സ​​ര​​വും

സ്കോ​​ട്ട്സ്റ്റ​​ണ്‍ സ്റ്റേ​​ഡി​​യം: അത്‌ല​​റ്റി​​ക്സ്, പാ​​രാ അത്‌ല​​റ്റി​​ക്സ്.

ടോ​​ൾ​​ക്രോ​​സ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ്വി​​മ്മിം​​ഗ് സെ​​ന്‍റ​​ർ: നീ​​ന്ത​​ൽ, പാ​​രാ നീ​​ന്ത​​ൽ.

സ്കോ​​ട്ടി​​ഷ് ഇ​​വ​​ന്‍റ് കാ​​ന്പ​​സ് (SEC): ദ ​​ഹൈ​​ഡ്രോ (ജിം​​നാ​​സ്റ്റി​​ക്സ്, വെ​​യ്റ്റ് ലി​​ഫ്റ്റിം​​ഗ്, ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങ്), ആ​​ർ​​മ​​ഡി​​ല്ലോ സെ​​ന്‍റ​​ർ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്നു.

ഗ്ലാ​​സ്ഗോ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ അ​​രീ​​ന: 3x3 ബാ​​സ്ക​​റ്റ്ബോ​​ൾ, നെ​​റ്റ്ബോ​​ൾ, ജൂ​​ഡോ.

കാ​​യി​​ക ഇ​​ന​​ങ്ങ​​ൾ

പ​​ത്ത് കാ​​യി​​ക ഇ​​ന​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് 2026ൽ ​​ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്.

അത്‌ല​​റ്റി​​സക്സ് & പാ​​രാ അത്‌ല​​റ്റി​​​​ക്സ്, നീ​​ന്ത​​ൽ & പാ​​രാ നീ​​ന്ത​​ൽ, ആ​​ർ​​ട്ടി​​സ്റ്റി​​ക് ജിം​​നാ​​സ്റ്റി​​ക്സ്, ട്രാ​​ക്ക് സൈ​​ക്ലിം​​ഗ് & പാ​​രാ സൈ​​ക്ലിം​​ഗ് ട്രാ​​ക്ക്, ഭാ​​രോ​​ദ്വ​​ഹ​​നം & പാ​​രാ പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ്, ബോ​​ൾ​​സ് & പാ​​രാ ബോ​​ൾ​​സ്, ബോ​​ക്സിം​​ഗ്, ജൂ​​ഡോ, നെ​​റ്റ്ബോ​​ൾ, 3x3 ബാ​​സ്ക​​റ്റ്ബോ​​ൾ & 3x3 വീ​​ൽ​​ചെ​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ.

ഇ​​ന്ത്യ​​ൻ സം​​ഘം

13 ഇ​​ന​​ങ്ങ​​ളി​​ലാ​​യി അ​​ഞ്ച് മ​​ല​​യാ​​ളി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 126 കാ​​യി​​ക​​താ​​ര​​ങ്ങ​​ൾ ഇ​​ന്ത്യ​​ക്കാ​​യി മാ​​റ്റു​​ര​​യ്ക്കും (77 പു​​രു​​ഷ താ​​ര​​ങ്ങ​​ളും 48 വ​​നി​​താ താ​​ര​​ങ്ങ​​ളും). ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ ജേ​​താ​​ക്ക​​ളാ​​യ നീ​​ര​​ജ് ചോ​​പ്ര (ജാ​​വ​​ലി​​ൻ ത്രോ), ​​മീ​​രാ​​ഭാ​​യ് ചാ​​നു (ഭാ​​രോ​​ദ്വ​​ഹ​​നം), ലവ്‌ലിന ബോ​​ർ​​ഗോ​​ഹെ​​യ്ൻ (ബോ​​ക്സിം​​ഗ്) എ​​ന്നി​​വ​​ർ ഉ​​റ​​ച്ച മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​ക​​ളാ​​ണ്.

വി​​ശാ​​ൽ ടി​​.കെ., ഗു​​ൽ​​വീ​​ർ സിം​​ഗ്, ര​​ശ്ദീ​​പ് കൗ​​ർ, പ​​രു​​ൾ ചൗ​​ധ​​രി, സ​​ന്തോ​​ഷ് കു​​മാ​​ർ ത​​മി​​ള​​ര​​ശ​​ൻ, രാ​​ജേ​​ഷ് ര​​മേ​​ഷ് എ​​ന്നി​​വ​​ർ ട്രാ​​ക്ക് ഇ​​ന​​ങ്ങ​​ളി​​ൽ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ കാ​​ക്കും. ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​ൽ മീ​​രാ​​ഭാ​​യി​​യും ലവ്‌ലിന​​യും ഇ​​ന്ത്യ​​ൻ പ​​താ​​ക വ​​ഹി​​ക്കും.

2022ൽ ​​ബെ​​ർ​​മിം​​ഗ്ഹാ​​മി​​ൽ ന​​ട​​ന്ന കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ 22 സ്വ​​ർ​​ണ​​വും 16 വെ​​ള്ളി​​യും 23 വെ​​ങ്ക​​ല മെ​​ഡ​​ലു​​ക​​ളു​​മാ​​ണ് ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ആ​​കെ 61 മെ​​ഡ​​ലു​​ക​​ൾ.

ബെ​​ർ​​മിം​​ഗ്ഹാ​​മി​​ൽ 19 കാ​​യി​​ക ഇ​​ന​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഇ​​ത്ത​​വ​​ണ 10 ഇ​​ന​​ങ്ങ​​ളേ​​യു​​ള്ളൂ. ഒ​​പ്പം, ആ​​റ് പാ​​രാ സ്പോ​​ർ​​ട്സ് ഇ​​ന​​ങ്ങ​​ളും. പാ​​രാ അത്‌ലറ്റി​​ക്സി​​ൽ 11 പേ​​ര് ഉ​​ൾ​​പ്പെ​​ടെ 28 കാ​​യി​​ക താ​​ര​​ങ്ങ​​ളാ​​ണു പാ​​രാ സ്പോ​​ർ​​ട്സ് ഇ​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ക്കുവേ​​ണ്ടി ഇ​​റ​​ങ്ങു​​ക.

ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​ക​​ൾ...

കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ലെ ട്രാ​​ക്ക് ഇ​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ എ​​ന്നും മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് കാ​​ഴ്ച​​വ​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ സ്വ​​പ്ന​​ങ്ങ​​ൾ​​ ​​ചി​റ​കു​വി​ട​ര്‍​ത്താ​ന്‍ പോ​​ന്ന ആ​​റ് അത്‌ലറ്റുക​​ൾ...

ഗു​​ൽ​​വീ​​ർ സിം​​ഗ്

ഗ്ലാ​​സ്ഗോ​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ. 3000 മീ​​റ്റ​​ർ, 5000 മീ​​റ്റ​​ർ, 10,000 മീ​​റ്റ​​ർ ദീ​​ർ​​ഘ​​ദൂ​​ര ഇ​​ന​​ങ്ങ​​ളി​​ൽ പു​​തി​​യ ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡു​​ക​​ൾ കു​​റി​​ച്ച ഗു​​ൽ​​വീ​​ർ ഒ​​രു മ​​ണി​​ക്കൂ​​റി​​ൽ താ​​ഴെ സ​​മ​​യ​​ത്തി​​ൽ ഹാ​​ഫ് മാ​​ര​​ത്ത​​ണ്‍ പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന നേ​​ട്ട​​വും സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

പ​​രു​​ൾ ചൗ​​ധ​​രി

3000 മീ​​റ്റ​​ർ സ്റ്റീ​​പ്പി​​ൾ​​ചേ​​സി​​ലും 5000 മീ​​റ്റ​​റി​​ലും ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡി​​ന് ഉ​​ട​​മ​​യാ​​യ പ​​രു​​ൾ ചൗ​​ധ​​രി ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ചാ​​ന്പ്യ​​നും ഒ​​ളി​​ന്പ്യ​​നു​​മാ​​ണ്.

വി​​ശാ​​ൽ ടി.​​കെ.

400 മീ​​റ്റ​​ർ ഓ​​ട്ട​​ത്തി​​ൽ 45 സെ​​ക്ക​​ൻ​​ഡ് ബാ​​രി​​യ​​ർ മ​​റി​​ക​​ട​​ക്കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന ച​​രി​​ത്ര​​നേ​​ട്ടം കു​​റി​​ച്ച 22കാ​​ര​​നാ​​ണ് വി​​ശാ​​ൽ ടി.​​കെ. 44.98 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നീ​​ഷ് ചെ​​യ്ത് പു​​തി​​യ ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു.

ര​​ശ്ദീ​​പ് കൗ​​ർ

ഇ​​ന്ത്യ​​ൻ വ​​നി​​താ 400 മീ​​റ്റ​​ർ റി​​ലേ ടീ​​മി​​ന്‍റെ ക​​രു​​ത്താ​​ണ് ര​​ശ്ദീ​​പ് കൗ​​ർ. റി​​ലേ ഇ​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യെ മെ​​ഡ​​ൽ നേ​​ട്ട​​ത്തി​​ലേ​​ക്ക് ന​​യി​​ക്കാ​​ൻ ര​​ശ്ദീ​​പി​​ന് സാ​​ധി​​ക്കു​​മെ​​ന്നാ​​ണ് വി​​ശ്വാ​​സം.

രാ​​ജേ​​ഷ് ര​​മേ​​ഷ്

ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് സ്വ​​ർ​​ണ​​മെ​​ഡ​​ൽ ജേ​​താ​​വും ഏ​​ഷ്യ​​ൻ റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ത്ത ഇ​​ന്ത്യ​​യു​​ടെ 4x400 മീ​​റ്റ​​ർ റി​​ലേ ടീ​​മി​​ലെ പ്ര​​ധാ​​ന അം​​ഗ​​വു​​മാ​​ണ് രാ​​ജേ​​ഷ് ര​​മേ​​ഷ്.

സ​​ന്തോ​​ഷ് കു​​മാ​​ർ ത​​മി​​ള​​ര​​ശ​​ൻ

400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് വെ​​ങ്ക​​ല മെ​​ഡ​​ൽ ജേ​​താ​​വും ഇ​​ന്ത്യ​​യു​​ടെ സ്വ​​ർ​​ണം നേ​​ടി​​യ മി​​ക്സ​​ഡ് റി​​ലേ ടീ​​മി​​ലെ അം​​ഗ​​വു​​മാ​​ണ് സ​​ന്തോ​​ഷ് കു​​മാ​​ർ. 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ലും റി​​ലേ​​യി​​ലും താ​​രം പ്ര​​തീ​​ക്ഷ​​യാ​​ണ്.

അത്‌ല​​റ്റി​​ക്സ് മോ​​ഹം...

ചാ​​ടി​​ക്ക​​ട​​ക്കാ​​ൻ ശ്രീ​​ശ​​ങ്ക​​റും കു​​ശാ​​രെ​​യും

അത്‌ല​​റ്റി​​ക്സി​​ൽ മ​​ല​​യാ​​ളി ലോം​​ഗ്ജ​​ന്പ് താ​​രം എം. ​​ശ്രീ​​ശ​​ങ്ക​​റി​​ൽ ഇ​​ന്ത്യ മെ​​ഡ​​ൽ സ്വ​​പ്നം കാ​​ണു​​ന്നു. കാ​​ലി​​ലെ പ​​രി​​ക്കി​​ൽ​​നി​​ന്ന് മോ​​ചി​​ത​​നാ​​യി തി​​രി​​ച്ചെ​​ത്തി​​യ ശ്രീ​​ശ​​ങ്ക​​ർ മി​​ക​​ച്ച ഫോ​​മി​​ലാ​​ണ്.

ച​​രി​​ത്രം​​കു​​റി​​ച്ച് ഡ​​യ​​മ​​ണ്ട് മീ​​റ്റ് അത്‌ല​​റ്റി​​ക്സി​​ൽ മൂ​​ന്നാം സ്ഥാ​​നം നേ​​ടി​​യ ഹൈ​​ജ​​ന്പ്് താ​​രം സ​​ർ​​വേ​​ശ് കു​​ശാ​​രെ​​യും പ്രതീ​​ക്ഷ​​യാ​​ണ്. സീ​​സ​​ണി​​ൽ 2.31 മീ​​റ്റ​​ർ മ​​റി​​ക​​ട​​ന്ന് കു​​ശാ​​രെ ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് തിരുത്തിയിരു​​ന്നു.

നീ​​ര​​ജ് ചോ​​പ്ര

ജാ​​വ​​ലി​​ൻ ത്രോ​​യി​​ൽ മു​​ൻ ലോ​​ക ചാ​​ന്പ്യ​​നും ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണ​​മെ​​ഡ​​ൽ ജേ​​താ​​വു​​മാ​​യ നീ​​ര​​ജ് ചോ​​പ്ര​​യും ഇ​​ന്ത്യ​​ൻ സ്വ​​പ്ന​​മാ​​ണ്. സീ​​സ​​ണി​​ൽ 92.62 മീ​​റ്റ​​ർ ദൂ​​രം ക​​ണ്ടെ​​ത്തി​​യ ശ്രീ​​ല​​ങ്ക​​യു​​ടെ രു​​മേ​​ഷ് ത​​രം​​ഗ 2018ലെ ​​ജേ​​താ​​വാ​​യ നീ​​ര​​ജി​​ന് വ​​ലി​​യ​​വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തു​​ന്നു. സീ​​സ​​ണി​​ൽ 87.05 മീ​​റ്റ​​ർ ക​​ണ്ടെ​​ത്തി​​യ രോ​​ഹി​​ത് യാ​​ദ​​വും ഇ​​ന്ത്യ​​ക്കാ​​യി ഇ​​റ​​ങ്ങും.

ഇ​​ടി​​ച്ചി​​ടാ​​ൻ ജാ​​സ്മി​​നും സം​​ഘ​​വും

ബോ​​ക്സിം​​ഗി​​ൽ പു​​രു​​ഷ, വ​​നി​​താ താ​​ര​​ങ്ങ​​ൾ മെ​​ഡ​​ൽ ല​​ക്ഷ്യ​​മി​​ട്ടി​​റ​​ങ്ങും. വ​​നി​​ത​​ക​​ളി​​ൽ 57 കി​​ലോ വി​​ഭാ​​ഗ​​ത്തി​​ൽ ലോ​​ക​​ചാ​​ന്പ്യ​​നാ​​യ ജാ​​സ്മി​​ൻ ലം​​ബോ​​റി​​യ​​യി​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഉ​​റ​​ച്ച പ്ര​​തീ​​ക്ഷ. ഒ​​ളി​​ന്പി​​ക് വെ​​ങ്ക​​ല​​മെ​​ഡ​​ൽ ജേ​​താ​​വാ​​യ ലൗ​​ലി​​ന ബൊ​​ർ​​ഗൊ​​ഹി​​ൻ 75 കി​​ലോ വി​​ഭാ​​ഗ​​ത്തി​​ൽ മ​​ത്സ​​രി​​ക്കും. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ സ​​ച്ചി​​ൻ സി​​വാ​​ച് മ​​റ്റൊ​​രു പ്ര​​തീ​​ക്ഷ​​യാ​​ണ്.

ഹാ​​ട്രി​​ക് നോ​​ട്ട​​മി​​ട്ട് ചാ​​നു

ഭാ​​രോ​​ദ്വ​​ഹ​​ന​​ത്തി​​ൽ മീ​​രാ​​ഭാ​​യ് ചാ​​നു ഒ​​രി​​ക്ക​​ൽ​​കൂ​​ടി ഇ​​ന്ത്യ​​ൻ പ്ര​​തീ​​ക്ഷ​​ക​​ളു​​ടെ ഭാ​​രം താ​​ങ്ങും. ഹാ​​ട്രി​​ക് സ്വ​​ർ​​ണ​​മാ​​ണ് 48 കി​​ലോ വി​​ഭാ​​ഗ​​ത്തി​​ൽ ചാ​​നു ല​​ക്ഷ്യംവയ്ക്കുന്ന​​ത്. പു​​തു​​ത​​ല​​മു​​റ​​യി​​ലെ ബി​​ന്ദ്യാ​​റാ​​ണി ദേ​​വി (58), നി​​രു​​പ​​മ ദേ​​വി (63), ജ്ഞാ​​നേ​​ശ്വ​​രി യാ​​ദ​​വ് (53) എ​​ന്നി​​വ​​രും പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങും.

Tags : CommonwealthGames begin Sports Ovo IndoorStadium

Recent News

Corehub Up