x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചുവ​ട്ടു​പാ​ടം മെ​ർ​മി​യ​ർ ഭ​വ​നി​ൽ വൈ​ദിക​രു​ടെ സം​സ്കാ​രം ന​ട​ത്തി

വെബ്ഡെസ്ക്
Published: July 23, 2026 04:13 AM IST | Updated: July 23, 2026 04:13 AM IST

ബി​ഷ​പ്പു​മാ​രു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വൈ​ദീ​ക​രു​ടെ ​സം​സ്കാ​രശൂ​ശ്രൂ​ഷ.

വ​ട​ക്ക​ഞ്ചേ​രി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി അ​ന്ത​രി​ച്ച മി​ഷ​ണ​റീ​സ് ഓ​ഫ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡി ​സെ​യി​ൽ​സ് (എം​എ​സ്എ​ഫ്എ​സ്) വൈ​ദികസ​ഭാം​ഗ​ങ്ങ​ളാ​യ ഫാ.​തോ​മ​സ് ആ​നി​ക്കാ​ലാ​യി​ൽ (96), ഫാ.​പോ​ൾ തേ​നേ​ത്ത് (72) എ​ന്നീ വൈ​ദിക​രു​ടെ സം​സ്കാ​രശു​ശ്രൂ​ഷ​ക​ൾ ചു​വ​ട്ടു​പാ​ട​ത്തു​ള്ള എം​എ​സ്എ​ഫ്എ​സ് മെ​ർ​മി​യ​ര്‍ ഭ​വ​നി​ൽ ന​ട​ന്നു.​

ബി​ഷ​പ് എ​മി​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്, ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ നാ​ൽ​ഗോ​ണ്ട ബി​ഷ​പ് മാ​ർ ഡോ.​ ദ​മ​ൻ​കു​മാ​ർ എ​ന്നീ ബി​ഷ​പ്പു​മാ​രു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ.​

എംഎ​സ്എ​ഫ്എ​സ് വി​ശാ​ഖ​പ​ട്ട​ണം പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ.​ ജ​ഡു ജോ​സ​ഫ് റെ​ഡി, വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന വി​കാ​രി ഫാ.​ റെ​ജി പെ​രു​മ്പി​ള്ളി​ൽ, ചാ​ല​ക്കു​ടി മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ.​ മാ​ത്യു നാ​യ്ക്കം​പ​റ​മ്പി​ൽ, ചു​വ​ട്ടു​പാ​ടം മെ​ർ​മി​യ​ർ ഭ​വ​ൻ സു​പ്പീ​രി​യ​ർ ഫാ.​ഫി​ലി​പ്പ് പാ​റ​യ്ക്ക​ൽ, എം​എ​സ്എ​ഫ്എ​സ് സെ​മി​നാ​രി റെ​ക്ട​ർ ഫാ.​ ജോ​സ് ചെ​റി​യാം​ത​റ, ഫാ.​ജോ​സ് കു​ന്നു​കു​ടി​യി​ൽ, മെ​ർ​മി​യ​ർ ഭ​വ​ൻ പ്രൊ​ക്യു​റേ​റ്റ​ർ ഫാ.​ജോ​യ് കു​ഴി​ഞ്ഞാ​ലി​ൽ, പ​ന്ത​ലാം​പാ​ടം പ​ള്ളി വി​കാ​രി ഫാ.​ആ​ൻ​സ​ൺ മേ​ച്ചേ​രി, ഫാ.​ആ​ന്‍റോ അ​രി​ക്കാ​ട്ട് തു​ട​ങ്ങി​യ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.​

ഫാ.​ജോ​യ് മാ​മ്പ​ള്ളി ച​ര​മപ്ര​സം​ഗം ന​ട​ത്തി. വി​വി​ധ വൈ​ദിക​സ​ഭാം​ഗ​ങ്ങ​ളും പ​ന്ത​ലാം​പാ​ടം, വ​ള്ളി​യോ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​വ​ന്‍റുക​ളി​ൽനി​ന്നു​ള്ള സി​സ്റ്റേ​ഴ്സും വൈ​ദിക​രു​ടെ ബ​ന്ധു​മി​ത്രാ​ദി​ക​ളും വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ളും ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

Tags : funeral priests Chuvattupadam MermiorBhavan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up