വടക്കഞ്ചേരി: കഴിഞ്ഞ ദിവസങ്ങളിലായി അന്തരിച്ച മിഷണറീസ് ഓഫ് സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് (എംഎസ്എഫ്എസ്) വൈദികസഭാംഗങ്ങളായ ഫാ.തോമസ് ആനിക്കാലായിൽ (96), ഫാ.പോൾ തേനേത്ത് (72) എന്നീ വൈദികരുടെ സംസ്കാരശുശ്രൂഷകൾ ചുവട്ടുപാടത്തുള്ള എംഎസ്എഫ്എസ് മെർമിയര് ഭവനിൽ നടന്നു.
ബിഷപ് എമിരിറ്റസ് മാർ ജേക്കബ് മനത്തോടത്ത്, ആന്ധ്രാപ്രദേശിലെ നാൽഗോണ്ട ബിഷപ് മാർ ഡോ. ദമൻകുമാർ എന്നീ ബിഷപ്പുമാരുടെ പ്രധാന കാർമികത്വത്തിലായിരുന്നു സംസ്കാര ശുശ്രൂഷകൾ.
എംഎസ്എഫ്എസ് വിശാഖപട്ടണം പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജഡു ജോസഫ് റെഡി, വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളിൽ, ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കംപറമ്പിൽ, ചുവട്ടുപാടം മെർമിയർ ഭവൻ സുപ്പീരിയർ ഫാ.ഫിലിപ്പ് പാറയ്ക്കൽ, എംഎസ്എഫ്എസ് സെമിനാരി റെക്ടർ ഫാ. ജോസ് ചെറിയാംതറ, ഫാ.ജോസ് കുന്നുകുടിയിൽ, മെർമിയർ ഭവൻ പ്രൊക്യുറേറ്റർ ഫാ.ജോയ് കുഴിഞ്ഞാലിൽ, പന്തലാംപാടം പള്ളി വികാരി ഫാ.ആൻസൺ മേച്ചേരി, ഫാ.ആന്റോ അരിക്കാട്ട് തുടങ്ങിയ വൈദികർ സഹകാർമികരായിരുന്നു.
ഫാ.ജോയ് മാമ്പള്ളി ചരമപ്രസംഗം നടത്തി. വിവിധ വൈദികസഭാംഗങ്ങളും പന്തലാംപാടം, വള്ളിയോട് ഉൾപ്പെടെയുള്ള കോൺവന്റുകളിൽനിന്നുള്ള സിസ്റ്റേഴ്സും വൈദികരുടെ ബന്ധുമിത്രാദികളും വിവിധ ഇടവകളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകളിൽ പങ്കെടുത്തു.