x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാര്‍ഥികളുടെ സമരത്തിനു പൂര്‍ണ പിന്തുണയെന്ന് രാഹുല്‍

ജോ​ര്‍ജ് ക​ള്ളി​വ​യ​ലി​ല്‍
Published: July 23, 2026 03:38 AM IST | Updated: July 23, 2026 03:38 AM IST

രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍ഹി: സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ര്‍ഥി​ക​ളെ ത​ല്ലി​ച്ച​ത​ച്ച​തി​നു പ്ര​ധാ​ന​മ​ന്ത്രി മാ​പ്പു പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു വി​ദ്യാ​ര്‍ഥി​ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പൂ​ര്‍ണ പി​ന്തു​ണ ന​ല്‍കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഏ​ഴ​ര കോ​ടി വി​ദ്യാ​ര്‍ഥി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ബാ​ധി​ച്ച പ​ത്തു വ​ര്‍ഷ​ത്തെ 152 ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ച്ച​ക​ളി​ലൂ​ടെ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടെ​ന്നും അ​തി​ന്‍റെ പ്ര​തീ​ക​മാ​യ ക​ഴി​വു​കെ​ട്ട, അ​ഴി​മ​തി​ക്കാ​ര​നാ​യ വി​ദ്യാ​ഭ്യാ​സമ​ന്ത്രി ധ​ര്‍മേ​ന്ദ്ര പ്ര​ധാ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ന്ത്രി പ്ര​ധാ​ന്‍ രാ​ജി​വ​യ്ക്കു​ക, വി​ദ്യാ​ര്‍ഥി​ക​ളെ ക്രൂ​ര​മാ​യി മ​ര്‍ദി​ച്ച​വ​ര്‍ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ക, പ്ര​ധാ​ന​മ​ന്ത്രി വി​ദ്യാ​ര്‍ഥി​ക​ളോ​ടു മാ​പ്പു പ​റ​യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളി​ല്‍നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്നും രാ​ഹു​ല്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​വ അം​ഗീ​ക​രി​ക്കാ​തെ പാ​ര്‍ല​മെ​ന്‍റി​ല്‍ ച​ര്‍ച്ച ന​ട​ത്ത​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ഇ​ന്ന​ത്തെ യോ​ഗം തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ഐ​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ ഭ​വ​നി​ല്‍ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി, കെ.​സി. വേ​ണു​ഗോ​പാ​ല്‍, ജ​യ്‌​റാം ര​മേ​ശ്, പ​വ​ന്‍ ഖേ​ര എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. വി​ദ്യാ​ര്‍ഥിസ​മ​ര​ത്തി​നു പൂ​ര്‍ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴും കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍ട്ടി​യെ​ക്കു​റി​ച്ച് രാ​ഹു​ല്‍ സ​മ്പൂ​ര്‍ണ മൗ​നം പാ​ലി​ച്ച​തു ശ്ര​ദ്ധേ​യ​മാ​യി.

പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ തീ​വ്ര​വാ​ദി​ക​ള​ല്ല. അ​വ​ര്‍ ന​മ്മു​ടെ ഭാ​വി​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു നേ​രേ​യാ​ണു സു​ര​ക്ഷാസേ​ന ആ​യു​ധം ചൂ​ണ്ടി​യ​ത്. ഈ ​രാ​ജ്യം ന​ല്‍കേ​ണ്ട അ​വ​കാ​ശ​ങ്ങ​ളാ​ണ് അ​വ​ര്‍ ചോ​ദി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ ത​ല്ലി​ച്ച​ത​ച്ച​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ എ​ല്ലാ​വ​ര്‍ക്കു​മെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം - രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ഏ​ഴ​ര കോ​ടി വി​ദ്യാ​ര്‍ഥി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ബാ​ധി​ച്ചി​ട്ടും ആ​രെ​യും ശി​ക്ഷി​ച്ചി​ട്ടി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ര്‍ഥി​ക​ള്‍ അ​നു​ഭ​വി​ച്ച മാ​ന​സി​കസ​മ്മ​ര്‍ദം നി​സാ​ര​മ​ല്ല. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച​തെ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​ന്ത്യ​യു​ടെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം ആ​സൂ​ത്രി​ത​മാ​യി ത​ക​ര്‍ക്ക​പ്പെ​ട്ടു​വെ​ന്ന് രാ​ഹു​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

മെ​ഡി​ക്ക​ല്‍ നീ​റ്റ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രു​ടെ കു​ടും​ബം ഓ​രോ വ​ര്‍ഷ​വും 1.32 ല​ക്ഷം കോ​ടി രൂ​പ​യോ​ളം ചെ​ല​വ​ഴി​ക്കു​ന്നു. ഇ​ന്ത്യ​യു​ടെ വി​ദ്യാ​ഭ്യാ​സ ബ​ജ​റ്റി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന 1.4 ല​ക്ഷം കോ​ടി രൂ​പ വേ​റെ​യും. നീ​തി​പൂ​ര്‍വ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​മാ​ണു വി​ദ്യാ​ര്‍ഥി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

Tags : RahulGandhi FullSupport expresses students protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up