Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndoorStadium

കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സിന് ഇന്നാരംഭം

ഗ്ലാ​​സ്ഗോ: ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റ് പു​​രു​​ഷ- വ​​നി​​താ ഫൈ​​റ്റ്. ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ആ​​വേ​​ശം. ഇ​​ട​​വേ​​ള​​ക​​ളി​​ല്ലാ​​തെ കാ​​യി​​ക പ്രേ​​മി​​ക​​ൾ​​ക്ക് ആ​​വേ​​ശ​​വും ആ​​സ്വാ​​ദ​​ന​​വും തു​​ട​​രു​​ന്നു. ഇ​​ന്നു മു​​ത​​ൽ 2026 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് (‘ഗ്ലാ​​സ്ഗോ 2026’) പു​​തു ആ​​വേ​​ശം ന​​ൽ​​കി തു​​ട​​ങ്ങും.

സ്‌കോട്‌ലന്‍ഡി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ന​​ഗ​​ര​​മാ​​യ ഗ്ലാ​​സ്ഗോ​​യി​​ൽ ഇ​​ന്നുമു​​ത​​ൽ ഓ​​ഗ​​സ്റ്റ് ര​​ണ്ട് വ​​രെ​​യാ​​ണ് ഗെ​​യിം​​സി​​ന്‍റെ 23-ാം എ​​ഡി​​ഷ​​ൻ ന​​ട​​ക്കു​​ക. ഓ​​വോ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങു​​ക​​ളോ​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​കും.

ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​നാ​​ണ് പോ​​രാ​​ട്ട​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. 24 മു​​ത​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ തു​​ട​​ങ്ങും. 27ന് ​​ട്രാ​​ക്ക് ആ​​ൻ​​ഡ് ഫീ​​ൽ​​ഡ് പോ​​രാ​​ട്ട​​ത്തി​​ന് തു​​ട​​ക്കം. ഓ​​ഗ​​സ്റ്റ് ര​​ണ്ടി​​നു സ​​മാ​​പ​​നം.

ന​​ഗ​​ര​​ത്തി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട നാ​​ല് വേ​​ദി​​ക​​ളി​​ലാ​​യി 10 കാ​​യി​​ക ഇ​​ന​​ങ്ങ​​ളും ആ​​റ് പാ​​രാ-​​സ്പോ​​ർ​​ട്സ് ഇ​​ന​​ങ്ങ​​ളു​​മാ​​ണ് ഉ​​ൾ​​പ്പെ​​ടു​​ന്ന​​ത്. 74 രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള 3,000 കാ​​യി​​ക​​താ​​ര​​ങ്ങ​​ൾ ഭാ​​ഗ​​മാ​​കും. നേ​​ര​​ത്തേ ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ വി​​ക്ടോ​​റി​​യ​​യി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ച ഗെ​​യിം​​സ് ഗ്ലാ​​സ്ഗോ​​യി​​ലേ​​ക്ക് മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ന് സ്‌കോട്‌ ലന്‍ഡ് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത് നാ​​ലാം ത​​വ​​ണ​​യാ​​ണ് (1970, 1986, 2014). മ​​ത്സ​​ര​​ങ്ങ​​ൾ കേ​​ന്ദ്രീ​​കൃ​​ത​​വും യാ​​ത്രാ സൗ​​ഹൃ​​ദ​​വു​​മാ​​ക്കാ​​ൻ എ​​ല്ലാ വേ​​ദി​​ക​​ളെ​​യും എ​​ട്ട് മൈ​​ൽ ചു​​റ്റ​​ള​​വി​​ലു​​ള്ള ഒ​​രു മേ​​ഖ​​ല​​യ്ക്കു​​ള്ളി​​ൽ ക്ര​​മീ​​ക​​രി​​ച്ചു​​കൊ​​ണ്ട് മ​​ത്സ​​ര​​വേ​​ദി​​ക​​ളു​​ടെ വി​​ന്യാ​​സം ഏ​​കീ​​ക​​രി​​ച്ചു.

വേ​​ദി​​യും മ​​ത്സ​​ര​​വും

സ്കോ​​ട്ട്സ്റ്റ​​ണ്‍ സ്റ്റേ​​ഡി​​യം: അത്‌ല​​റ്റി​​ക്സ്, പാ​​രാ അത്‌ല​​റ്റി​​ക്സ്.

ടോ​​ൾ​​ക്രോ​​സ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ്വി​​മ്മിം​​ഗ് സെ​​ന്‍റ​​ർ: നീ​​ന്ത​​ൽ, പാ​​രാ നീ​​ന്ത​​ൽ.

സ്കോ​​ട്ടി​​ഷ് ഇ​​വ​​ന്‍റ് കാ​​ന്പ​​സ് (SEC): ദ ​​ഹൈ​​ഡ്രോ (ജിം​​നാ​​സ്റ്റി​​ക്സ്, വെ​​യ്റ്റ് ലി​​ഫ്റ്റിം​​ഗ്, ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങ്), ആ​​ർ​​മ​​ഡി​​ല്ലോ സെ​​ന്‍റ​​ർ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്നു.

ഗ്ലാ​​സ്ഗോ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ അ​​രീ​​ന: 3x3 ബാ​​സ്ക​​റ്റ്ബോ​​ൾ, നെ​​റ്റ്ബോ​​ൾ, ജൂ​​ഡോ.

കാ​​യി​​ക ഇ​​ന​​ങ്ങ​​ൾ

പ​​ത്ത് കാ​​യി​​ക ഇ​​ന​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് 2026ൽ ​​ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്.

അത്‌ല​​റ്റി​​സക്സ് & പാ​​രാ അത്‌ല​​റ്റി​​​​ക്സ്, നീ​​ന്ത​​ൽ & പാ​​രാ നീ​​ന്ത​​ൽ, ആ​​ർ​​ട്ടി​​സ്റ്റി​​ക് ജിം​​നാ​​സ്റ്റി​​ക്സ്, ട്രാ​​ക്ക് സൈ​​ക്ലിം​​ഗ് & പാ​​രാ സൈ​​ക്ലിം​​ഗ് ട്രാ​​ക്ക്, ഭാ​​രോ​​ദ്വ​​ഹ​​നം & പാ​​രാ പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ്, ബോ​​ൾ​​സ് & പാ​​രാ ബോ​​ൾ​​സ്, ബോ​​ക്സിം​​ഗ്, ജൂ​​ഡോ, നെ​​റ്റ്ബോ​​ൾ, 3x3 ബാ​​സ്ക​​റ്റ്ബോ​​ൾ & 3x3 വീ​​ൽ​​ചെ​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ.

Latest News

Corehub Up