x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ സു​ര​ക്ഷാ​വീ​ഴ്ച​യും മോ​ഷ​ണ​വും


Published: May 28, 2026 02:01 AM IST | Updated: May 28, 2026 02:02 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ​​​പ​​​ത്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്ര​​​ത്തി​​​ൽ സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച​​​യും മോ​​​ഷ​​​ണ​​​വും ന​​​ട​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്ത​​​ൽ.

ക്ഷേ​​​ത്ര​​​ത്തി​​​ൽ നി​​​ന്നു നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ പ​​​ഴ​​​ക്ക​​​മു​​​ള്ള അ​​​മൂ​​​ല്യ​​​വ​​​സ്തു​​​ക്ക​​​ളും സ്വ​​​ർ​​​ണ​​​വും വ​​​ജ്ര​​​വും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ ഇ​​​ട​​​യ്ക്കി​​​ടെ മോ​​​ഷ​​​ണം പോ​​​കു​​​ന്ന​​​താ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മേ​​​ധാ​​​വി ന​​​ട​​​ത്തി​​​യ ആ​​​ഭ്യ​​​ന്ത​​​ര ഓ​​​ഡി​​​റ്റി​​​ലും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലു​​​മാ​​​ണ് മോ​​​ഷ​​​ണ​​​വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ ശ്രീ​​​കോ​​​വി​​​ലി​​​നു​​​ള്ളി​​​ൽ അ​​​തീ​​​വ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ക്കേ​​​ണ്ട വ​​​ജ്രം പ​​​തി​​​ച്ച അ​​​മൂ​​​ല്യ ആ​​​ഭ​​​ര​​​ണ​​​മാ​​​യ വൈ​​​ര​​​നാ​​​മം ക്ഷ​​​ത്ര​​​ത്തി​​​ൽ നി​​​ന്നു ക​​​വ​​​ർ​​​ച്ച ചെ​​​യ്തു. ആ​​​റു​​​മാ​​​സം മു​​​ൻ​​​പ് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി കൊ​​​ണ്ടു​​​പോ​​​യി എ​​​ന്നാ​​​ണ് ഇ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​ക​​​ളി​​​ൽ ഉ​​​ള്ള​​​തെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ ക്ഷേ​​​ത്ര​​​ത്തി​​​ൽ തി​​​രി​​​കെ എ​​​ത്തി​​​ച്ചി​​​ട്ടി​​​ല്ല.

വ​​​ഴി​​​പാ​​​ടാ​​​യി ല​​​ഭി​​​ച്ച സ്വ​​​ർ​​​ണ ഉ​​​രു​​​പ്പ​​​ടി​​​ക​​​ളി​​​ൽ 78 ഗ്രാം ​​​സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ കു​​​റ​​​വാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക്ഷേ​​​ത്ര​​​ത്തി​​​ലെ സ്വ​​​ർ​​​ണ​​​വി​​​ള​​​ക്കും ഇ​​​തേ രീ​​​തി​​​യി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കെ​​​ന്ന വ്യാ​​​ജേ​​​ന ക​​​ട​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ആ​​​റു​​​മാ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും സ്വ​​​ർ​​​ണ​​​വി​​​ള​​​ക്കു തി​​​രി​​​കെ കൊ​​​ണ്ടു​​​വ​​​ന്ന​​​താ​​​യി ര​​​ജി​​​സ്റ്റ​​​റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.

ശ്രീ​​​പ​​​ത്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളെ പൂ​​​ർ​​​ണ​​​മാ​​​യി നോ​​​ക്കു​​​കു​​​ത്തി​​​യാ​​​ക്കി ന​​​ട​​​ക്കു​​​ന്ന തു​​​ട​​​ർ​​​ച്ച​​​യാ​​​യ മോ​​​ഷ​​​ണ​​​ങ്ങ​​​ൾ നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​മാ​​​യാ​​​ണ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ നി​​​ല​​​വ​​​റ​​​യ്ക്ക് പു​​​റ​​​ത്തു​​​ള്ള മു​​​ഴു​​​വ​​​ൻ സ്വ​​​ർ​​​ണ​​​വും വെ​​​ള്ളി​​​യും എ​​​ത്ര​​​യും വേ​​​ഗം സു​​​ര​​​ക്ഷി​​​ത​​​മാ​​​യ സ്ട്രോം​​​ഗ് റൂ​​​മു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റ​​​ണ​​​മെ​​​ന്നും, ഭ​​​ക്ത​​​ർ ന​​​ൽ​​​കു​​​ന്ന വ​​​ഴി​​​പാ​​​ടു​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി ലോ​​​ക്ക​​​റു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റി പ്ര​​​ത്യേ​​​ക പോ​​​ലീ​​​സ് കാ​​​വ​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും ഡി​​​ജി​​​പി സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തു.

വി​​​ഐ​​​പി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​രാ​​​ളെ​​​യും സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്ലാ​​​തെ ക്ഷേ​​​ത്ര​​​ത്തി​​​നു​​​ള്ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​രു​​​ത്. സു​​​ര​​​ക്ഷാ ഓ​​​ഡി​​​റ്റിം​​​ഗ് ക​​​ർ​​​ശ​​​ന​​​മാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

ശക്തമായ നടപടിയെന്ന് മന്ത്രി കെ. മുരളീധരന്‍

കോ​​ഴി​​ക്കോ​​ട്: പ​​ത്മ​​നാ​​ഭ​​സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ല്‍നി​​ന്ന് സ്വ​​ര്‍ണം കാ​​ണാ​​താ​​യ സം​​ഭ​​വ​​ത്തി​​ല്‍ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ദേ​​വ​​സ്വം, ആ​​രോ​​ഗ്യ മ​​ന്ത്രി കെ. ​​മു​​ര​​ളീ​​ധ​​ര​​ന്‍ മാ​​ധ്യ​​മ പ്ര​​വ​​ര്‍ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു.

സ്വ​​ര്‍ണ​​ക്കൊ​​ള്ള​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യം ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യു​​മാ​​യി സം​​സാ​​രി​​ച്ചി​​ട്ടു​​ണ്ട്. പ​​ത്മ​​നാ​​ഭ​​സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ലെ ഭ​​ര​​ണ​​സ​​മി​​തി കോ​​ട​​തി​​യു​​ടെ മേ​​ല്‍നോ​​ട്ട​​ത്തി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​താ​​ണ്. കേ​​ന്ദ്ര- സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രി​​ന്‍റെ അം​​ഗ​​ങ്ങ​​ള്‍ അ​​തി​​ലു​​ണ്ട്.

ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട റി​​പ്പോ​​ര്‍ട്ട് ന​​ല്‍കാ​​ന്‍ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യം ഭ​​ര​​ണ​​സ​​മി​​തി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. റി​​പ്പോ​​ര്‍ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും. ദേ​​വ​​ന്‍റെ സ്വ​​ത്തു​​ക്ക​​ള്‍ കൊ​​ള്ള​​യ​​ടി​​ക്കു​​ന്ന​​ത് ശ​​ബ​​രി​​മ​​ല​​യി​​ലാ​​യാ​​ലും പ​​ത്മ​​നാ​​ഭ​​സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ലാ​​യാ​​ലും ശ​​രി​​യ​​ല്ല. ശ​​ബ​​രി​​മ​​ല സ്വ​​ര്‍ണ​​ക്കൊ​​ള്ള​​യി​​ലും നി​​യ​​മോ​​പ​​ദേ​​ശം തേ​​ടി തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ണ്ടാ​​കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Tags : Sri Padmanabhaswamy Temple theft breach Security

Recent News

Corehub Up