Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PatibelCompany

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രേ വി​ജി​ല​ൻ​സ് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന അ​​​ഴി​​​മ​​​തിയാ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും സംബന്ധിച്ച് വി​​​ദേ​​​ശ എ​​​ൻ​​​ജി​​​നിയ​​​റു​​​ടെ ആ​​​ത്മ​​​ഹ​​​ത്യാ​​ക്കു​​​റി​​​പ്പി​​​ലെ ആ​​​രോ​​​പ​​​ണ​​​വും വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം (ഒ​​​ന്ന്) എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​ങ്ങി. എ​​​സ്പി ഇ​​​മ്മാ​​​നു​​​വേ​​​ൽ പോ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​ണു പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന.

ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രി​​​ക്കേ എം​​​സി റോ​​​ഡ് ന​​​വീ​​​ക​​​ര​​​ണ ക​​​രാ​​​ർ ജോ​​​ലി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്ന പ​​​തി​​​ബെ​​​ൽ ക​​​ന്പ​​​നി​​​യി​​​ൽ​​നി​​​ന്നു കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​രോ​​​പ​​​ണം.

മ​​​ലേ​​​ഷ്യ​​​ൻ ​​​സ്വ​​​ദേ​​​ശി​​​യും എ​​​ൻ​​​ജി​​​നി​​​യ​​​റു​​​മാ​​​യി​​​രു​​​ന്ന ലീ ​​​സി ബെ​​​ൻ ആ​​​യി​​​രു​​​ന്നു പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ​​​ർ. കെ​​​എ​​​സ്ടി​​​പി നി​​​ർ​​​മാ​​​ണ ജോ​​​ലി​​​ക​​​ളു​​​ടെ പ​​​ണം ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ലീ ​​​സി ബെ​​​ൻ മ​​​ലേ​​​ഷ്യ​​​യി​​​ലെ ക്വാ​​​ല​​​ലം​​​പുരി​​​ൽ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തു. ആ​​​ത്മ​​​ഹ​​​ത്യാ​​ക്കു​​​റി​​​പ്പി​​​ൽ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ പേ​​​ര് ഉ​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

എ​​​ന്നാ​​​ൽ, ആ​​​ത്മ​​​ഹ​​​ത്യാ​​ക്കു​​​റി​​​പ്പോ, ലീ ​​​സി ബെ​​​നി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യോ ക​​​ന്പ​​​നി​​​യു​​​ടെ​​​യോ പ​​​രാ​​​തി​​​യോ ഇ​​​ല്ലെ​​​ന്നാ​​​ണ് അ​​​ന്ന് കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച എ​​​സ്ഐ​​​യു (ഒ​​​ന്ന്) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

തെ​​​ളി​​​വോ മൊ​​​ഴി​​​ക​​​ളോ ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി കേ​​​സ് ത​​​ള്ളി​​​യ​​​ത്. ഇ​​​തു പു​​​ന​​ര​​​ന്വേ​​​ഷി​​​ക്കാ​​​നാണ് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പ​​​ഴ​​​യ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ അ​​​ന്നു കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ചി​​​രു​​​ന്ന എ​​​സ്ഐ​​​യു ഒ​​​ന്നി​​​നെ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

എ​​​ന്നാ​​​ൽ, പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ​​ത്ത​​ന്നെ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷി​​​ക്കാ​​​നാവശ്യ മായ രേ​​​ഖ​​​ക​​​ളോ തെ​​​ളി​​​വു​​​ക​​​ളോ ഇ​​​ല്ലെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന. എ​​​ന്താ​​​യാ​​​ലും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ൽ ഫ​​​യ​​​ലു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up