x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ ന​ന​ഞ്ഞ് യാ​ത്ര​ക്കാ​ർ, കു​ഴി​യും ചെ​ളി​യും വെ​ള്ള​ക്കെ​ട്ടും

സ്വ​ന്തം ലേ​ഖി​ക
Published: June 11, 2026 01:16 AM IST | Updated: June 11, 2026 01:16 AM IST


തൃ​ശൂ​ർ: ചെ​ളി​യി​ലും വെ​ള്ള​ക്കെ​ട്ടി​ലും മ​റ​ഞ്ഞി​രി​ക്കു​ന്ന കു​ഴി​യി​ൽ​വീ​ണ് പ​രി​ക്കേ​ൽ​ക്കാ​തെ​യും ത​ല​ങ്ങും വി​ല​ങ്ങും ഓ​ടു​ന്ന ബ​സു​ക​ൾ​ക്ക​ടി​യി​ൽ​പെ​ടാ​തെ​യും ഭാ​ഗ്യ​മു​ണ്ടെ​ങ്കി​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന​ക​ത്തു​കൂ​ടി കാ​ത്തി​രി​പ്പു​പു​ര​യി​ലെ​ത്താം. ത​ക​ര​ഷീ​റ്റ് മേ​ഞ്ഞ പ​രി​മി​ത​സൗ​ക​ര്യം മാ​ത്ര​മു​ള്ള ചെ​റി​യ ഷെ​ഡി​ൽ എ​ത്തി​പ്പെ​ട്ടാ​ലും ഇ​രി​ക്കു​ന്ന​തും നി​ൽ​ക്കു​ന്ന​തും ചെ​ളി​യി​ൽ​ത​ന്നെ. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രെ​ത്തു​ന്ന തൃ​ശൂ​ർ കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ അ​വ​സ്ഥ​യാ​ണി​ത്.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് യാ​ത്ര​ക്കാ​ർ ബ​സ് ക​യ​റു​ന്ന​ത്. ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ലേ​ക്കു ക​യ​റു​ന്ന ഭാ​ഗ​ത്ത് റോ​ഡ് ത​ക​ർ​ന്ന​നി​ല​യി​ലാ​ണ്. ഇ​ട​തു​വ​ശ​ത്തു​ള്ള വ​ർ​ക്ക്ഷോ​പ്പി​ന്‍റെ ഭാ​ഗ​ത്തും ചെ​ളി​യും വെ​ള്ള​ക്കെ​ട്ടും.
‌പ​ഴ​യ കെ​എ​സ്ആ​ർ​ടി​സി കെ​ട്ടി​ട​ത്തി​ന്‍റെ സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന ഭാ​ഗ​ത്തു വ​ൻ​കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടും. ന​ടു​വി​ൽ ബ​സ് നി​ർ​ത്തി​യി​ടു​ന്ന​തും ആ​ളു​ക​ൾ ന​ട​ക്കു​ന്ന​തു​മാ​യ ഭാ​ഗ​ത്ത് എ​ണ്ണ​മ​റ്റ കു​ഴി​ക​ളും ചെ​ളി​വെ​ള്ള​വും. കാ​ത്തി​രി​പ്പു​പു​ര​യി​ൽ ക​സേ​ര​ക​ൾ​ക്ക​ടി​യി​ലേ​ക്കു​വ​രെ ചെ​ളി​വെ​ള്ളം ക​യ​റു​ന്നു. ഇ​രു​ന്നാ​ലും നി​ന്നാ​ലും മ​ഴ​പെ​യ്താ​ൽ ന​ന​ഞ്ഞു​കു​തി​രു​മെ​ന്ന​താ​ണു സ്ഥി​തി.

മൂ​ത്ര​പ്പു​ര​യു​ടെ ഭാ​ഗ​ത്തെ ടൈ​ലു​ക​ൾ ചെ​ളി ച​വി​ട്ടി​ക്ക​യ​റ്റി കു​ഴ​ഞ്ഞു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. ഫാ​മി​ലി വെ​യ്റ്റിം​ഗ് റൂ​മി​ലേ​ക്കു ക​യ​റു​ന്ന ഭാ​ഗ​ത്തും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. ടീ​ഷോ​പ്പി​ൽ​നി​ന്ന് ല​ഘു​ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ചെ​ളി​യി​ൽ ച​വി​ട്ടി​നി​ൽ​ക്ക​ണം. കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ബി​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ക​ട്ടെ മൂ​ത്ര​പ്പു​ര​യോ​ടു ചേ​ർ​ന്നു​ള്ള വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ.

ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ​നി​ന്നു പു​റ​ത്തേ​ക്കു പോ​കു​ന്ന ഭാ​ഗ​ത്തു റോ​ഡി​നോ​ടു ചേ​ർ​ന്നു​മു​ണ്ട് വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും. ഇ​തി​ലൂ​ടെ​യാ​ണ് യാ​ത്ര​ക്കാ​രി​ലേ​റെ​യും ക​യ​റി​വ​രു​ന്ന​ത്. ദി​നം​പ്ര​തി 1200ൽ ​അ​ധി​കം ബ​സു​ക​ൾ വ​ന്നു​പോ​കു​ന്ന സ്റ്റാ​ൻ​ഡി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ.

സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​നു ടെ​ൻ​ഡ​ർ പോ​ലു​മാ​യി​ല്ല

ഇ​തു​വ​രെ സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​നു ടെ​ൻ​ഡ​ർ​പോ​ലും വി​ളി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​വ​രം. അ​ത്യാ​ധു​നി​ക ബ​സ് ടെ​ർ​മി​ന​ൽ അ​തി​വേ​ഗം പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യാ​ണ് പ​ഴ​യ സ്റ്റാ​ൻ​ഡ് പൊ​ളി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് ഏ​ഴി​ന് നി​ർ​മാ​ണോ​ദ്ഘാ​ട​നം അ​ന്ന​ത്തെ ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​റാ​ണ് നി​ർ​വ​ഹി​ച്ച​ത്.

അ​ന്ന​ത്തെ എം​എ​ൽ​എ പി. ​ബാ​ല​ച​ന്ദ്ര​ന്‍റെ വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്ന് ഏ​ഴു കോ​ടി രൂ​പ, ന​വ​കേ​ര​ള​സ​ദ​സ് ഫ​ണ്ടി​ൽ​നി​ന്ന് അ​ഞ്ചു കോ​ടി രൂ​പ, ആ​സ്തി​വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്ന് 2.5 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ ആ​കെ 20 കോ​ടി മു​ട​ക്കി​യാ​ണ് നി​ർ​മാ​ണം ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.

തൃ​ശൂ​രി​ന്‍റെ വി​ക​സ​നം വി​ളി​ച്ചോ​തു​ന്ന മൂ​ന്നു​നി​ല​ക്കെ​ട്ടി​ടം, ഒ​രേ​സ​മ​യം 24 ബ​സു​ക​ൾ ട്രാ​ക്കി​ൽ ഇ​ടാ​നു​ള്ള സൗ​ക​ര്യം, റെ​യി​ൽ​വേ സ്റ്റേ​ഷ​നും കെ ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡും ബ​ന്ധി​പ്പി​ക്കു​ന്ന ആ​കാ​ശ​പ്പാ​ത, കാ​ന്‍റീ​ൻ, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ്ര​ത്യേ​ക മു​റി​ക​ൾ, വ​നി​താ​സൗ​ഹൃ​ദ ഏ​രി​യ​ക​ൾ, ശു​ചി​മു​റി​സ​മു​ച്ച​യം, വെ​യ്റ്റിം​ഗ് ഏ​രി​യ, മു​ല​യൂ​ട്ട​ൽ​കേ​ന്ദ്രം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.
നി​ല​വി​ൽ നി​ർ​മാ​ണം എ​ന്നു പൂ​ർ​ത്തി​യാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ​ക്കു വ്യ​ക്ത​മാ​യ മ​റു​പ​ടി​യി​ല്ല. കെ​എ​സ്ആ​ർ​ടി​സി ഓ​ഫീ​സ് ഇ​പ്പോ​ൾ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Tags : Nattuvishesham Local News Thrissur Rain drenches pilgrims mud

Recent News

Corehub Up