മതിലകം പഞ്ചായത്ത് പൂവത്തുംകടവ് ഗ്രാമസഭ യോഗം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. പ്രസീത ഉദ്ഘാടനം ചെയ്യുന്നു.
പൂവത്തുംകടവ്: ദേശീയപാത മതിലകം പഞ്ചായത്ത് പ്രദേശത്ത് ഒന്നര കിലോമീറ്റർ ദൂരം സർവീസ് റോഡ് അനുവദിക്കണമെന്നു മതിലകം പഞ്ചായത്ത് പൂവത്തുംകടവ് ഗ്രാമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശ്രീനാരായണപുരം പോള ഹാളിൽ നടന്ന ഗ്രാമസഭയോഗം മതിലകം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. പ്രസീത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിൽ പി. മേനോൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി രാമദാസ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹസീന റഷീദ്, പഞ്ചായത്ത് അംഗങ്ങളായ രതി ഗോപിനാഥ്, ആർ.എം. ജലീൽ, ജോസ് മഞ്ഞളി, ഷൈൻ പള്ളത്ത്, മഞ്ജുഷ നഗുലൻ, രമണി സുരേഷ്, ബിജിത ഗണേഷ്, വാർഡ് വികസന സമിതി കൺവീനർ റീനാ സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Grama Sabha