x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന​ക്കൊ​ടി - പു​ള്ള് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്: പ​രി​ഹാ​രംതേ​ടി എം​എ​ൽ​എ

വെബ് ഡെസ്ക്
Published: August 10, 2026 04:06 AM IST | Updated: August 10, 2026 04:06 AM IST

മ​ന​ക്കൊ​ടി - പു​ള്ള് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ സി. ​ര​വീ​ന്ദ്ര​നാ​ഥ് എംഎ​ൽഎ സ​ന്ദ​ർ​ശ​നം​ന​ട​ത്തു​ന്നു.

അ​രി​മ്പൂ​ർ: മ​ന​ക്കൊ​ടി - പു​ള്ള് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടും വാ​രി​യം കോ​ൾ പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യും ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി സി. ​ര​വീ​ന്ദ്ര​നാ​ഥ് എം​എ​ൽ​എ പ​റ​ഞ്ഞു. വെ​ള്ള​ക്കെ​ട്ടു​മൂ​ലം ഗ​താ​ഗ​തം​നി​രോ​ധി​ച്ച പി​ഡ​ബ്ല്യു​ഡി റോ​ഡ് സ​ന്ദ​ർ​ശി​ച്ച​തി​നു​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റോ​ഡ് ഉ​യ​ർ​ത്തി ഡ്രെയിനേ​ജ് സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സ്ഥി​ര​മാ​യ സം​ര​ക്ഷ​ണ​പ്ര​വൃ​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ടി​യ​ന്ത​ര​നി​ർ​ദേ​ശം​ന​ൽ​കി. ആ​വ​ശ്യ​മാ​യ ഭ​ര​ണാ​നു​മ​തി​യും ഫ​ണ്ടും അ​നു​വ​ദി​ക്ക​ണ​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ടാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ​പോ​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് വെ​ള്ള​ക്കെ​ട്ടു​മൂ​ലം ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

മ​ഴ​ക്കാ​ല​ത്ത് പ്ര​ദേ​ശ​വാ​സി​ക​ൾ ദി​വ​സ​ങ്ങ​ളോ​ളം ഒ​റ്റ​പ്പെ​ടു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ, രോ​ഗി​ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് വ​ലി​യ ദു​രി​ത​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം വ​കു​പ്പ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

വാ​ർ​ഡ് അം​ഗം ഓ​മ​ന അ​ശോ​ക​ൻ, വാ​രി​യം കോ​ൾ​പ​ട​വ് സെ​ക്ര​ട്ട​റി കെ.​കെ. അ​ശോ​ക​ൻ, പ്ര​സി​ഡ​ന്‍റ് പു​ഷ്ക​ര​ൻ കു​റു​വ​ത്ത്, സി​പി​എം കു​ന്ന​ത്ത​ങ്ങാ​ടി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​രാ​ഗേ​ഷ്, വി.​പി. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Waterlogging

Recent News

Corehub Up