കടുത്തുരുത്തി: സിബിഎസ്ഇ തിരുവനന്തപുരം റീജണ്‍ സംഘടിപ്പിച്ച സ്കില്‍ എക്സ്പോയില്‍ മികച്ച വിജയം നേടി കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ. എസ്കെപിഎസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ബി. ദേവദത്ത്, ജൂബല്‍ ബെന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച മെഡിഗ്ലൈഡ് എഐ എന്ന നൂതന പ്രോജക്റ്റിനാണ് മൂന്നാം സ്ഥാനം.
മികച്ച നേട്ടത്തോടെ അടുത്തതായി നടക്കുന്ന ദേശീയതല മത്സരത്തിലേക്ക് ഇരുവര്‍ക്കും യോഗ്യത ലഭിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ആരോഗ്യമേഖലയ്ക്ക് ഉപകാരപ്പെടും വിധം തയാറാക്കിയ പ്രോജക്റ്റ് വിധികര്‍ത്താക്കളുടെ പ്രത്യേക പ്രശംസ നേടി.
വിദ്യാര്‍ഥികളുടെയും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കിയ അധ്യാപകരുടെയും സമര്‍പ്പണവും കഠിനാധ്വാനവുമാണ് മികച്ച വിജയത്തിന് പിന്നിലെന്ന് സ്കൂള്‍ മാനേജര്‍ ഫാ. ബിനോ ചേരിയിൽ, പ്രിന്‍സിപ്പള്‍ രഞ്ചി വില്സന് എന്നിവര്‍ പറഞ്ഞു. വിജയികളായ വിദ്യാര്‍ഥികളെ സ്കൂള്‍ മാനേജ്മെന്റും അധ്യാപകരും പിടിഎ കമ്മിറ്റിയും അഭിനന്ദിച്ചു.
Tags : nattu vishesham CBSE Skill Expo