x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​ഷ് ക​ട്ട് പൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തു


Published: August 10, 2026 06:24 AM IST | Updated: August 10, 2026 06:24 AM IST

ക​ട്ടി​പ്പാ​റ: ക​ട്ടി​പ്പാ​റ​പ​ഞ്ചാ​യ​ത്തി​ൽ അ​മ്പാ​യ​ത്തോ​ട്ടി​ലെ ഇ​റ​ച്ചി​പ്പാ​റ​യി​ൽ പു​ഴ​യു​ടെ സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ്ര​ഷ് ക​ട്ട് ഓ​ർ​ഗാ​നി​ക് പ്രോ​ഡ​ക്ട് കോ​ഴി​യ​റ​വു മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് പൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തെ മൈ​ക്കാ​വ് സെ​ന്‍റ്മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മ​റ്റി സ്വാ​ഗ​തം ചെ​യ്തു.​ഫ്ര​ഷ് ക​ട്ടി​നെ​തി​രേ സ​മ​രം ന​യി​ച്ച മു​ഴു​വ​ൻ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ​ക്കും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു.

വി​കാ​രി ഫാ. ​ബേ​സി​ൽ ത​മ്പി പ​ടി​ഞ്ഞാ​റേ​ക്ക​ര, യാ​ക്കോ​ബാ​യ സ​ഭ വ​ർ​ക്കിം​ഗ് ക​മ്മ​റ്റി മെ​മ്പ​ർ ബേ​ബി ജേ​ക്ക​ബ് പീ​ടി​യേ​ക്ക​ൽ, ട്ര​സ്റ്റി ജ​യേ​ഷ് വ​ർ​ഗീ​സ് പ​റ ക​ണ്ട​ത്തി​ൽ, പൗ​ലോ​സ് പാ​റേ​ക്ക​ര, സെ​ക്ര​ട്ട​റി ത​മ്പി പ​റ ക​ണ്ട​ത്തി​ൽ, മു​ൻ ട്ര​സ്റ്റി​മാ​രാ​യ ത​മ്പി വാ​യി​ക്കാ​ട്ട്, ബേ​ബി കാ​രി​ക്കാ​ത്ത​റ​യി​ൽ, സാ​ലി പീ​ടി​യേ​ക്ക​ൽ, എ​ൽ​ദോ കോ​താ പ്ലാ​ക്ക​ൽ, മ​നു നൊ​ടി​യാ​മോ​ള​യി​ൽ,ബൈ​ജു പ​റ​ക​ണ്ട​ത്തി​ൽ, മാ​നേ​ജ് പ​റ​ക​ണ്ട​ത്തി​ൽ, യൂ​ത്ത് അ​സോ​സി​യ​ഷ​ൻ സെ​ക്ര​ട്ട​റി രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham decision to close Fresh Cut

Recent News

Corehub Up