x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവലോകന യോഗം ചേർന്നു


Published: August 10, 2026 06:20 AM IST | Updated: August 10, 2026 06:20 AM IST

കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം അ​മ്പ​ല​ക്കു​ന്ന് എ​സ് ടി ​ഉ​ന്ന​തി​യു​ടെ സ​മ്പൂ​ർ​ണ വി​ക​സ​ന​ത്തി​നാ​യി ആ​രം​ഭി​ച്ച അം​ബേ​ദ്ക​ർ സെ​റ്റി​ൽ​മെ​ന്‍റ് പ​ദ്ധ​തി​യു​ടെ അ​വ​ലോ​ക​ന യോ​ഗം വി.​ടി. സൂ​ര​ജ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ക്ക​യ​ത്ത് ചേ​ർ​ന്നു.

ഉ​ന്ന​തി​യു​ടെ വി​ക​സ​ന​ത്തി​നാ​യി 2017-18 ൽ ​ഒ​രു കോ​ടി അ​നു​വ​ദി​ച്ച പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​യാ​ണ് ആ​രം​ഭി​ച്ചി​രു​ന്ന​ത്. സാം​സ്കാ​രി​ക നി​ല​യം, പു​തി​യ വീ​ടു​ക​ൾ, പ​ഴ​യ വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണ് ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന​ത്.

ഈ ​മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ യോ​ഗ​ത്തി​ൽ നി​ർ​ദ്ദേ​ശം ന​ൽ​കി.കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ, വാ​ർ​ഡ് മെ​മ്പ​ർ ഡാ​ർ​ളി ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ ജോ​സ്, എ​സ്ടി വ​കു​പ്പ് ജി​ല്ലാ ഓ​ഫി​സ​ർ എം.​ശ​ശി , എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ ദീ​പ​ക്, പ​ഞ്ചാ​യാ​ത്തം​ഗ​ങ്ങ​ളാ​യ ചെ​റി​യാ​ൻ ജോ​സ​ഫ് അ​റ​യ്ക്ക​ൽ, ജോ​സ് വെ​ളി​യ​ത്ത് പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി കെ.​പി. മ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham review meeting

Recent News

Corehub Up