മാനന്തവാടി: ബാവലി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ 50ഗ്രാം കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍. ഒറ്റപ്പാലം ചെറുപ്പുളശേരി മഞ്ജുളി പറമ്പില്‍ എം.സി. ജിഥുന്‍ (26) ആണ് അറസ്റ്റിലായത്.
മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എ. ജോസഫിന്റെ നേതൃത്വത്തില്‍ മാനന്തവാടി സര്‍ക്കിളും സംഘവും ബാവലി എക്സൈസ് ചെക്ക്പോസ്റ്റ് സംഘവും സംയുക്തമായി ഇന്നലെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. അജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അതുല്‍ ആനന്ദ്, അമല്‍ ജിഷ്ണു, കെ.എം. മഹേഷ്, ഒ. ഷാഫി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പി. ഷിംജിത്ത് എന്നിവര്‍ പങ്കെടുത്തു.
Tags : nattu vishesham Young man arrested with