x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ കേ​ന്ദ്രീ​കൃ​ത എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കും

വെബ് ഡെസ്ക്
Published: October 14, 2026 06:39 AM IST | Updated: October 14, 2026 06:39 AM IST

ജി​ല്ല​യി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രീ​കൃ​ത സ്വ​ഭാ​വം കൊ​ണ്ടു​വ​രാ​ൻ ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്‌​ണു രാ​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല വ​കു​പ്പ

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രീ​കൃ​ത സ്വ​ഭാ​വം കൊ​ണ്ടു​വ​രാ​ൻ ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്‌​ണു രാ​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്തും.

ജി​ല്ലാ ക​ള​ക്ട​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​വും പ്ര​വ​ർ​ത്ത​ന ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക. താ​ലൂ​ക്ക് അ​ടി​സ്ഥാ​നത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തും. ഏ​കോ​പ​ന ചു​മ​ത​ല എ​ഡി​എം വ​ഹി​ക്കും. എ​ല്ലാ വി​ധ​ത്തിലു​ള്ള എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഗ​ണി​ക്കും. മാ​ലി​ന്യം ത​ള്ളു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കും.
ചെ​ങ്ക​ൽ, ക​രി​ങ്ക​ൽ ക്വാ​റി​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. അ​ന​ധി​കൃ​ത ഖ​ന​നം, മ​ണ​ൽ പാ​സി​ൽ ന​ട​ത്തു​ന്ന തി​രി​മ​റി​ക​ൾ, ക്വാ​റി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മാ​ലി​ന്യം ത​ള്ള​ൽ തു​ട​ങ്ങി എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ശോ​ധി​ക്കും.

കേ​ന്ദ്രീ​കൃ​ത രീ​തി​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഇ​ട​പെ​ട​ലു​ക​ൾ ശ​ക്ത​മാ​ക്കും യോ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ.​എ​സ്. സ്വാ​തി, എ​ഡി​എം കെ. ​ബാ​ല​ഗോ​പാ​ല​ൻ. വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up