കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീണ്ടുനോക്കിയിൽ നടന്ന 'ബീക്കൺ ടൗൺ പ്രഖ്യാപന ചടങ്ങ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാ
കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിനെ ബീക്കൺ ടൗൺ ആയി പ്രഖ്യാപിക്കുകയും വിപുലമായ ശുചിത്വ സന്ദേശ റാലി സംഘടിപ്പിക്കുകയും ചെയ്തു. ജില്ലാ കളക്ടറുടെ പ്രത്യേക നിർദേശപ്രകാരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ടൗണുകൾ ശുചീകരിക്കുന്നതിനും സൗന്ദര്യവത്കരിക്കുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട മായാണ് നീണ്ടുനോക്കി ടൗണിനെ തെരഞ്ഞെടുത്ത് പദ്ധതി നടപ്പിലാക്കിയത്.
കൊട്ടിയൂർ ഐജിഎം ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച ശുചിത്വ സന്ദേശ റാലി നീണ്ടുനോക്കി ടൗണിൽ സമാപിച്ചു. റാലിയിൽ ജനപ്രതിനിധികൾ, വ്യാപാരികൾ, ഐജിഎം സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ, സ്റ്റുഡന്റ് പൊലിസ് കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് നീണ്ടുനോക്കി ടൗണിൽ നടന്ന ബീക്കൺ ടൗൺ പ്രഖ്യാപന ചടങ്ങ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ഗ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പൂടകം, അസിസ്റ്റന്റ് സെക്രട്ടറി സുഭാഷ്, സ്ഥിരംസമിതി അധ്യക്ഷന്മാർ, വ്യാപാരി-വ്യവസായി പ്രതിനിധികൾ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനിത, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews