എംഎസ്എംഐ നവദർശൻ ഫാമിലി റന്യൂവൽ ആൻഡ് സോഷ്യൽ വെൽഫെയർ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര മാനസികാരോഗ്യ ദിനാചരണം തളിപ്പറന്പ് ഫൊറോന അസിസ്റ്റന്
കണ്ണൂർ: എംഎസ്എംഐ നവദർശൻ ഫാമിലി റിന്യൂവൽ ആൻഡ് സോഷ്യൽ വെൽഫെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മാനസികാരോഗ്യ ദിനാചരണം 'PsyNova 2K26' എന്ന പേരിൽ സംഘടിപ്പിച്ചു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ10 കോളജുകളിൽ നിന്നുള്ള 80 വിദ്യാർഥികൾ ക്വിസ്, ഫേസ് പെയിന്റിംഗ്, കൊളാഷ്, കവിതാരചന, പ്രസംഗം, മൈം, റീൽ മേക്കിംഗ് തുടങ്ങിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. തളിപ്പറമ്പ് ഫൊറോന അസി. വികാരി ഫാ. ജോസഫ് പൂക്കുളത്തേൽ പരിപാടി ഉദ്ഘാടനം ചെയ്തു. എംഎസ്എംഐ സാൻജോസ് പ്രൊവിൻസിന്റെ കൗൺസിലർ സി. ടെസ മാനുവേൽ അധ്യക്ഷത വഹിച്ചു. എംഎസ്എംഐ നവദർശൻ സെന്റർ ഡയറക്ടർ സിസ്റ്റർ ഡോ. ഡിവിന ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ സി. സ്റ്റെല്ല അരീപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews