കെപിസിസി സംസ്കാരസാഹിതി ഏരുവേശി പഞ്ചായത്ത്തല ഏകദിന കൺവെൻഷനും ഭാരവാഹി തെരഞ്ഞെടുപ്പും പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു
പയ്യാവൂർ: കെപിസിസി സംസ്കാര സാഹിതി ഏരുവേശി പഞ്ചായത്ത്തല ഏകദിന കൺവെൻഷനും ഭാരവാഹി തെരഞ്ഞെടുപ്പും ചെമ്പേരിയിലെ കോൺഗ്രസ് ഭവനിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി വൈസ് ചെയർപേഴ്സൺ മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു.
ലൈസൺ മാവുങ്കൽ ആമുഖ പ്രഭാഷണം നടത്തി. സംസ്കാര സാഹിതിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഇരിക്കൂർ നിയോജകമണ്ഡലം ചെയർമാൻ കെ.വി. ജേക്കബ് വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ, കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡന്റ് ഗംഗാധരൻ കായക്കീൽ, സംസ്കാര സാഹിതി ഇരിക്കൂർ ബ്ലോക്ക് വൈസ് ചെയർപേഴ്സൺ ജോസഫീന വർഗീസ്, ഷൈലജ മോഹൻ എന്നിവർ പ്രസംഗിച്ചു. സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹി ജോസ് മേമടം അംഗത്വ കാർഡ് വിതരണം ചെയ്തു. ഭാരവാഹികൾ: ജോസ് പരത്തനാൽ- രക്ഷാധികാരി, ജയശ്രീ ശ്രീധരൻ- ചെയർപേഴ്സൺ, മധു തൊട്ടിയിൽ -വൈസ് ചെയർപേഴ്സൺ, ജോമി ജോസ് ചാലിൽ- ജനറൽ കൺവീനർ, ലൈസൻ മാവുങ്കൽ- ജോയിന്റ് കൺവീനർ, അബ്ദുൾ റഹ്മാൻ- ട്രഷറർ, ഡോളി തോമസ്, ജാനകി ദാസ്, സെബാസ്റ്റ്യൻ കാരക്കുന്നേൽ, ജോളി സെബാസ്റ്റ്യൻ, ഷൈലജ മോഹനൻ, കാർത്തിക ഗംഗാധരൻ, ജോസ് മേമടം, ലിസിയമ്മ ജോസഫ്, മേരി ഫ്രാൻസീസ്, സൗജത്ത് നിസാർ, ജോസ് അള്ളുംപുറം, ഗംഗാധരൻ കായക്കിൽ-കമ്മിറ്റി അംഗങ്ങൾ.
Tags : NattuVishesham DistrictNews