പ്രതീകാത്മക ചിത്രം
തൃശൂർ: സംസ്ഥാന ജൂണിയർ ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ മലപ്പുറം ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു കോഴിക്കോടിനെ പരാജയപ്പെടുത്തി കിരീടം നേടി. ലൂസേഴ്സ് ഫൈനലിൽ കാസർഗോഡ് 1-0നു തൃശൂരിനെ കീഴടക്കി.
ഇന്ത്യൻ മുൻ ഫുട്ബോൾ താരം ജോ പോൾ അഞ്ചേരി സമ്മാനദാനം നിർവഹിച്ചു. സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് സി. സുമേഷ്, കെ എഫ്എ ഓണററി പ്രസിഡന്റ് ടോം ജോസ്, കെഎഫ്എ സെക്രട്ടറി ഷാജി കുര്യൻ, മുൻ ഫുട്ബോൾ താരങ്ങളായ കെ.എഫ്. ബെന്നി, ഇട്ടിമാത്യു, ഡേവിഡ് ആന്റോ, അഖിൽ അനിരുദ്ധൻ, കെ.ആർ. സാംബശിവൻ, പിയൂസ് കോടങ്കണ്ടത്ത്, സോളി സേവിയർ, കെ.എ. നവാസ്, കുര്യൻ മാത്യു, പി.ടി. ഗിൽട്ടൻ, രഘുനന്ദനൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : Malappuram winners Football Sports