ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ആഴ്സണല്‍ എഫ്സി മത്സരത്തിൽനിന്ന്.
ലണ്ടന്‍: 2026 എമിറേറ്റ്സ് കപ്പ് ഫുട്ബോള്‍ കിരീടം ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്. ആതിഥേയരായ ആഴ്സണല്‍ എഫ്സിയെ അവരുടെ തട്ടകത്തില്‍ 3-2നു കീഴടക്കിയാണ് ഡോര്‍ട്ട്മുണ്ട് ചാമ്പ്യന്മാരായത്.
2019നുശേഷം ആദ്യമായാണ് എമിറേറ്റ്സ് കപ്പ് ആഴ്സണലിന്റെ കൈയില്‍നിന്നു വഴുതിയതെന്നതും ശ്രദ്ധേയം.
ആദ്യപകുതിയില്‍ ഡോര്‍ട്ട്മുണ്ട് 2-0നു ലീഡ് നേടി. സാമുവല്‍ ഇനാസിയൊ (7-ാം മിനിറ്റ്), കരെറ്റ്സാസ് (29-ാം മിനിറ്റ്) എന്നിവരായിരുന്നു ഗോള്‍ നേട്ടക്കാര്‍. ഏഥന് എന്വാനെരിയിലൂടെ (54-ാം മിനിറ്റ്) ആഴ്സണല്‍ ഒരു ഗോള്‍ മടക്കി.
എന്നാല്‍, ജോവാന് ഗഡു (58-ാം മിനിറ്റ്) ഡോര്‍ട്ട്മുണ്ടിന്റെ ലീഡ് വീണ്ടും ഉയര്‍ത്തി. 69-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് വിക്ടര്‍ ഗ്യോകെരെസ് ആഴ്സണലിന്റെ തോല്‍വിഭാരം കുറച്ചു.
2007 മുതല്‍ ആഴ്സണല്‍ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടത്തിവരുന്ന പോരാട്ടമാണ് എമിറേറ്റ്സ് കപ്പ്.