Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EmiratesCup

എ​മി​റേ​റ്റ്‌​സ് ഡോ​ര്‍​ട്ട്മു​ണ്ട്

ല​ണ്ട​ന്‍: 2026 എ​മി​റേ​റ്റ്‌​സ് ക​പ്പ് ഫു​ട്‌​ബോ​ള്‍ കി​രീ​ടം ജ​ര്‍​മ​ന്‍ ക്ല​ബ് ബൊ​റൂ​സി​യ ഡോ​ര്‍​ട്ട്മു​ണ്ടി​ന്. ആ​തി​ഥേ​യ​രാ​യ ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ല്‍ 3-2നു ​കീ​ഴ​ട​ക്കി​യാ​ണ് ഡോ​ര്‍​ട്ട്മു​ണ്ട് ചാ​മ്പ്യ​ന്മാ​രാ​യ​ത്.

2019നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് എ​മി​റേ​റ്റ്‌​സ് ക​പ്പ് ആ​ഴ്‌​സ​ണ​ലി​ന്‍റെ കൈ​യി​ല്‍​നി​ന്നു വ​ഴു​തി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ആ​ദ്യ​പ​കു​തി​യി​ല്‍ ഡോ​ര്‍​ട്ട്മു​ണ്ട് 2-0നു ​ലീ​ഡ് നേ​ടി. സാ​മു​വ​ല്‍ ഇ​നാ​സി​യൊ (7-ാം മി​നി​റ്റ്), ക​രെ​റ്റ്‌​സാ​സ് (29-ാം മി​നി​റ്റ്) എ​ന്നി​വ​രാ​യി​രു​ന്നു ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍. ഏ​ഥ​ന്‍ എ​ന്‍​വാ​നെ​രി​യി​ലൂ​ടെ (54-ാം മി​നി​റ്റ്) ആ​ഴ്‌​സ​ണ​ല്‍ ഒ​രു ഗോ​ള്‍ മ​ട​ക്കി.

എ​ന്നാ​ല്‍, ജോ​വാ​ന്‍ ഗ​ഡു (58-ാം മി​നി​റ്റ്) ഡോ​ര്‍​ട്ട്മു​ണ്ടി​ന്‍റെ ലീ​ഡ് വീ​ണ്ടും ഉ​യ​ര്‍​ത്തി. 69-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് വി​ക്ട​ര്‍ ഗ്യോ​കെ​രെ​സ് ആ​ഴ്‌​സ​ണ​ലി​ന്‍റെ തോ​ല്‍​വി​ഭാ​രം കു​റ​ച്ചു.

2007 മു​ത​ല്‍ ആ​ഴ്‌​സ​ണ​ല്‍ ഹോം ​ഗ്രൗ​ണ്ടാ​യ എ​മി​റേ​റ്റ്‌​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന പോ​രാ​ട്ട​മാ​ണ് എ​മി​റേ​റ്റ്‌​സ് ക​പ്പ്.

Latest News

Corehub Up