x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഎസ്എ കരട് വിജ്ഞാപനം ആശങ്ക ഒഴിയാതെ കേരളവും ഇടുക്കിയും

കെ.​​​​എ​​​​സ്. ഫ്രാ​​​​ന്‍സി​​​​സ്
Published: August 10, 2026 03:37 AM IST | Updated: August 10, 2026 03:37 AM IST

പ്രതീകാത്മക ചിത്രം - എഐ

ക​​​​ട്ട​​​​പ്പ​​​​ന: പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി പ്ര​​​​ഫ. മാ​​​​ധ​​​​വ് ഗാ​​​​ഡ്ഗി​​​​ലും പി​​​​ന്നെ ഡോ. ​​​​ക​​​​സ്തൂ​​​​രി​​​​രം​​​​ഗ​​​​നും അ​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കി​​​​യ റി​​​​പ്പോ​​​​ര്‍ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള സ​​​​ര്‍ക്കാ​​​​ര്‍ രൂ​​​​പീ​​​​ക​​​​രി​​​​ച്ച ഡോ. ​​​​ഉ​​​​മ്മ​​​​ന്‍ വി. ​​​​ഉ​​​​മ്മ​​​​ന്‍ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ശി​​​​പാ​​​​ര്‍ശ​​​​പ്ര​​​​കാ​​​​രം കേ​​​​ന്ദ്ര വ​​​​നം-​​​പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യം അം​​​​ഗീ​​​​ക​​​​രി​​​​ച്ചാ​​​​യി പ​​​​റ​​​​യു​​​​ന്ന ഇ​​​​എ​​​​സ്എ ​മേ​​​​ഖ​​​​ല സം​​​​ബ​​​​ന്ധി​​​​ച്ച് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​ശ​​​​ങ്ക ഒ​​​​ഴി​​​​വാ​​​​കു​​​​ന്നി​​​​ല്ല.

ജൂ​​​​ലൈ 27ന് ​​​​പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ഇ​​​​എ​​​​സ്എ ക​​​​ര​​​​ടു വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ 123 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലെ 9993.7 ച​​​​തി​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ പ്ര​​​​ദേ​​​​ശം ഇ​​​​എ​​​​സ്എ ( ഇ​​​​ക്കോ​​​​ള​​​​ജി​​​​ക്ക​​​​ലി സെ​​​​ന്‍സി​​​​റ്റീ​​​​വ് ഏ​​​​രി​​​​യ) ആ​​​​ണ്. 2024ല്‍ ​​​​ഇ​​​​ട​​​​തു സ​​​​ര്‍ക്കാ​​​​ര്‍ കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി-​​​വ​​​​നം മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു ന​​​​ല്‍കി​​​​യ ശി​​​​പാ​​​​ര്‍ശ​​​​ക​​​​ള്‍ അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​തെ​​​​യാ​​​​ണ് ക​​​​ര​​​​ടു വി​​​​ജ്ഞാ​​​​പ​​​​നം പു​​​​തി​​​​ക്കി ഇ​​​​റ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ര​​​​ടു വി​​​​ജ്ഞാ​​​​പ​​​​ന​​​​മി​​​​റ​​​​ങ്ങി 60 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ആ​​​​ക്ഷേ​​​​പം അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ച​​​​ട്ടം.

28 വി​​​​ല്ലേ​​​​ജു​​​​ക​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കാ​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​ല്ല

ഉ​​​​മ്മ​​​​ന്‍ വി. ​​​​ഉ​​​​മ്മ​​​​ന്‍ ക​​​​മ്മി​​​​റ്റി ശി​​​​പാ​​​​ര്‍ശ അ​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ല്‍ 47 വി​​​​ല്ലേ​​​​ജു​​​​ക​​​​ളാ​​​​ണ് ഇ​​എ​​​സ്എ ​​പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള​​​​ത്. ഇ​​​​ട​​​​തു സ​​​​ര്‍ക്കാ​​​​ര്‍ ന​​​​ല്‍കി​​യ ശി​​​​പാ​​​​ര്‍ശ​​​​യി​​​​ല്‍ 28 വി​​​​ല്ലേ​​​​ജു​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​ട്ടി​​​​ല്ല. കേ​​​​ന്ദ്ര സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ക​​​​ര​​​​ടു വി​​​​ജ്ഞാ​​​​പ​​​​ന​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​എ​​​​സ്എ ആ​​​​യി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന 9993.7 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ പ്ര​​​​ദേ​​​​ശ​​​​ത്തി​​​​ല്‍ 9107 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ സ്വാ​​​​ഭാ​​​​വി​​​​ക ഭൂ ​​​പ്ര​​​​കൃ​​​​തി​​​​യും (വ​​​​നം) 886. 7 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ന്ന സാംസ്്‌​​​​കാ​​​​രി​​​​ക ഭൂ​​പ്ര​​​​കൃ​​​​തി​​​​യു​​​​മാ​​​​ണ്. ഇ​​​​തി​​ന്‍റെ കൃ​​​​ത്യ​​​​മാ​​​​യ മാ​​​​പ്പ് ഇ​​​​തു​​​​വ​​​​രെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. സം​​​​സ്ഥാ​​​​ന ജൈ​​​​വ വൈ​​​​വി​​​​ധ്യ ബോ​​​​ര്‍ഡി​​​​ന്‍റെ വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ മാ​​​​പ്പ് അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്. ജൈ​​​​വ വൈ​​​​വി​​​​ധ്യ ബോ​​​​ര്‍ഡി​​​​ന്‍റെ സൈ​​​​റ്റി​​​​ല്‍ ഇ​​​​ങ്ങി​​​​നെ​​​​യൊ​​​​രു ഭൂ​​പ​​​​ടം ഇ​​​​തു​​​​വ​​​​രെ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.

സി​​​​എ​​​​ച്ച്ആ​​​​ര്‍ വ​​​​ന​​​​ഭൂ​​​​മി​​​​യാ​​​​ണെ​​​​ന്ന് വ​​​​നം വ​​​​കു​​​​പ്പ്

വ​​​​നം വ​​​​കു​​​​പ്പി​​ന്‍റെ 2024ലെ ​​​​വാ​​​​ര്‍ഷി​​​​ക മാ​​​​നു​​​​വ​​​​ല​​​​നു​​​​സ​​​​രി​​​​ച്ച് കോ​​​​ത​​​​മം​​​​ഗ​​​​ലം, മൂ​​​​ന്നാ​​​​ര്‍, മ​​​​റ​​​​യൂ​​​​ര്‍, മാ​​​​ങ്കു​​​​ളം, കോ​​​​ട്ട​​​​യം റേ​​​​യ്ഞ്ചു​​​​ക​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ന്ന ഹൈ​​​​റേ​​​​ഞ്ച് സ​​​​ര്‍ക്കി​​​​ളി​​​​ല്‍ 1913.165 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ പ്ര​​​​ദേ​​​​ശം വ​​​​ന​​​​ഭൂ​​​​മി​​​​യാ​​​​ണ്. ഇ​​​​തി​​​​ല്‍ മൂ​​​​ന്നാ​​​​ര്‍ ഡി​​​​വി​​​​ഷ​​​​നി​​​​ലെ 372. 98 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ സി​​​​എ​​​​ച്ച്ആ​​​​റും കോ​​​​ട്ട​​​​യം ഡി​​​​വി​​​​ഷ​​​​നി​​​​ലെ 79. 258 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ സി​​​​എ​​​​ച്ച്ആ​​​​റും വ​​​​ന​​​​ഭൂ​​​​മി​​​​യാ​​​​ണെ​​​​ന്നാ​​​​ണ് ന​​​​ക്ഷ​​​​ത്ര ചി​​​​ഹ്ന​​​​മി​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സി​​​​എ​​​​ച്ച്ആ​​​​ര്‍ വ​​​​ന​​​​ഭൂ​​​​മി​​​​യു​​​​ടെ ലി​​​​സ്റ്റി​​​​ല്‍ വ​​​​രു​​​​മ്പോ​​​​ള്‍ ഇ​​​​എ​​​​സ്എയാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന 9993.7 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ വി​​​​സ്തീ​​​​ര്‍ണ​​​​ത്തി​​​​ല്‍ ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ ദേ​​​​വി​​​​കു​​​​ളം, ഉ​​​​ടു​​മ്പ​​ൻ​​ചോ​​​​ല, പീ​​​​രു​​​​മേ​​​​ട് താ​​​​ലൂ​​​​ക്കു​​​​ക​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടും. സം​​​​ര​​​​ക്ഷി​​​​ത വ​​​​ന​​​​മാ​​​​യു​​​​ള്ള 11,531.139 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​റും നി​​​​ക്ഷി​​​​പ്ത​​​​വ​​​​ന​​​​മാ​​​​യ 1583.997 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​റും പ​​​​രി​​​​ര​​​​ക്ഷി​​​​ത വ​​​​ന​​​​മാ​​​​യ 3066.184 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​റും ഉ​​​​ള്‍പ്പെ​​​​ടെ​​​​യു​​​​ള്ള 23,363.691 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ് വ​​​​നഭൂ​​​​മി​​​​യാ​​​​യി വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ വാ​​​​ര്‍ഷി​​​​ക മാ​​​​നു​​​​വ​​​​ലി​​​​ല്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ള്‍ നി​​​​ല​​​​വി​​​​ല്‍ ഇ​​​​എ​​​​സ്എ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍, പു​​​​തി​​​​യ ഇ​​​​എ​​​​സ്എ പ്ര​​​​ദേ​​​​ശം ഈ ​​​​വ​​​​ന​​​​ഭൂ​​​​മി​​​​യാ​​​​ണെ​​​​ന്നു ക​​​​രു​​​​താ​​​​നാ​​​​കി​​​​ല്ല.

സം​​​​സ​​​​ഥാ​​​​ന​​​​ത്തെ വ​​​​ന​​​​ഭൂ​​​​മി ആ​​​​കെ ഇ​​എ​​​​സ്എ​​​​യി​​​​ല്‍ പു​​​​തു​​​​താ​​​​യി ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​ന്നു വാ​​​​ദി​​​​ച്ചാ​​​​ല്‍ വി​​​​സ്തീ​​​​ര്‍ണം ഇ​​​​തു​​​​പോ​​​​ര. അ​​​​ങ്ങി​​​​നെ വ​​​​രു​​​​മ്പോ​​​​ള്‍ ഇ​​എ​​​​സ്എ ആ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന 9107 ച​​​​തു​​​​ര​​​​ശ്ര കി​​ലോ​​മീ​​റ്റ​​ർ വ​​​​ന​​പ്ര​​​​ദേ​​​​ശം ഏ​​​​താ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്ക​​പ്പെ​​​​ടേ​​​​ണ്ട​​​​താ​​​​ണ്. അ​​​​തു സി​​​​എ​​​​ച്ച്ആ​​​​ര്‍ കൂ​​​​ടി ഉ​​​​ള്‍പ്പെ​​​​ട്ട പ്ര​​​​ദേ​​​​ശ​​​​മാ​​​​ണെ​​​​ന്നു ക​​​​ണ​​​​ക്കാ​​​​ക്കി​​​​യാ​​​​ല്‍ ഹൈ​​​​റേ​​​​ഞ്ചി​​​​ലെ ജ​​​​ന​​​​ജീ​​​​വി​​​​തം ദു​​​​ഃസ​​​​ഹ​​​​മാ​​​​ക്ക​​​​പ്പെ​​​​ടും.

 

 

Tags : ESADraftNotification Kerala Idukki Unconcerned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up